ലയാള സിനിമയിലെ ഇരുത്തം വന്ന നായികമാരിൽ ഒരാളാണ് അനുശ്രീ. പൊതുവേദികളിലും ഒട്ടും തലക്കനമില്ലാതെ പ്രത്യക്ഷപ്പെടുന്ന അനുശ്രീയെ അതുകൊണ്ട് തന്നെ ആരാധകർക്കും വലിയ ഇഷ്ടമാണ്. സെറ്റുകളിലെത്തിയാൽ ഓടി ചാടി നടക്കുന്ന അനുശ്രീ പതിവ് കരാവൻ നടിമാരിൽ നിന്ന് വളരെ വ്യത്യസ്തയാണ്.

അതുകൊണ്ട് തന്നെ അയലത്തെ വീട്ടിലെ പെൺകുട്ടിയുടെ ഇമേജാണ് ഷൂട്ടിങ് സെറ്റിൽ അനുശ്രീക്ക് ഉള്ളത്. സെറ്റിൽ പാചകക്കാർക്കൊപ്പം ദോശ ചുടുന്ന അനുശ്രീയുടെ വീഡിയോ നേരത്തേ വൈറലായിരുന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ദേവിയായി വേഷമിട്ട് നാട്ടിൽ നടന്ന ഘോഷയാത്രയിൽ പങ്കെടുത്ത അനുശ്രീയുടെ ചിത്രവും ചർച്ചയായിരുന്നു. ഇപ്പോൾ താരത്തിന്റെ മറ്റൊരു വീഡിയോയാണ് വൈറലാകുന്നത്.

സിനിമയിലെ തന്റെ സഹതാരത്തെ സഹായിക്കുന്ന അനുശ്രീയുടെ വീഡിയോ സംവിധായകൻ സുജിത്ത് വാസുദേവാണ് പങ്കുവെച്ചത്. പുതുതായി അഭിനയിക്കുന്ന ചിത്രത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായി വേഷമിടുന്ന അനുശ്രീ തന്റെ ഓട്ടോയിൽ കയറുന്ന മുസ്ലിം സ്ത്രീയുടെ വേഷമണിഞ്ഞ സഹതരാത്തെ സഹായിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

'നമ്മുക്ക് ഒപ്പമുള്ളവരെ സഹായിക്കാൻ മികച്ച ഒരു വ്യക്തിത്വമുള്ളവർക്കേ സാധിക്കൂ. ഈ വീഡിയോ പോസ്റ്റ് ചെയ്യാതിരിക്കാൻ എനിക്ക് കഴിയുന്നില്ല. ഈ പെൺകുട്ടി തന്റെ സഹതാരത്തെ സഹായിക്കുന്നത് കാണുമ്പോൾ ഒത്തിരി ബഹുമാനം തോന്നുന്നു. എല്ലാവരും ഇതു പോലെ ആയിരിക്കാൻ ആഗ്രഹിക്കുന്നു. അനുശ്രീയോട് ഒരുപാട് ബഹുമാനം' സുജിത്ത് കുറിച്ചു.

ഓട്ടോ ഡ്രൈവറുടെ വേഷമാണ് അനുശ്രീക്ക്. ഈ കഥാപാത്രമാണ് സിനിമ മുന്നോട്ട് കൊണ്ടു പോകുന്നത്. മറിമായം ഫെയിം ജയരാജാണ് തിരക്കഥ. ജയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിന് ശേഷം സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.