റെ നാൾ മുമ്പേ തന്നെ തെന്നിന്ത്യൻ സുന്ദരി അനുഷ്‌ക ഷെട്ടിയുടെ വിവാഹ വാർത്ത പുറത്ത് വന്നതാണ്. ദുബായിലെ വ്യവസായിയുമായി നടിയുടെ വിവാഹം ഉറപ്പിച്ചെന്നും ബാഹുബലി ചിത്രം പൂർത്തിയാക്കിയ ശേഷം വിവാഹം ഉണ്ടെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ അന്നും അനുഷ്‌കയുടെ ഭാഗത്തുനിന്നും സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും വിവാഹ വാർത്ത നിഷേധിക്കാത്തതും വാർത്തയ്ക്ക് ശക്തി കൂട്ടി. ഇപ്പോഴിതാ വീണ്ടും നടിയുടെ വിവാഹം സംബന്ധിച്ച വാർത്തകൾ സിനിമാ ലോകത്ത് പരക്കുകയാണ്.

ബാഹുബലിയിലെ നായികയായി സിനിമാലോകത്ത് തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച അനുഷ്‌ക ഷെട്ടി വിവാഹത്തിന് തയ്യാറാകുന്നതായാണ് സൂചന. വിവാഹത്തിന് മുമ്പ് കമ്മിറ്റ് ചെയ്ത ചിത്രങ്ങൾ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ബാഹുബലിയുടെ രണ്ടാം ഭാഗം
ഉൾപ്പെടെയാണത്.

രജനീകാന്തിന്റെ ലിംഗയിൽ അഭിനയിച്ചപ്പോഴേ അനുഷ്‌കയ്ക്ക് ധാരാളം വിവാഹ ആലോചനകൾ വന്നിരുന്നു. എന്നാൽ കരിയറിന് വേണ്ടി താരം അതെല്ലാം നിരസിക്കുകയായിരുന്നു. ചിരഞ്ജീവിയുടെ മകന്റെ ആലോചന വരെ വന്നതാണ്.

വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധം കൂടി പരിഗണിച്ചാണ് 34 വയസുള്ള താരം വിവാഹത്തിന് സമ്മതം മൂളിയത്. ദൂബായിലെ വ്യവസായി തന്നെയാണ് അനുഷ്‌കയുടെ വരൻ എന്നാണ് സൂചന. വിവാഹത്തിന് ശേഷം നടി സിനിമ പൂർണമായും ഒഴിവാക്കുന്നില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ സിനിമാ ചടങ്ങുകളിലും സ്റ്റേജ്‌ഷോകളിലും മറ്റ് പരിപാടികളിലും നൃത്തം
ചെയ്യുന്നത് താരം അവസാനിപ്പിച്ചതായും വാർത്ത പരക്കുന്നുണ്ട്. യോഗാ, പാചകം വ്യായാമം എന്നീ ക്ലാസുകൾ നടത്തി കുടുംബ ജീവിതം നയിക്കാനാണ് ഭാവി തീരുമാനം.

തെന്നിന്ത്യയിൽ ആറടിയോളം പൊക്കമുള്ള ചുരുക്കം ചില നായികമാരിൽ ഒരാളാണ് അനുഷ്‌ക. തെലുങ്കിലെ അരുന്ധതി എന്ന സിനിമയാണ് അനുഷ്‌കയെ താരമാക്കിയത്. വിജയ്, സൂര്യ തുടങ്ങി പ്രമുഖരുടെയല്ലാം നായികയായി അഭിനയിക്കുകയും ചെയ്തു. ബോളിവുഡിൽ നിന്ന് നിരവധി ഓഫറുകൾ വന്നെങ്കിലും താരം സ്വീകരിച്ചില്ല.