പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് അപ്പാനി ശരത്. അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ ഹൃദയത്തിൽ കയറിക്കൂടിയ അപ്പാനി ശരത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൂടെയാണ് ഇപ്പോൾ കടന്നു വരുന്നത്.

ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ അപ്പാനിയുടെ കുടുംബത്തിൽ ഒരു പുതിയ അതിഥി കൂടി എത്തും. ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് അപ്പാനിയും ഭാര്യയും. ജീവിത്തതിലെ ഏറ്റവും വലിയ സന്തോഷവാർത്ത അപ്പാനി തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.

ഭാര്യ രേഷ്മയ്ക്കൊപ്പമുള്ള സീമന്തചടങ്ങുകളുടെ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവച്ചു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് ഞങ്ങൾ കടന്നു പോകുന്നത് എന്ന് ശരത് ഫേസ്‌ബുക്കിൽ കുറിച്ചു.

വിശാലിന്റെ സണ്ടക്കോഴി -2 ആണ് ശരത് ഇപ്പോൾ അഭിനയിക്കുന്നത്. കൺമണിക്കായുള്ള കത്തിരിപ്പിനൊപ്പം ഒരുപിടി മികച്ച ചിത്രങ്ങളും താരത്തിന്റെതായി പുറത്തിറങ്ങാനുണ്ട്.