ഹൈദ്രാബാദ്; ബാഹുബലിയിലെ ദേവസേനയെ നായികയായി ആർക്കും വേണ്ട. അനുഷ്‌ക ഷെട്ടി സിനിമയിൽ നിന്നു വിരമിക്കുന്നുവെന്ന് വിവരം. നായികയായി 37 കാരിയെ ആർക്കും വേണ്ടാത്തതിനാൽ അനുഷ്‌ക ഷെട്ടി സിനിമയിൽ നിന്നു വിരമിക്കുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങളാണ് സിനിമാ ലോകത്തു നിന്നുള്ള ഞെട്ടിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നടിക്ക് അഭിനയിക്കാൻ താത്പര്യമുണ്ടെങ്കിലും ആരും സമീപിക്കുന്നില്ലത്രേ.

ഈ വർഷം ആദ്യം പുറത്തിറങ്ങിയ 'ഭാഗമതി' സൂപ്പർഹിറ്റായിട്ടും മറ്റൊരു ചിത്രവും അനുഷ്‌കയെ തേടി എത്തിയിരുന്നില്ലെന്നും യുവ താരങ്ങളുടെ നായികയാകാനുള്ള പ്രായം കടന്നുപോയെന്നുമാണ് സിനിമാ രംഗത്തു നിന്ന് എത്തുന്ന വാർത്ത. ചെറിയ വേഷങ്ങളാണെങ്കിലും ലഭിച്ചാൽ അത് സ്വീകരിക്കുമെന്ന നിലപാടിലാണ് താരം.എന്നിട്ടുപോലും ആരും എത്തുന്നില്ല. തമിഴിലും തെലുങ്കിലും പ്രായം കുറഞ്ഞ യുവനായികമാരാണ് സൂപ്പർ താരങ്ങളുടെ നായികമാരായി എത്തുന്നത്. നായകന്മാരും അത്തരക്കാരെയാണ് പരിഗണിക്കുന്നത്.

'ബാഹുബലി'യുടെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം 'ഭാഗമതി'യിൽ മികച്ച അഭിനയപ്രകടനം കാഴ്ചവെച്ചുവെങ്കിലും പുതിയ ഒരു സിനിമയിൽ പോലും അനുഷ്‌ക കരാർ ഒപ്പിട്ടില്ലന്നുള്ളതാണ് വാസ്തവം. സൗന്ദര്യവും ഒപ്പം അഭിനയ വൈഭവവും ഉണ്ടായിട്ടും അനുഷ്‌കയ്ക്ക് അവസരം ലഭിക്കാത്തത് താരത്തിന്റെ ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയിരിക്കുന്നത്.എന്നാൽ, പ്രഭാസുമായി വിവാഹം ഉറപ്പിച്ചുവെന്നും ഇക്കൊല്ലം വിവാഹം ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. വിവാഹം ഉറപ്പിച്ചതിനാലാണ് നടി കരാറുകളൊന്നും ഒപ്പിടാത്തതെന്നും പറയുന്നു.