തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ ഗ്ലാമർ നായിക എന്നാണ് നടി അനുഷ്‌ക അറിയപ്പെടുന്നത്. സൗന്ദര്യവും അഭിനയ ശേഷിയും ഒരുപോലെ ഒത്തിണങ്ങിയ ഈ നടി കന്നട, തമിഴ്, തെലുങ്കു സിനിമകളിൽ ഒരു പോലെ സജീവമാണ്. സിനിമയിൽ നടി ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നില്ക്കുന്ന നടിയാണെങ്കിലും ജീവിതത്തിൽ അങ്ങനെ ആകുന്നതിൽ നടിക്ക് താല്പര്യമില്ല. ഇക്കാര്യം നടി തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

ചടങ്ങുകളിലും മറ്റും മിനി സ്‌കേർട്ടും മറ്റും ധരിച്ചെത്താൻ തയ്യാറല്ലെന്നാണ് അനുഷ്‌ക വ്യക്തമാക്കിയത്. സിനിമയിലേതു പോലെ യഥാർഥ ജീവിതത്തിൽ ഗ്ലാമറസായി വസ്ത്രങ്ങൾ ധരിക്കാൻ തന്നെ കിട്ടില്ലെന്നും നടി വ്യക്തമാക്കി.

സിനിമയിൽ കഥ ആവശ്യപ്പെടുന്നത് അനുസരിച്ച് നമ്മൾ ചിലപ്പോൾ ഗ്ലാമറസായി വസ്ത്രങ്ങൾ ധരിക്കേണ്ടി വന്നേക്കാം. പക്ഷേ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ല. അവിടെ എനിക്ക് എന്റേതായ രീതികളുണ്ട്. ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഞാൻ സാധാരണ വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. ഗ്ലാമറസായി വസ്ത്രങ്ങൾ ധരിക്കാൻ തയ്യാറല്ലെന്നും നടി പറയുന്നു.

അനുഷ്‌കയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം യെന്നൈ അറിന്താൻ ആണ്. അജിത് ആയിരുന്നു ചിത്രത്തിലെ നായകൻ.