വിവാഹം ഉണ്ടെങ്കിൽ അത് തീർച്ചയായും പ്രണയ വിവാഹമായിരിക്കുമെന്ന് യുവ നടി അനുശ്രീ. നമ്മൾ കണ്ട് ഇഷ്ടപ്പെട്ട് അടുത്തറിയാവുന്ന ആളിനെ മാത്രമേ കല്ല്യാണം കഴിക്കൂവെന്നാണ് അനുശ്രീയുടെ തുറന്ന് പറച്ചിൽ. എന്നാൽ ഇങ്ങനെ ഒരാളെ ഇതുവരെ കണ്ടുമുട്ടിയില്ലെന്നും വെള്ളിനക്ഷത്രത്തോട് അനുശ്രീ പറയുന്നു. വിവാഹത്തെ കുറിച്ച് ബോളാഡായാണ് നടിയുടെ പ്രതികരണങ്ങൾ.

ഇപ്പോൾ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ചിന്തിച്ചിട്ടില്ല. ഇടവേളകളിലാണ് സിനിമ ചെയ്യുന്നതെങ്കിലും കുറച്ച് വേഷണങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. വിവാഹ ശേഷവും സിനിമ തുടരാനാണ് ആഗ്രഹം. വിവാഹം കഴിക്കാനുള്ള പക്വത എനിക്ക് വന്നുവെന്ന് തോന്നുന്നില്ല. ഗൗരവമായി ജീവിതത്തെ ചിന്തിക്കുമ്പോൾ വിവാഹം ഉണ്ടാകും. സിനിമാ തിരക്കിൽ അത് വേണ്ടെന്ന് വയക്കില്ല. പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് ആവശ്യം. അതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടുമില്ലെന്നും നടി പറയുന്നു. പ്രണയ വിവാഹത്തോടാണ് താൽപ്പര്യമെന്ന് പറയാൻ അനുശീയ്ക്ക് മടിയുമില്ല.

പത്തനാപുരം കമുകംഞ്ചേരി അനുശ്രീ നിവാസിൽ മുരളീധരൻപിള്ളയുടെയും ശോഭനയുടെയും മകളാണ് അനുശ്രീ. സൂര്യ ടിവിയിലെ ബിഗ് ബ്രേക്ക് എന്ന അഭിനയ റിയാലിറ്റി ഷോയിലൂടെയാണ് സിനിമ രംഗത്ത് വന്നത്. ഒരു വർഷത്തോളം നീണ്ട പരിശ്രമവും തയ്യാറെടുപ്പും അതിന്റെ പിന്നിലുണ്ടായിരുന്നു. ആദ്യ ചിത്രമായ ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീ ഇന്നും ആളുകളുടെ മനസിലുണ്ട്. ഡയമണ്ട് നെക്ലേസിനു ശേഷം ലഭിക്കുന്നതൊക്കെയും നാടൻ ലുക്കിലുള്ള വേഷങ്ങളായിരുന്നു. എന്നാൽ വെടിവഴിപാടിലെ ജേണലിസ്റ്റും ആംഗ്രീ ബേബീസിലെ ശെൽവിയുമൊക്കെ വ്യത്യസ്തത സമ്മാനിച്ചു. സിനിമയുടെ തിരക്കുകൾക്കിടയിലും പഠിത്തം കൂടെ തന്നെയുണ്ട്. വിദൂര വിദ്യാഭ്യാസത്തിലൂടെ ബിഎ ഇംഗ്ലിഷ് ചെയ്യുന്നുണ്ട്. അഭിനയത്തിനൊപ്പം പഠനം തുടരണമെന്നാണാണ് ആഗ്രഹം.

സിനിമയിലെത്തിയ അനൂശ്രീ കേട്ടത് ആദ്യമൊക്കെ കുടുംബത്തിൽ നിന്ന് എതിർപ്പിന്റെ സ്വരം മാത്രമായിരുന്നു. പിന്നീട് ചേട്ടൻ അനൂപിന്റെ നിർബന്ധത്തിന് മുന്നിൽ എല്ലാവരും സമ്മതിച്ചു. ചേട്ടനാണ് ഏറ്റവും വലിയ പിന്തുണ. എന്നാൽ ആദ്യകാലത്ത് സ്വന്തം നാട്ടുകാരു പോലും അനുശ്രീയെ അംഗീകരിച്ചിരുന്നില്ല. ഒരു സാധാരണ ഗ്രാമമാണിത്. അന്നാട്ടുകാർക്ക് സിനിമയും അഭിനയവുമൊക്കെ എന്തോ ഒരു തെറ്റ് പോലെയായിരുന്നു. കളിച്ചു വളർന്ന നാട്ടിലുള്ളവരുടെ പിന്തുണ ലഭിക്കാതെ വന്നപ്പോൾ വിഷമമൊക്കെ തോന്നി. എന്നാൽ അവരുടെ കാഴ്ചപ്പാടുകളിൽ മാറ്റം വന്നു. പ്രണയത്തിലും ഇത്തരമൊരു പുതുമ തന്നെയാണ് അനുശ്രീയുടെ മനസ്സിലെത്തുന്നത്.

ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ മലയാളികൾ ഏറ്റെടുത്തിരുന്നു. രാജശ്രീ എന്ന കഥാപാത്രമാണ് അനുശ്രീയെ സിനിമയിൽ കൂടുതൽ കഥാപാത്രങ്ങൾ കിട്ടാൻ സഹായിച്ചത്. വെടിവഴിപാട് എന്ന സിനിമയിൽ തന്റേടിയായ ജേർണലിസ്റ്റായും ഇതിഹാസ എന്ന സിനിമയിൽ ആൺവേഷവും ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയിലെ സുഷമ എന്ന ഭാര്യ കഥാപാത്രവുമൊക്കെ അനുശ്രീയെ മാറ്റിമറിച്ചു. നിലവിൽ പ്രിയദർശന്റെ ഒപ്പമെന്ന സിനിമയിൽ മോഹൻലാലിനൊപ്പമാണ് അനുശ്രീ അഭിനയിക്കുന്നത്. യുവ ഐപിഎസ് ഓഫീസറുടെ വേഷമാണ് അതിൽ അനുശ്രീയ്ക്ക്.