തിരുവനന്തപുരം അന്താരാഷ്ട്ര ടെർമിനലിലെ കോഫീ ഷോപ്പിൽ നിന്നും രണ്ട് കട്ടൻ കാപ്പിയും രണ്ടു പപ്സും കഴിച്ചപ്പോൾ 680 രൂപ ബില്ല് കണ്ട് അനുശ്രി ഞെട്ടിയത് കഴിഞ്ഞ ദിവസമാണ്. ഇങ്ങനെ അന്തം വിടീക്കല്ലേ എന്നാണ് താരം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്. അധികാരപ്പെട്ടവർ ഇതു ശ്രദ്ധിക്കുമെന്നും ജനങ്ങൾക്കു വേണ്ടി ശരിയായ നടപടി എടുക്കുമെന്നും പ്രതീക്ഷയോടെ എന്നായിരുന്നു അനുശ്രീയുടെ കുറിപ്പ്. അതോടെ വാർത്തകളും സോഷ്യൽ മീഡിയ ഏറ്റെടുത്തു. അതിൽ സന്തോഷമുണ്ടെന്നും താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോൾ ട്രോളർമാരും വിഷയം ഏറ്റെടുത്തിരിക്കുകയാണ്.

പഫ്സിന്റെ വിലയും അനുശ്രീയുടെ പ്രതികരണവും കൂട്ടിച്ചേർത്ത് രസകരമായ ട്രോളുകളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. ട്രോളുകളിൽ സന്തോഷമുണ്ടെന്ന് അനുശ്രീ പറയുന്നു. മാത്രമല്ല ഈ വിഷയത്തിൽ വന്ന രസകരമായ എല്ലാ ട്രോളുകളും നടി ഫേസ്‌ബുക്കിൽ ഷെയർ ചെയ്തു.

ട്രോളുകൾ കാണാം....