കൊച്ചി: എം ടിയുടെ നോവൽ രണ്ടാമൂഴത്തെ ആസ്പദമാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന മഹാഭാരതത്തിൽ അനുഷ്‌ക ഷെട്ടി അഭിനയിക്കുമെന്ന് സൂചന.ചിത്രത്തിലേക്ക് പരിഗണിക്കുന്ന നടിമാരുടെ കൂട്ടത്തിൽ അനുഷ്‌കയ്ക്കാണ് കൂടുതൽ സാദ്ധ്യതയെന്നാണ് വാർത്തകൾ.ബാഹുബലിയിലെ അഭിനയമികവാണ് അനുഷ്‌കയെ ഈ ചിത്രത്തിലേക്ക് പരിഗണിക്കാൻ കാരണം.

1000 കോടി ചെലവിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനുഷ്‌ക നായികയായി എത്തിയാൽ അതവരുടെ ആദ്യ മലയാള ചിത്രം കൂടിയായിരിക്കും.എന്നാൽ ഏത് കഥാപാത്രത്തെയാണ് അനുഷ്‌ക അവതരിപ്പിക്കുക എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

അതേസമയം ഐശ്വര്യ റായി,മഞ്ജു വാര്യർ,നയൻതാര തുടങ്ങിയ നടികളും ചിത്രത്തിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്.എന്നാൽ ചിത്രത്തിന്റെ സംവിധായകനിൽ നിന്നോ അണിയറ പ്രവർത്തകരിൽ നിന്നോ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.