- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് രോഗികൾക്ക് ചികിത്സാ സൗകര്യങ്ങൾ എത്തിക്കാൻ ധനസഹായം; 24 മണിക്കൂറിനുള്ളിൽ 3.6 കോടി രൂപ; ആരാധകരോട് നന്ദി പറഞ്ഞ് കോലിയും അനുഷ്കയും
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ രാജ്യത്തെ ജനങ്ങൾക്ക് സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. സ്വദേശത്ത് നിന്നും വിദേശത്തുനിന്നും ഒട്ടേറെപേരാണ് സഹായം എത്തിച്ചുനൽകുന്നത്. കായിക രംഗത്തു നിന്നും ഒട്ടേറ താരങ്ങൾ ധനസഹായം കൈമാറിയിരുന്നു.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയും രണ്ട് കോടി രൂപയുടെ സഹായം നൽകി. ഒപ്പം ധനസമാഹരണ പ്രവർത്തനങ്ങളും ഇരുവരും തുടങ്ങിയിരുന്നു.
'ഇൻ ദിസ് ടുഗെദർ' എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയ ക്യാമ്പെയ്ന് തുടക്കമിട്ടാണ് ഇരുവരും രണ്ട് കോടി രൂപ സംഭാവന നൽകിയത്.
ഏഴ് കോടി രൂപ ലക്ഷ്യമിട്ടായിരുന്നു ഈ ക്യാമ്പെയ്ൻ. 24 മണിക്കൂറിനുള്ളിൽ 3.6 കോടി രൂപ സമാഹരിക്കാൻ ഇരുവർക്കും കഴിഞ്ഞു. ഇക്കാര്യം കോലിയും അനുഷ്കയും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.
കോവിഡ് രോഗികൾക്ക് ഓക്സിജൻ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ എത്തിക്കാനാണ് ഈ പണം ചിലവഴിക്കുക. ഏഴ് കോടി രൂപയെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനും രാജ്യത്തെ സഹായിക്കാനും ഈ ക്യാമ്പെയ്ൻ പോരാട്ടം തുടരുമെന്ന് കോലി ട്വീറ്റ് ചെയ്തു.
ന്യൂസ് ഡെസ്ക്