- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
യൂണിവേഴ്‌സിറ്റികളെ ബന്ധിപ്പിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ മൊബൈൽ ആപ്പ്
ഓസ്റ്റിൻ: അമേരിക്കയിലെ നൂറിൽ പരം യൂണിവേഴ്‌സിറ്റികളിൽ നടക്കുന്നവിവിധ പ്രവർത്തനങ്ങൾ, കലാപരിപാടികൾ, സൗജന്യ ഭക്ഷണംഎന്നിവയെകുറിച്ചുള്ള വിവരങ്ങൾ എളുപ്പം കണ്ടെത്തുന്നതിനുള്ള മൊബൈൽആപ്പിന് (UNIBEES) ഇന്ത്യൻ വിദ്യാർത്ഥികൾ രൂപം നൽകി. യൂണിബീസ് ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ തികച്ചും സൗജന്യമാണ്.യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് (ഡാളസ്സിലെ) ബിസിനസ്സ് സ്‌ക്കൂൾവിദ്യാർത്ഥികളായ അഭിനവ് വർമ്മ, ചന്ദ്രകിരൺ എന്നിവരാണ് ഇതിനപുറകിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രങ്ങൾ. യു.ടി. ടെക്സസിൽഉൾപ്പെട്ട ഡാളസ്, ഓസ്റ്റിൻ, ആർലിങ്ടൺ, ടെക്‌സസ് എ ആൻഡ് എം(അ&ങ)തുടങ്ങിയ സ്‌ക്കൂളുകളെ ബന്ധിപ്പിച്ചായിരുന്നു തുടക്കമെങ്കിലും, പിന്നീട്നൂറോളം യൂണിവേഴ്‌സിറ്റികളെ കൂടെ ഉൾപ്പെടുത്തി മൊബൈൽ ആപ്പ്വികസിപ്പിക്കുന്നതിന് ഇവർക്ക് കഴിഞ്ഞു. ആദ്യ നാലു കാമ്പസുകളിൽ മാത്രം 12,000 വിദ്യാർത്ഥികൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ആപ്പിന്റെ മുഖ്യ ശില്പിയായ അഭിനവ് വർമ്മയെ ഫ്യൂച്ചർ സിഇഒ. അവാർഡ്‌നൽകി നവീൻ ജിൻഡാൾ സ്‌ക്കൂൾ ഓഫ് മാനേജ്‌മെന്റ് ആദരിച്ചിരുന്നു. യൂണിബീസിന് ഇൻസ്റ്റിറ്
ഓസ്റ്റിൻ: അമേരിക്കയിലെ നൂറിൽ പരം യൂണിവേഴ്‌സിറ്റികളിൽ നടക്കുന്നവിവിധ പ്രവർത്തനങ്ങൾ, കലാപരിപാടികൾ, സൗജന്യ ഭക്ഷണംഎന്നിവയെകുറിച്ചുള്ള വിവരങ്ങൾ എളുപ്പം കണ്ടെത്തുന്നതിനുള്ള മൊബൈൽആപ്പിന് (UNIBEES) ഇന്ത്യൻ വിദ്യാർത്ഥികൾ രൂപം നൽകി.
യൂണിബീസ് ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ തികച്ചും സൗജന്യമാണ്.യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് (ഡാളസ്സിലെ) ബിസിനസ്സ് സ്‌ക്കൂൾവിദ്യാർത്ഥികളായ അഭിനവ് വർമ്മ, ചന്ദ്രകിരൺ എന്നിവരാണ് ഇതിനപുറകിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രങ്ങൾ. യു.ടി. ടെക്‌സസിൽ
ഉൾപ്പെട്ട ഡാളസ്, ഓസ്റ്റിൻ, ആർലിങ്ടൺ, ടെക്‌സസ് എ ആൻഡ് എം(അ&ങ)തുടങ്ങിയ സ്‌ക്കൂളുകളെ ബന്ധിപ്പിച്ചായിരുന്നു തുടക്കമെങ്കിലും, പിന്നീട്നൂറോളം യൂണിവേഴ്‌സിറ്റികളെ കൂടെ ഉൾപ്പെടുത്തി മൊബൈൽ ആപ്പ്വികസിപ്പിക്കുന്നതിന് ഇവർക്ക് കഴിഞ്ഞു.
ആദ്യ നാലു കാമ്പസുകളിൽ മാത്രം 12,000 വിദ്യാർത്ഥികൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ആപ്പിന്റെ മുഖ്യ ശില്പിയായ അഭിനവ് വർമ്മയെ ഫ്യൂച്ചർ സിഇഒ. അവാർഡ്‌നൽകി നവീൻ ജിൻഡാൾ സ്‌ക്കൂൾ ഓഫ് മാനേജ്‌മെന്റ് ആദരിച്ചിരുന്നു.
യൂണിബീസിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇനൊവേഷൻ 25,000 ഡോളറിന്റെഗ്രാന്റും നൽകിയിട്ടുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾലഭ്യമാകണമെങ്കിൽ UNIBEES മൊബൈൽ ആപ്പ് ഡൗൺ ലോഡ് ചെയ്തു
ഉപയോഗിക്കാവുന്നതാണ്.