- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരിയുടെ നിര്യാണത്തിൽ അനുശോചിച്ചു
ദുബായ് : കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി (യു എ ഇ) കമ്മറ്റി അനുശോചിച്ചു.
പൈതൃക കലകൾക്ക് വിശേഷിച്ചു കഥകളിക്കായ് ഒരു ശതായുസ്സു് മുഴുവൻ സമർപ്പിച്ച മഹാകലാകാരനായിരുന്നു ഗുരു ചേമഞ്ചേരി. മലബാറിന്റെ കളിവിളക്കായിരുന്നു അദ്ദേഹം.ജാതി മത ഭേദ മന്യേ എല്ലാവരും ആദരിച്ചിരുന്ന അദ്ദേഹം, പ്രായാധിക്യത്തിന്റെ അവശതയിലും,ഉർജ്ജസ്വലതയോടെ നാടൻ കലാ രൂപങ്ങളുടെ പരിപോഷണത്തിനായി പ്രയത്‌നിച്ചു.കൊയിലാണ്ടിയിൽ ഒരു മഹാകലാകേന്ദ്രത്തിനു തന്നെ നേതൃത്വം നൽകി.സാമൂഹ്യ-സാംസ്‌കാരികരംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഏറെ വൈകിയെങ്കിലും 2019 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീനൽകി ആദരിക്കുകയും ചെയ്തിരുന്നു.
2018 ൽ കൊയിലാണ്ടി പ്രവാസി കൂട്ടായ്മ ദുബായിൽ സംഘടിപ്പിച്ച വിപുലമായ കലാസംഗമംഉത്ഘാടനം ചെയ്യാനായി തന്റെ 100 ആം വയസ്സിലും ആവേശത്തോടെ അദ്ദേഹം എത്തിചേരുകയും കഥകളി മുദ്രകൾ അവതരിപ്പിക്കുകയും ചെയ്തത് യു എ ഇ യിലെ പ്രവാസി സമൂഹത്തിനുവിസ്മയമായിരുന്നു.
ഗുരുവിന്റെ വേർപാടിൽ 'കോഴിക്കോട് ജില്ലാ പ്രവാസി' യുടെ അഗാധമായ അനുശോചനംരേഖപ്പെടുത്തുന്നതായി യോഗം അറിയിച്ചു.പ്രസിഡണ്ട് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. മോഹൻ എസ് വെങ്കിട്ട്, അഡ്വ.മുഹമ്മദ് സാജിദ്,മനയിൽ മുഹമ്മദ് അലി, ബഷീർ തിക്കോടി, ഇസ്മായിൽ മേലടി, ഹാരിസ് കോസ്‌മോസ്, ജലീൽ മഷൂർ,സുനിൽ പാറേമ്മൽ, ഫിറോസ് പയ്യോളി തുടങ്ങിയവർ സംസാരിച്ചു.