തിരുവനന്തപുരം: സിനിമാ നടി അനുശ്രീ സീരിയൽ നടൻ റെയ്ജാനുമായി പ്രണയത്തിലാണോ? കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലുള്ള സജീവ ചർച്ചയായിരുന്നു. മഴവിൽ മനോരണ ചാനൽ പരിപാടിയുടെ പ്രമോയും, പരിപാടിയിലെ ചില പരാമർശങ്ങളും കണ്ട് അങ്ങനെ വിശ്വസിച്ചവരും കുറവല്ല. പ്രണയത്തിലാണോ എന്ന ചോദ്യത്തിനുള്ള മറുപടിയുമായാണ് നടി അനുശ്രീ രംഗത്തെത്തിയിരിക്കുന്നത്. താനും റെയ്ജാനും തമ്മിൽ പ്രണയത്തിൽ അല്ല. പരിവാടിയുടെ മൂഡിന് അനുസരിച്ച് പെരുമാറുകയായിരുന്നു. അനുശ്രീ വ്യക്തമാക്കി.

ഫേസ്‌ബുക്ക് ലൈവിലൂടെയാണ് അനുശ്രീ ആരാധകരോട് സംസാരിച്ചത്. കഴിഞ്ഞ ദിവസം ആത്മസഖി എന്ന സീരിയലിലെ നായകൻ റെയ്ജാനുമായി അനുശ്രീ ചാനൽ പരിപാടിയിൽ പങ്കെടുത്തിരുന്നു. പിന്നാലെ, ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹം ഉടൻ നടക്കുമെന്നും പ്രചാരണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അനുശ്രീയുടെ ഫേസ്‌ബുക്ക് ലൈവ്

ആത്മസഖി എന്ന സീരിയലിലെ സത്യജിത്ത്, പൊന്നമ്പിളി സീരിയലിലെ രാഹുൽ എന്നിവർക്കൊപ്പം സ്വകാര്യ ടിവി പരിപാടിയിൽ പങ്കെടുക്കാനായിരുന്നു പദ്ധതിയുണ്ടായിരുന്നത്. സിനിമയിൽ നിന്ന് ഇവർ രണ്ട് പേർക്കും ഒരാരാധികയുണ്ട് എന്ന് അറിയിച്ചുകൊണ്ടുള്ള സർപ്രൈസാണ് പരിപാടിയിൽ ഉദ്ദേശിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി രാഹുലിന് പരിപാടിയിൽ എത്താൻ ചേരാൻ സാധിച്ചില്ല. പിന്നാലെ സ്‌ക്രിപ്റ്റിൽ അവതാരകയായ റിമ്മി ടോമി മാറ്റങ്ങൾ വരുത്തുകയായിരുന്നു.

തുടർന്ന് താനും റെയ്ജാനും തമ്മിൽ പരിപാടിയിൽ പങ്കെടുത്തു. തങ്ങൾ തമാശയ്ക്ക് പറഞ്ഞ കാര്യങ്ങളും, നടത്തിയ പ്രകടനങ്ങളുടെയും പശ്ചാത്തലത്തിൽ തങ്ങൾ പ്രണയത്തിലാണെന്നും വിവാഹം ഉടൻ നടക്കുമെന്നുമുള്ള ഗോസിപ്പുകൾ വൻ തോതിൽ പ്രചരിക്കുകയായിരുന്നുവെന്നും ഫേസ്‌ബുക്ക് ലൈവിലൂടെ അനുശ്രീ വ്യക്തമാക്കി. താൻ തത്കാലം വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അനുശ്രീ വ്യക്തമാക്കി.

പപ്സ് കഴിച്ചോ എന്ന വിരുതന്മാരുടെ ചോദ്യത്തിന് താൻ എപ്പോഴും പപ്സ് കഴിക്കാറില്ലെന്ന ഉത്തരം നൽകുകയായിരുന്നു അനുശ്രീ. പക്ഷെ, താൻ ഇനിയും പപ്സ് വാങ്ങുമെന്നും എന്നാൽ വാങ്ങുന്നതിന് മുമ്പ് പപ്സിന്റെ വില പരിശോധിച്ച് മാത്രമെ വാങ്ങുകയുള്ളൂവെന്ന് നർമ്മത്തിൽ ചാലിച്ച് അനുശ്രീ വ്യക്തമാക്കി.