- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പെൺഹിറ്റ്ലറായ ഇന്ദിരഗാന്ധിയെ ജയിപ്പിച്ച മലയാളി, പിണറായിയെന്ന ആൺ ഹിറ്റ്‌ലറെ ജയിപ്പിച്ചതിൽ അത്ഭുതമില്ല'; ഈ വിജയം പിണറായിയുടേതാണ്; ഇത് പാർട്ടിയുടെ പരാജയമായി പരിണമിക്കും...; പ്രതികരണവുമായി എ.പി അബ്ദുള്ളക്കുട്ടി
മലപ്പുറം: ഇന്ദിരഗാന്ധിയെന്ന പെൺഹിറ്റ്‌ലറെ ജയിപ്പിച്ച മലയാളി പിണറായിയെന്ന ആൺ ഹിറ്റ്‌ലറെ 100ഓളം സീറ്റിൽ ജയിപ്പിച്ചതിൽ ഒരത്ഭുതവുമില്ലെന്നും ഇത് പാർട്ടിയുടെ പരാജയമായി പരിണമിക്കുമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി.
'മിന്നുന്ന പിണറായി വിജയത്തിന് അഭിനന്ദനങ്ങൾ' എന്ന തലക്കെട്ടോടെ ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് എ.പി അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രംഗത്തുവന്നത്.
1977ൽ ഇന്ദിരഗാന്ധിയെന്ന പെൺഹിറ്റ്‌ലർക്ക് 103 സീറ്റ് നൽകി ജയിപ്പിച്ച മലയാളി 2021 ൽ ആൺ ഹിറ്റ്‌ലർ പിണറായിയെ 100ഓളം സീറ്റിൽ ജയിപ്പിച്ചതിൽ ഒരത്ഭുതവുമില്ലെന്നും രാഷ്ട്രീയ ക്രിമിനലിസ്റ്റ് മാർക്‌സിസ്റ്റ് എന്നതാണ് താൻ പിണറായിയിൽ കണ്ട ഏറ്റവും വലിയ തിന്മയെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
https://www.facebook.com/abdullakuttyofficial/
കേരളത്തിൽ തുടർഭരണമെന്ന സ്വപ്‌നമാണ് പിണറായി വിജയൻ സർക്കാർ സാക്ഷാൽക്കരിച്ചത് . 1982 നു ശേഷം ഒരു മുന്നണിയെയും തുടർച്ചയായി തിരഞ്ഞെടുത്തിട്ടില്ലെന്ന റെക്കോർഡ് ഇത്തവണ എൽഡിഎഫ് സർക്കാരിനു മുന്നിൽ വഴിമാറി.
അഞ്ചുവർഷം ഭരിച്ചശേഷം വീണ്ടും അഞ്ചുവർഷത്തേക്കു തുടർ ഭരണമെന്ന അപൂർവ റെക്കോഡിടുകയാണ് പിണറായി സർക്കാർ. കേരള രൂപീകരണത്തിനുശേഷം ഒരു സർക്കാരിനും 10 വർഷം തുടർച്ചയായി ഭരിക്കാനുള്ള ജനവിധി ലഭിച്ചിട്ടില്ല. അച്യുതമേനോനും കെ.കരുണാകരനും തുടർച്ചയായി മുഖ്യമന്ത്രിയായിട്ടുണ്ടെങ്കിലും 10 വർഷം തുടർ ഭരണത്തിന് അവസരം ലഭിച്ചില്ല.
തുടർഭരണം എല്ലാ മുന്നണികളുടെയും സ്വപ്നമാണെങ്കിലും കേരളത്തിൽ അത് സാധ്യമാക്കിയത് കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണിയാണ്. 1969 നവംബർ 1 മുതൽ 1977 വരെ കോൺഗ്രസ് നേതൃത്വത്തിൽ ഐക്യമുന്നണി ഭരിച്ചു. ആ മുന്നണിയിൽ രണ്ടു തവണ അച്യുതമേനോൻ തുടർച്ചയായി മുഖ്യമന്ത്രിയായി.
ന്യൂസ് ഡെസ്ക്