ഴയ മോഡലുകളേക്കാൾ വലുതായ ഐഫോൺ 8 പ്ലസ്സിലും ഐഫോൺ എക്‌സിലും ടൈപ്പ് ചെയ്യാൻ രണ്ടുകൈയും ഉപയോഗിക്കേണ്ടിവരുന്നുണ്ടെന്ന പരാതിക്ക് പരിഹാരവുമായി ആപ്പിൾ. വലിയ മോഡലുകൾ ഉപയോഗിക്കുന്നവർക്ക് ടൈപ്പ് ചെയ്യാൻ രണ്ടു കൈയും വേണ്ടിവരുന്നുനെന്നുവെന്ന പരാതിക്ക് പരിഹാരമായി പുതിയ സോഫ്റ്റ്‌വേർ അപ്‌ഡേറ്റാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. അത് അപ്‌ഡേറ്റ് ചെയ്യുന്നതോടെ, കീബോർഡ് സ്‌ക്രീനിന്റെ വലത്തേയ്‌ക്കോ ഇടത്തേയ്‌ക്കോ സൗകര്യം പോലെ മാറ്റാം.

നിലവിൽ ചില പ്രത്യേക മോഡലുകളിലും ചില പ്രത്യേക ഉപഭോക്താക്കൾക്കും മാത്രമേ ഈ സൗകര്യം കൊടുത്തിട്ടുള്ളൂ. പരീക്ഷാടിസ്ഥാനത്തിലാണിത്. ഇത് തൃപ്തികരമെന്ന് കണ്ടാൽ, ആഗോളാടിസ്ഥാനത്തിൽ ഇക്കൊല്ലം ഒടുവിൽ അപ്‌ഡേഷൻ കൊടുക്കുമെന്ന് ആപ്പിൾ വ്യക്തമാക്കി. ഇത് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഏറ്റവും പുതിയ ഐഒഎസ്11 സോഫ്റ്റ്‌വേർ അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്യുകയാണ് വേണ്ടത്.

പുതിയ വൺ ഹാൻഡഡ് കീബോർഡ് ഐഫോൺ 6, 7, 8 എന്നീ മോഡലുകളിലും ഐഫോൺ എക്‌സിലും പ്രവർത്തിക്കും. കീബോർഡ് ഓപ്പൺ ചെയ്തുകഴിഞ്ഞാൽ സ്‌പേസ് ബാറിന് സമീപമുള്ള ചെറിയ ഇമോജിയിലോ ഗ്ലോബ് ചിഹ്നത്തിലോ പ്രസ് ചെയ്ത് പിടിച്ചാൽ പോപ്പപ്പ് വിൻഡോ വരികയും അതനുസരിച് കീബോർഡ് ഇടത്തേക്കോ വലത്തേക്കോ മാറ്റുകയും ചെയ്യാം. മെസേജ് അയക്കുമ്പോൾ ഒരു കൈ ഉപയോഗിച്ചുതന്നെ ടൈപ്പ് ചെയ്യുന്ന തരത്തിലേക്ക് കീബോർഡ് ഉപയോഗിക്കാനുമാവും.

കീബോർഡ് സാധാരണ നിലയിൽ മതിയെങ്കിൽ ബ്ലാങ്ക് സ്‌പേസിൽ ടാപ്പ് ചെയ്താൽ മതി. സ്ഥിരമായി വൺഹാൻഡഡ് കീബോർഡ് മതിയെങ്കിൽ സെറ്റിങ്‌സിൽ പോയി അതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്. ജനറൽ സെറ്റിങ്‌സിൽ കീബോർഡ് തിരഞ്ഞെടുത്തശേഷം വൺഹാൻഡഡ് കീബോർഡ് എന്ന നിർദ്ദേശം നൽകുക. തുടർന്ന് ഓഫ്, ലെഫ്റ്റ്, റൈറ്റ് എന്നിങ്ങനെ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. ഐ പാഡിൽ നിലവിൽ ഇത്തരമൊരു സംവിധാനം ആപ്പിൾ അവതരിപ്പിച്ചിട്ടില്ല.