- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോർഷ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയിൽ ഓട്ടോയുമായി കറങ്ങിയ അനുശ്രീ ഓട്ടോ ഓടിച്ച് കയറ്റിയത് കയ്യാലപ്പുറത്ത്; നടിയുടെ ഓട്ടർഷ പഠനം കൈയാലപ്പുറത്തായ വീഡിയോ വൈറലാകുന്നു
സുജിത്ത് വാസുദേവ് അനുശ്രീയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന 'ഓട്ടർഷ'യുടെ ചിത്രീകരണംപുരോഗമിക്കുകയാണ്. ചിത്രത്തിലേക്കായി അനുശ്രീ ഷൂട്ടിങിന് മുമ്പായി തന്നെ ഓട്ടോ ഓടിക്കാൻ പഠിച്ചിരുന്നു.ഇപ്പോൾ തെറ്റില്ലാതെ ഓട്ടോ ഓടിക്കുകയും ചെയ്യും. എന്നാൽ കഴിഞ്ഞ ദിവസം ഓട്ടോയുമായി റോഡിലിറങ്ങിയ നടിക്ക് പറ്റിയ ഒരബദ്ധം ആണ് ഇപ്പോൾ വൈറലാകുന്നത്. ഓട്ടോ ഓടിച്ചുവന്ന അനുശ്രീയുടെ ദൃശ്യം പകർത്താൻ മുന്നിൽകയറി നിന്ന ക്യാമറാമാനാണ് പണിയുണ്ടാക്കിയത്. വെട്ടിച്ച ഓട്ടോ വഴിയരികിലെ മതിലിൽ ഇടിച്ചു. എന്തൊക്കെയായാലും പരുക്കുകളില്ലാതെ താരം രക്ഷപ്പെട്ടു. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് സിനിമ. സാധാരണക്കാരനായ ഒരാളുടെ നിത്യജീവിതത്തിൽ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെയാണ് സിനിമയിൽ ഉണ്ടാവുക. അനുശ്രീയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. മറിമായം ഫെയിം ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓട്ടോറിക്ഷ യാത്രയിലെ സംഭവങ്ങളായതിനാൽ, യാത്ര ചിത്രീകരിക്കുന്നതിനായി
സുജിത്ത് വാസുദേവ് അനുശ്രീയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന 'ഓട്ടർഷ'യുടെ ചിത്രീകരണംപുരോഗമിക്കുകയാണ്. ചിത്രത്തിലേക്കായി അനുശ്രീ ഷൂട്ടിങിന് മുമ്പായി തന്നെ ഓട്ടോ ഓടിക്കാൻ പഠിച്ചിരുന്നു.ഇപ്പോൾ തെറ്റില്ലാതെ ഓട്ടോ ഓടിക്കുകയും ചെയ്യും. എന്നാൽ കഴിഞ്ഞ ദിവസം ഓട്ടോയുമായി റോഡിലിറങ്ങിയ നടിക്ക് പറ്റിയ ഒരബദ്ധം ആണ് ഇപ്പോൾ വൈറലാകുന്നത്.
ഓട്ടോ ഓടിച്ചുവന്ന അനുശ്രീയുടെ ദൃശ്യം പകർത്താൻ മുന്നിൽകയറി നിന്ന ക്യാമറാമാനാണ് പണിയുണ്ടാക്കിയത്. വെട്ടിച്ച ഓട്ടോ വഴിയരികിലെ മതിലിൽ ഇടിച്ചു. എന്തൊക്കെയായാലും പരുക്കുകളില്ലാതെ താരം രക്ഷപ്പെട്ടു.
ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് സിനിമ. സാധാരണക്കാരനായ ഒരാളുടെ നിത്യജീവിതത്തിൽ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെയാണ് സിനിമയിൽ ഉണ്ടാവുക. അനുശ്രീയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.
മറിമായം ഫെയിം ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓട്ടോറിക്ഷ യാത്രയിലെ സംഭവങ്ങളായതിനാൽ, യാത്ര ചിത്രീകരിക്കുന്നതിനായി മൂന്നോ നാലോ ക്യാമറകൾ ഉപയോഗിച്ചായിരിക്കും അത്തരം രംഗങ്ങൾ ചിത്രീകരിക്കുക. ഇതിനായി ഇന്ത്യയിൽതന്നെ ആദ്യമായി പുത്തൻ സാങ്കേതിക വിദ്യയാണ് സംവിധായകൻ ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.