- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുഷ്ക ശർമ്മയും ഇന്ത്യൻ ക്യാപ്റ്റനായോ; സോഷ്യൽ മീഡിയയിൽ ചർച്ചയായി ബിസിസിഐയുടെ ട്വീറ്റ്; ട്വീറ്റ് അണ്ടർ-19 ഏകദിന ചലഞ്ചർ ട്രോഫിയുമായി ബന്ധപ്പെട്ട്
മുംബൈ: വിരാട് കോഹ്ലിയുമായി ബന്ധപ്പെട്ടും അല്ലാതെയും ക്രിക്കറ്റിനോടനുബന്ധിച്ച് അനുഷ്ക ശർമ്മ ട്വീറ്റുകളിൽ നിറയാറുണ്ട്. ഇന്ത്യയുടെ ജയപരാജയവും വിരാടിന്റെ മോശം ഫോം ഒക്കെ ഒടുവിലെത്തുന്നത് അനുഷ്കയിലേക്കാകും.ഇപ്പോഴിത വീണ്ടും ട്വീറ്റുകളിൽ നിറയുകയാണ് അനുഷ്ക ശർമ്മ. അനുഷ്ക ഇന്ത്യൻ ക്യാപ്റ്റനായത് കോഹ്ലി അറിഞ്ഞിലെ എന്നാണ് ബിസിസിഐയുടേതായി ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ട്വിറ്റർ പേജായ ബിസിസിഐ വുമണിലാണ് ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
വനിതകളുടെ അണ്ടർ-19 ഏകദിന ചലഞ്ചർ ട്രോഫിയുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ട്വീറ്റ്. ഇന്ത്യ ബി ടീം ക്യാപ്റ്റന്റെ പേര് അനുഷ്ക ശർമ എന്നാണ്. ചലഞ്ചർ ട്രോഫിയിൽ അനുഷ്ക മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ബിസിസിഐ ട്വീറ്റ് ചെയ്തത്. 88 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 52 റൺസാണ് അനുഷ്ക നേടിയത്.
ഈ ട്വീറ്റിന് പിന്നാലെ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. അനുഷ്ക എപ്പോഴാണ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതെന്നും കോലി ഇക്കാര്യം അറിഞ്ഞില്ലേ എന്നും ആരാധകർ ചോദിക്കുന്നു.
Anushka Sharma 52 runs in 88 balls (5x4, 1x6) India B 140/0 #U19ChallengerTrophy
- BCCI Women (@BCCIWomen) November 2, 2021
മറുനാടന് മലയാളി ബ്യൂറോ