- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോയൽചലഞ്ചേഴ്സ് തോറ്റമ്പിയാലും കോലിക്കു പ്രശ്നമില്ല; കാമുകി അനുഷ്കയ്ക്കൊപ്പം ആനന്ദിച്ചുല്ലസിച്ചു നടക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; താരങ്ങളെ കാമറക്കണ്ണുകൾ കുടുങ്ങിയത് ബെംഗലൂരുവിലെ റസ്റ്ററന്റ് സന്ദർശിച്ചപ്പോൾ
മുംബൈ: ഐപിഎല്ലിന്റെ പരാജയത്തിനിടയിലും വിരാട് കോലി കാമുകിയും ബോളിവുഡ് താരവുമായ അനുഷ്‌കയുമായി ചുറ്റിക്കറങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പരാജയത്തിന്റെ നിരാശയൊന്നുമില്ലാതെ കാമുകിക്കൊപ്പം ഉല്ലാസവാനായി നടക്കുന്ന കോലിയെയാണ് ചിത്രങ്ങളിൽ കാണുന്നത്. കോലിയുടെ റോയൽ ചലഞ്ചേഴ്‌സ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ്. ബെംഗലൂരിവിലെ ഒരു റസ്റ്റോറന്റിലൂടെ നടന്നു പോകുമ്പോഴാണ് അപ്രതീക്ഷിതമായി കോലിയും അനുഷ്‌കയും ക്യാമറയ്ക്ക് മുന്നിൽപ്പെട്ടത്. ഇരുവരും വളരെ സന്തോഷത്തോടെയാണ് നടന്നു പോകുകയാണ്. ഇരുവരും ഒരുമിച്ചുള്ള പല ചിത്രങ്ങളും വിരാട് ഇടയ്ക്കിടെ ആരാധകരുമായി പങ്കു വയ്ക്കാറുള്ളതാണ്. ഇതിനിടെയാണ് ചില കാമറക്കണ്ണുകൾ താരങ്ങളെ തേടിപ്പിച്ചിരിക്കുന്നത്. പ്രണയിതരാണ് എന്നുള്ളതുകൊണ്ട് തന്നെ ഇവർക്ക് പിന്നാലെയാണ് ക്യാമറ കണ്ണുകളും. ഐപിഎൽ പോയിന്റ് പട്ടികയിൽ ഏറ്റവുമൊടുവിലായാണ് വിരാട് കൊഹ് ലിയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്ഥാനം. ടീമിന്റെ മോശം പ്രകടനത്തിൽ ആകെ നിരാശയിലാണ് കൊഹ്ലി. ഏക ആശ്വാസം എന്നുപറയാവുന്നത്
മുംബൈ: ഐപിഎല്ലിന്റെ പരാജയത്തിനിടയിലും വിരാട് കോലി കാമുകിയും ബോളിവുഡ് താരവുമായ അനുഷ്‌കയുമായി ചുറ്റിക്കറങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പരാജയത്തിന്റെ നിരാശയൊന്നുമില്ലാതെ കാമുകിക്കൊപ്പം ഉല്ലാസവാനായി നടക്കുന്ന കോലിയെയാണ് ചിത്രങ്ങളിൽ കാണുന്നത്. കോലിയുടെ റോയൽ ചലഞ്ചേഴ്‌സ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ്.
ബെംഗലൂരിവിലെ ഒരു റസ്റ്റോറന്റിലൂടെ നടന്നു പോകുമ്പോഴാണ് അപ്രതീക്ഷിതമായി കോലിയും അനുഷ്‌കയും ക്യാമറയ്ക്ക് മുന്നിൽപ്പെട്ടത്. ഇരുവരും വളരെ സന്തോഷത്തോടെയാണ് നടന്നു പോകുകയാണ്.
ഇരുവരും ഒരുമിച്ചുള്ള പല ചിത്രങ്ങളും വിരാട് ഇടയ്ക്കിടെ ആരാധകരുമായി പങ്കു വയ്ക്കാറുള്ളതാണ്. ഇതിനിടെയാണ് ചില കാമറക്കണ്ണുകൾ താരങ്ങളെ തേടിപ്പിച്ചിരിക്കുന്നത്. പ്രണയിതരാണ് എന്നുള്ളതുകൊണ്ട് തന്നെ ഇവർക്ക് പിന്നാലെയാണ് ക്യാമറ കണ്ണുകളും.
ഐപിഎൽ പോയിന്റ് പട്ടികയിൽ ഏറ്റവുമൊടുവിലായാണ് വിരാട് കൊഹ് ലിയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്ഥാനം. ടീമിന്റെ മോശം പ്രകടനത്തിൽ ആകെ നിരാശയിലാണ് കൊഹ്ലി. ഏക ആശ്വാസം എന്നുപറയാവുന്നത് അനുഷ്‌കയുടെ സാമീപ്യം മാത്രമാണ്.