- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസാരത്തിലും പ്രവർത്തിയിലും നാടൻ; അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും അങ്ങനെ തന്നെ: മലയാള തനിമയുള്ള നടി അനുശ്രീയുടെ വിശേഷങ്ങൾ
സിനിമ താരത്തിന്റെ ജാഡയും പ്രൗഡിയും ഒന്നും ഇല്ലാതെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ നായികയാണ് അനുശ്രീ. സിനിമയിലായാലും ജീവിതത്തിലായാലും അത്തരം പകിട്ടുകളോടൊന്നും തനിക്ക് താത്പര്യമില്ലെന്നാണ് അനുശ്രിയുടെ പക്ഷം. ഇനി എങ്ങാനും തനിക്ക് ജാഡയിടണം എന്ന് ആഗ്രഹമുണ്ടെങ്കിലും ആൾക്കാർ അത് മൈന്റ് ചെയ്യില്ലെന്നും അനുശ്രീ പ്രതികരിക്കുന്
സിനിമ താരത്തിന്റെ ജാഡയും പ്രൗഡിയും ഒന്നും ഇല്ലാതെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ നായികയാണ് അനുശ്രീ. സിനിമയിലായാലും ജീവിതത്തിലായാലും അത്തരം പകിട്ടുകളോടൊന്നും തനിക്ക് താത്പര്യമില്ലെന്നാണ് അനുശ്രിയുടെ പക്ഷം. ഇനി എങ്ങാനും തനിക്ക് ജാഡയിടണം എന്ന് ആഗ്രഹമുണ്ടെങ്കിലും ആൾക്കാർ അത് മൈന്റ് ചെയ്യില്ലെന്നും അനുശ്രീ പ്രതികരിക്കുന്നു. പത്തനാപുരത്തിനും പുനലൂരിനുമിടയിലെ കുമുകുഞ്ചേരിലാണ് അനുശ്രിയുടെ സ്വദേശം.
അമ്പലത്തിലും ഉത്സവപ്പറമ്പുകളിലും നാട്ടിലുമെല്ലാം ചുറ്റിക്കറങ്ങി നടക്കാൻ ഇഷ്ടപ്പെടുന്ന നാട്ടിൻപുറത്തുകാരി തന്നെയാണ് അനു ഇപ്പോഴും. സൈമ ഫിലിം അവാർഡ്‌സ് വേദിയിൽ തന്റെ വേഷത്തിലെ ലാളിത്യം കൊണ്ട് പ്രത്യേകം ശ്രദ്ധ നേടി അവർ. തന്റെ നാടിനോടും നാട്ടുകാരോടുമുള്ള പ്രയം കാരണം തിരക്കുകൾ കൂടിയപ്പോൾ പോലും താമസം മാറുന്നതിനെ കുറിച്ച് ചിന്തിച്ചില്ല എന്നും അനുശ്രി പറയുന്നു.
മലയാളികൾ ഇപ്പോഴും അനുവിനെ ഒരു സ്വപ്‌ന നായികയോ സൂപ്പർ ായികയോ ഒന്നും ആയി കണ്ടിച്ചില്ല. സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് അനുശ്രീയെ പരിഗണിക്കുന്നത്. തന്റെ ഈ ഇമേജിൽ ഒരുപാട് സന്തോഷിക്കുന്നുവെന്നാണ് അനു പറയുന്നത്. താന# ചെയ്ത നാടൻ വേഷങ്ങൾ കണ്ടിട്ടാവും ഈ ഇമേജെന്ന് അനുശ്രി തന്നെ ശരി വയ്ക്കുന്നുണ്ട്.
നാടൻ വേഷങ്ങൾ ചെയ്യാൻ തന്നെയാണ് തനിക്കും താത്പര്യമെന്ന് അനുശ്രീ വ്യക്തമാക്കി. എകകാലവും ഗ്ലാമർ വേഷങ്ങളിൽ നിൽക്കാൻ കഴിയില്ലല്ലോഎന്നും ഇപ്പോൾ ചെയ്യുന്ന ക്യാരക്ടർ റോളുകൾ കുറേകാലം കൂടി ചെയ്യാൻ താതപര്യമുണ്ടെന്നും അനു പറഞ്ഞു. നായിക കഥാപാത്രങ്ങൾ മാത്രമേ ചെയ്യു എന്ന വാശിയില്ല, സ്വഭാവവേഷങ്ങളും കോമഡി ക്യാരക്ടറുകളും ചെയ്യാനാണ് അനുശ്രി വ്യക്തിപരമായി താത്പര്യപ്പെടുന്നത്. ഡ്രീം ഗേൾ ഒക്കെയായി ഒരുപാടു പേർ വരുമെന്നും അപ്പോഴും നാടൻ വേഷങ്ങൾ ചെയ്യാൻ തനിക്ക് വിളി വരുമെന്നും അനുശ്രി കൂട്ടിച്ചേർക്കുന്നു.
ഫഹദ് ഫാസിലിനൊപ്പം പ്രതികാരവും രഘുരാജ വർമയുടെ രാജമ്മ@യാഹു എന്ന ചിത്രവുമാണ് അനുശ്രിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ രണ്ടിലും മേക്കപ്പ് ഇല്ലാതെയാണ് അനു അഭിനയിച്ചിരിക്കുന്നത്. ഓട്ടക്കാരിയും ആർമി ഓഫീസറും ഒക്കെയാവാൻ കൊതിച്ചു നട്‌നിരുന്ന അനു ലാൽജോസിന്റെ നടിയെ കണ്ടെത്താനുള്ള ഒരു ചാനൽ പ്രോഗ്രാമിലൂടെയാണ് സിനിമയിലെത്തുന്നത്.
അതിൽ വിജയിയായ അനുശ്രീയെ തേടി നിരവധി ചിത്രങ്ങൾ എത്തിയിരുന്നെങ്കിലും തുടക്കം ലാൽജോസിനൊപ്പമാകണമെന്ന നിർബന്ധബുദ്ധി അനുശ്രീക്ക് ഉണ്ടായിരുന്നു. അങ്ങനെ കാത്തിരുന്ന് കിട്ടിയ റോളാണ് ഡയമണ്ട് നെക്‌ലേസിലെ നിഷ്‌കളങ്കയായ ഒരു ഭാര്യ. അങ്ങനെ ചിത്രത്തിലെ നിഷ്‌കളങ്കമായ അരുണേട്ടാ..എന്ന വിളിയോടെ അവർ മലയാളി മനസ്സിൽ ചേക്കേറി. പിന്നീടങ്ങോട്ട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായ അനുശ്രി തന്റെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയാകുകയായിരുന്നു.