കൊച്ചി: ഫാന്റസി സ്പോർട്സ് പ്ലാറ്റ്ഫോമായ സ്പോർട്സ് എക്സ്ചേഞ്ച് ക്രിക്കറ്റ് ആരാധകർക്കായി ഫാന്റസി ക്രിക്കറ്റ് ആപ്പ് പുറത്തിറക്കി. മറ്റ് ഫാന്റസി സ്പോർട്സ് ആപ്പുകളെ അപേക്ഷിച്ച് ഉപയോക്താക്കൾക്ക് സൗജന്യമായി കളിക്കാനും ക്യാഷ് പ്രൈസ് നേടാനും സ്പോർട്സ് എക്‌സ്‌ചേഞ്ചിലൂടെ സാധിക്കും. ക്രിക്കറ്റ് ആരാധകർക്കായി സ്പോർട്സ് എക്സ്ചേഞ്ച് ആൻഡ്രോയിഡ് ബീറ്റ പതിപ്പാണ് പുറത്തിറക്കിയത്. അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ വിവിധ സ്പോർട്സ് പ്ലാറ്റ്‌ഫോമുകളിൽ സ്പോർട്സ് എക്‌സ്‌ചേഞ്ച് സേവനം ആരംഭിക്കും.

സ്‌കിൽ ലെവൽ അനുസരിച്ച് ഉപയോക്താക്കൾക്ക് തുടക്കക്കാർ, ഇന്റർമീഡിയറ്റ്, വിദഗ്ദ്ധൻ എന്നീ വിവിധ ഓപ്ഷനുകളിൽ കളിക്കാനാകും. ഉപയോക്താക്കൾക്ക് അവരുടെ കഴിവും തന്ത്രവും ഉപയോഗിച്ച് ഗെയിമിലൂടെ യഥാർത്ഥ പണം നേടാനുള്ള അവസരമാണ് ആപ്പിലൂടെ ലഭിക്കുന്നത്. ടീം കോണ്ടസ്റ്റ് ഫീച്ചറും ആപ്പിലൂണ്ട്. ഇതിലൂടെ അപ്ലിക്കേഷനിൽ ഒരു ടീമിനെ സൃഷ്ടിക്കാനും ഫാന്റസി ക്രിക്കറ്റ് പോയിന്റുകൾ ഉപയോഗിച്ച് അതിന്റെ മൂല്യം നിരീക്ഷിക്കാനും ഉപയോക്താക്കൾക്ക് സാധിക്കും.

ടീം പോർട്‌ഫോളിയോ, പ്ലെയർ എക്‌സ്‌ചേഞ്ച് എന്നീ ഫീച്ചറുകളും ആപ്പിലുണ്ട്. ടീം പോർട്ട്‌ഫോളിയോയിലൂടെ ഉപയോക്താക്കൾക്ക് 11 കളിക്കാരെ തിരഞ്ഞെടുക്കുന്നതിന് പുറമെ അവരുടെ സ്റ്റാർ പ്ലെയറിന്റെ മൂന്ന് യൂണിറ്റുകൾ കൂടി തിരഞ്ഞെടുക്കാനാകും. ടീം പോർട്ട്ഫോളിയോയിലുള്ള ഈ യൂണിറ്റുകൾക്കും കളിക്കാർക്കും പ്രത്യേക പോയിന്റുകൾ ലഭിക്കും. പ്ലാറ്റ്ഫോമിലെ മറ്റ് ഗെയിമർമാരുമായി പ്ലേയർ യൂണിറ്റുകൾ വാങ്ങാനും വിൽക്കാനും ഉപയോക്താക്കളെ പ്രാപ്തമാക്കുന്നതാണ് പ്ലെയർ എക്സ്ചേഞ്ച് സവിശേഷത.