മനാമ: ബഹ്‌റിൻ ഇന്ത്യ എഡ്യുക്കേഷൻ & കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ, ഇന്ത്യയുടെ മുൻപ്രസിഡന്റും പ്രമുഖ ശാസ്ത്രജ്ഞനുമായിരുന്ന ഡോ.എ.പി.ജെ അബ്ദുൽ കലാം അനുസ്മരണം മലബാർ സൽക്കാര റസ്റ്റോറന്റിൽവച്ചു നടത്തപ്പെട്ടു. ബഹ്‌റിൻ ഇന്ത്യ എഡ്യുക്കേഷൻ & കൾച്ചറൽ ഫോറം ചെയർമാൻ അലക്‌സ് ബേബിയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണയോഗത്തിൽ സെക്രട്ടറി ജേക്കബ് തേക്കുതോട് സ്വാഗതവും ട്രഷറർ അജിത്കുമാർ നന്ദിയും അറിയിച്ചു. ചടങ്ങിൽ, കലാമിന്റെ ബഹ്‌റിൻ സന്ദർശനത്തിന് ചുക്കാൻ പിടിച്ച മുഖ്യ സംഘാടകനായ ബഹ്‌റിൻ ഇന്ത്യ എഡ്യുക്കേഷൻ & കൾച്ചറൽഫോറം പ്രസിഡന്റ് സോവിച്ചൻ ചേന്നാട്ടുശ്ശേരി കലാം അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.എ.പി.ജെഅബ്ദുൽ കലാമിന്റെ 2-ാം ചരമവാർഷികദിനത്തിൽ ഒരു ഇന്ത്യൻ പൗരന് ഡോ.എ.പി.ജെ അബ്ദുൽ കലാംഇന്ത്യൻ ഇന്റർനാഷണൽ പേഴ്‌സനാലിറ്റി അവാർഡ്, ബഹ്‌റിന് ഇന്ത്യ എഡ്യുക്കേഷൻ & കൾച്ചറൽ ഫോറീ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകൾ, കലാമിന്റെ ലാളിത്യജീവിതത്തെപ്പറ്റിയും, ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുൻപിൽ പ്രധാന ശക്തിയായി വളർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനെപ്പറ്റിയും അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ഏബ്രഹാം ജോൺ, സ്പാക്‌സ് ഗ്രൂപ്‌സ് ചെയർമാൻ പി.ഉണ്ണികൃഷ്ണൻ, ICRF സെക്രട്ടറി അജയകൃഷ്ണൻ, സിംസ് ആക്ടിങ് പ്രസിഡന്റ് തോമസ് ജോൺ, ബഹ്‌റിൻ കേരളീയ സമാജം മുൻ പ്രസിഡന്റ് കെ.ജനാർദ്ദനൻ, മുൻ ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ ആർ പവിത്രൻ, 4പി എം ന്യൂസ് എം.ഡി പ്രദീപ് പുറവങ്കര, ആർട്ട് ഓഫ് ലിവിങ് കോർഡിനേറ്റർ ജയ ശർമ തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾക്ക്, സിബി, തോമസ് സൈമൺ, ഫൈസൽ എഫ്.എം, സുനിൽ തോമസ് റാന്നി തുടങ്ങിയവർ നേതൃത്വം നൽകി.