- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്ര പരിഷ്കരിച്ചിട്ടും യഥാർത്ഥ പ്രശ്നം തീരാതെ ഐഫോൺ: പുതിയ മോഡലുകളും താഴെ വീണാൽ നിമിഷ നേരം കൊണ്ട് വിരിഞ്ഞു പൊട്ടും; പരീക്ഷണ വീഡിയോ കാണാം
ലോകത്തേറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന അഭിമാന ബ്രാന്റായ ഐഫോൺ എട്ട് തവണ പുതിയ മോഡലുകളിൽ ഇറക്കിയിട്ടും ഏറ്റവും വലിയ പ്രശ്‌നത്തിന് മാത്രം പരിഹാരം ഉണ്ടാക്കിയില്ല. ചെറിയ ഉയരത്തിൽ നിന്നും താഴെ വീണാൽ പോലും നിമിഷ നേരം കൊണ്ട് പൊട്ടി വിരിയുന്ന ഐഫോണിന്റെ രോഗം പുതിയതായി ഇറക്കിയ ഐഫോൺ സിക്‌സിനും സിക്‌സ് പ്ലസിനും തുടരുന്നതായി തെളിയിക്കുന
ലോകത്തേറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന അഭിമാന ബ്രാന്റായ ഐഫോൺ എട്ട് തവണ പുതിയ മോഡലുകളിൽ ഇറക്കിയിട്ടും ഏറ്റവും വലിയ പ്രശ്‌നത്തിന് മാത്രം പരിഹാരം ഉണ്ടാക്കിയില്ല. ചെറിയ ഉയരത്തിൽ നിന്നും താഴെ വീണാൽ പോലും നിമിഷ നേരം കൊണ്ട് പൊട്ടി വിരിയുന്ന ഐഫോണിന്റെ രോഗം പുതിയതായി ഇറക്കിയ ഐഫോൺ സിക്‌സിനും സിക്‌സ് പ്ലസിനും തുടരുന്നതായി തെളിയിക്കുന്ന പുതിയ വീഡിയോ പുറത്ത്. വിൽപ്പനയ്‌ക്കെത്തി മൂന്ന് ദിവസം കൊണ്ട് ഒരു കോടിയോളമാണ് പുതിയ ഐ ഫോണുകൾ വിറ്റു പോയതെന്ന് പുതിയ കണക്കുകൾ പറയുന്നു. കനത്ത വിലയും അതിനൊത്ത സാങ്കേതിക തികവും അവകാശപ്പെടുന്നുണ്ടെങ്കിലും സ്‌ക്രീൻ പതിച്ചു നിലത്തു വീണാൽ അത് പൊട്ടി വിടരുന്നതിന് ഇനിയും പരിഹാരമായില്ലെന്നാണ് ഈ വീഡിയോ തെളിയിക്കുന്നത്.
13 മിനിറ്റോളം ദൈർഘ്യമുള്ള ഈ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. പോസ്റ്റ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ആറര ലക്ഷത്തോളം പേരാണ് ഇതു കണ്ടത്. ഇലക്ട്രോണിക് ഉപകരണങ്ങളെ നിലത്തിട്ടും മറ്റും പരീക്ഷണം നടത്തുകയും ഇതിന്റെ വീഡിയോ യുട്യൂബിലെ തന്റെ ചാനലായ ടെക് റാക്‌സിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യുന്ന യുക്രൈൻകാരൻ ടറസ് മാക്‌സിമുക് ആണ് ഐ ഫോൺ പരീക്ഷണവും നടത്തിയിരിക്കുന്നത്.
ഇതുവരെ ഇറങ്ങിയ എല്ലാ ഐ ഫോണുകളും നിരത്തി വച്ച് അവ ഓരോന്നുമെടുത്ത് സ്‌ക്രീൻ നിലത്തു പതിക്കുന്ന തരത്തിൽ താഴേക്കിട്ട് പരീക്ഷണം നടത്തിയപ്പോൾ ഒന്നു മാത്രമാണ് പരീക്ഷണത്തെ അതിജീവിച്ചത്. അത് ഏറ്റവും പുതിയ ഐ ഫോൺ സിക്‌സോ സിക്‌സ് പ്ലസോ ഐ ഫോൺ ഫൈവോ ഐ ഫോൺ ഫോർ പോലുമായിരുന്നില്ല. 2009 ജൂൺ എട്ടിന് ആപ്പ്ൾ അവതരിപ്പിച്ച ഐ ഫോൺ ത്രിജിഎസായിരുന്നു. ദൗർഭാഗ്യവശാൽ ഈ മോഡൽ 2012 സെപ്റ്റംബറിൽ ആപ്പിൾ നിർമ്മാണം നിർത്തുകയും ചെയ്തു. ഐ ഫോൺ ടുജിയിൽ നിന്നു തുടങ്ങി സിക്‌സ് പ്ലസ് വരെയുള്ള എല്ലാ മോഡലുകളും പരീക്ഷണ വിധേയമാക്കിയപ്പോൾ ഒന്നൊഴികെ എല്ലാം പൊട്ടി വിരിഞ്ഞെങ്കിലും എടുത്തു പറയേണ്ട അനുകൂല ഘടകം സ്‌ക്രീൻ പൊട്ടിയിട്ടും അവ പഴയ പടി തന്നെ നന്നായി പ്രവർത്തിക്കുന്നു എന്നതാണ്. സ്‌ക്രീൻ കാഴ്ചയിൽ ഭംഗം വന്നതുമാത്രമാണ് പോരായ്മ.