- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടന്മാർക്ക് പ്രധാന്യമുള്ള ചിത്രങ്ങളിൽ അവർക്ക് ഒരുപാട് ചെയ്യേണ്ടി വരും; ഒരു സിനിമ പരാജയപ്പെട്ടാൽ നടനെ മാത്രമേ പ്രേക്ഷകർ കുറ്റം പറയൂ; നായികയുടെ പ്രതിഛായക്ക് കാര്യമായ തകരാറ് സംഭവിക്കുന്നില്ല; നായകന് പ്രതിഫലം അധികം ലഭിക്കുന്നതിനെ അനുകൂലിച്ച് അനുഷ്‌ക
കൊച്ചി: സിനിമ ഇൻഡസ്ട്രിയിൽ നായകന് ലഭിക്കുന്ന പ്രതിഫലം നായികക്കും ലഭിക്കണമെന്ന അഭിപ്രായം നിലനിക്കുന്നതിനിടെ വ്യത്യസ്ഥ നിലപാടുമായി അനുഷ്‌ക രംഗത്ത്. നായകന്മാർ കൂടുതൽ പ്രതിഫലം അർഹിക്കുന്നുവെന്നാണ് അനുഷ്‌കയുടെ നിലപാട്. നടന്മാർക്ക് പ്രധാന്യമുള്ള ചിത്രങ്ങളിൽ അവർക്ക് ഒരുപാട് ചെയ്യേണ്ടി വരും. ഒരു സിനിമ പരാജയപ്പെട്ടാൽ നടനെ മാത്രമേ പ്രേക്ഷകർ കുറ്റം പറയൂ. നായികയുടെ പ്രതിഛായക്ക് കാര്യമായ തകരാറ് സംഭവിക്കുന്നില്ല.- അനുഷ്‌ക പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഭാഗ്മതിയുടെ പ്രചരണവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു അനുഷ്‌കയുടെ പ്രതികരണം. അനുഷ്‌ക കേന്ദ്രകഥാപാത്രമാകുന്ന ഭാഗ്മതി ജി അശോക് ആണ് സംവിധാനം ചെയ്യുന്നത്. ഉണ്ണിമുകുന്ദൻ, ജയറാം, ആശ ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ജനുവരി 26 ന് ചിത്രം പുറത്തിറങ്ങും.
കൊച്ചി: സിനിമ ഇൻഡസ്ട്രിയിൽ നായകന് ലഭിക്കുന്ന പ്രതിഫലം നായികക്കും ലഭിക്കണമെന്ന അഭിപ്രായം നിലനിക്കുന്നതിനിടെ വ്യത്യസ്ഥ നിലപാടുമായി അനുഷ്‌ക രംഗത്ത്. നായകന്മാർ കൂടുതൽ പ്രതിഫലം അർഹിക്കുന്നുവെന്നാണ് അനുഷ്‌കയുടെ നിലപാട്.
നടന്മാർക്ക് പ്രധാന്യമുള്ള ചിത്രങ്ങളിൽ അവർക്ക് ഒരുപാട് ചെയ്യേണ്ടി വരും. ഒരു സിനിമ പരാജയപ്പെട്ടാൽ നടനെ മാത്രമേ പ്രേക്ഷകർ കുറ്റം പറയൂ. നായികയുടെ പ്രതിഛായക്ക് കാര്യമായ തകരാറ് സംഭവിക്കുന്നില്ല.- അനുഷ്‌ക പറഞ്ഞു.
തന്റെ ഏറ്റവും പുതിയ ചിത്രമായ ഭാഗ്മതിയുടെ പ്രചരണവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു അനുഷ്‌കയുടെ പ്രതികരണം. അനുഷ്‌ക കേന്ദ്രകഥാപാത്രമാകുന്ന ഭാഗ്മതി ജി അശോക് ആണ് സംവിധാനം ചെയ്യുന്നത്. ഉണ്ണിമുകുന്ദൻ, ജയറാം, ആശ ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ജനുവരി 26 ന് ചിത്രം പുറത്തിറങ്ങും.
Next Story