- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യു എ ഖാദറിന്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി അനുശോചിച്ചു
ദുബായ് : പ്രശസ്ത സാഹിത്യകാരൻ യു എ ഖാദറിന്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി(യു എ ഇ) കമ്മറ്റി അനുശോചിച്ചു.കോഴിക്കോട്ടെ തൃക്കോട്ടൂർ പെരുമ മലയാള മനസ്സിലേക്ക് ആവാഹിച്ചെടുത്ത കഥാകാരനായിരുന്നു ഖാദർ.
പുരാതന ക്ഷേത്ര കലകളായ തെയ്യവും തിറയുമൊക്കെ അദ്ദേഹത്തിന്റെ സൃഷ്ടികളിൽ നിറഞ്ഞു നിന്നു.നാടൻ പണിക്കാരും, നാട്ടാചാരങ്ങളും, നാട്ടുക്കൂട്ടങ്ങളുമെല്ലാം തനതു ശൈലിയിൽ അദ്ദേഹം തന്റെകൃതികളിൽ വിവരിച്ചു ആസ്വാദനഭേദ്യമാക്കി.
കോഴിക്കോട്ടെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെവേർപാടിൽ 'കോഴിക്കോട് ജില്ലാ പ്രവാസി' യുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായിയോഗം അറിയിച്ചു.
പ്രസിഡണ്ട് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. മോഹൻ എസ് വെങ്കിട്ട്, അഡ്വ.മുഹമ്മദ് സാജിദ്,മനയിൽ മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു.
Next Story