- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ സ്വയം പരിശോധിച്ച് ആംബുലൻസ് വിളിക്കും; ഇസിജി മുതൽ ഹൃദയ പരിശോധന വരെ എല്ലാം സ്വയം ചെയ്യുന്നതിനുള്ള മെഡിക്കൽ ഉപകരണമെന്ന നിലയിൽ ലൈസൻസും കിട്ടി; ഒരു വാച്ചിൽ ആരോഗ്യ പരിശോധനാ സൗകര്യങ്ങൾ മുഴുവൻ ഒരുക്കി ആപ്പിളിന്റെ പുതിയ ഐവാച്ച് വിപ്ലവം ഒരുക്കുമ്പോൾ
വാച്ച് സീരീസ് 4ലൂടെ പുതിയ ഐവാച്ചിലൂടെ സ്മാർട്ട് വാച്ചുകളുടെ രംഗത്ത് വിപ്ലവം തീർത്തിരിക്കുകയാണ് ആപ്പിൾ. ഒരു സ്മാർട്ട് വാച്ചെന്നതിലുപരിയായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്റെ അഥവാ എഫ്ഡിഎ അംഗീകാരം നേടിയ ഒരു മെഡിക്കൽ ഡിവൈസ് കൂടിയാണിത്. നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ സ്വയം പരിശോധിച്ച് ആംബുലൻസ് വിളിക്കാൻ കഴിവുള്ള ഉപകരണമാണിത്. ഇസിജി മുതൽ ഹൃദയ പരിശോധന വരെ എല്ലാം സ്വയം ചെയ്യുന്നതിനുള്ള മെഡിക്കൽ ഉപകരണമെന്ന നിലയിലുള്ള ലൈസൻസും ഇതിന് കിട്ടിയിട്ടുണ്ട്. ഒരു വാച്ചിൽ ആരോഗ്യ പരിശോധനാ സൗകര്യങ്ങൾ മുഴുവൻ ഒരുക്കിയാണ് ആപ്പിൾ ഈ ഐവാച്ച് രംഗത്തിറക്കിയിരിക്കുന്നത്. ഇതിന് ഒരു ഇലക്ട്രോകാർഡിയോഗ്രാം (ഇകെജി) ആയി വർത്തിക്കാൻ പോലും സാധിക്കും. അതിനാൽ ഈ വാച്ച് ധരിച്ചയാൾ ഹൃദയാഘാതമുണ്ടായി വീണാൽ സഹായത്തിനായി എമർജൻസി സർവീസുകളെ വിളിച്ച് വരുത്താൻ ഈ വാച്ചിന് സാധിക്കും. ഈ ഡിവൈസിനെ പിന്തുണച്ച് അമേരിക്കൻ ഹേർട്ട് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. കാലിഫോർണിയയിലെ കുപെർടിനോയിൽ വച്ച് നടന്ന വാർഷിക ഹാർഡ് വെയർ ഇവന്റിൽ വച്ചാണ്
വാച്ച് സീരീസ് 4ലൂടെ പുതിയ ഐവാച്ചിലൂടെ സ്മാർട്ട് വാച്ചുകളുടെ രംഗത്ത് വിപ്ലവം തീർത്തിരിക്കുകയാണ് ആപ്പിൾ. ഒരു സ്മാർട്ട് വാച്ചെന്നതിലുപരിയായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്റെ അഥവാ എഫ്ഡിഎ അംഗീകാരം നേടിയ ഒരു മെഡിക്കൽ ഡിവൈസ് കൂടിയാണിത്. നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ സ്വയം പരിശോധിച്ച് ആംബുലൻസ് വിളിക്കാൻ കഴിവുള്ള ഉപകരണമാണിത്. ഇസിജി മുതൽ ഹൃദയ പരിശോധന വരെ എല്ലാം സ്വയം ചെയ്യുന്നതിനുള്ള മെഡിക്കൽ ഉപകരണമെന്ന നിലയിലുള്ള ലൈസൻസും ഇതിന് കിട്ടിയിട്ടുണ്ട്. ഒരു വാച്ചിൽ ആരോഗ്യ പരിശോധനാ സൗകര്യങ്ങൾ മുഴുവൻ ഒരുക്കിയാണ് ആപ്പിൾ ഈ ഐവാച്ച് രംഗത്തിറക്കിയിരിക്കുന്നത്.
ഇതിന് ഒരു ഇലക്ട്രോകാർഡിയോഗ്രാം (ഇകെജി) ആയി വർത്തിക്കാൻ പോലും സാധിക്കും. അതിനാൽ ഈ വാച്ച് ധരിച്ചയാൾ ഹൃദയാഘാതമുണ്ടായി വീണാൽ സഹായത്തിനായി എമർജൻസി സർവീസുകളെ വിളിച്ച് വരുത്താൻ ഈ വാച്ചിന് സാധിക്കും. ഈ ഡിവൈസിനെ പിന്തുണച്ച് അമേരിക്കൻ ഹേർട്ട് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. കാലിഫോർണിയയിലെ കുപെർടിനോയിൽ വച്ച് നടന്ന വാർഷിക ഹാർഡ് വെയർ ഇവന്റിൽ വച്ചാണ് ഐഫോൺ മേക്കറായ ആപ്പിൾ പുതിയ വാച്ചിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
ആപ്പിൾ വാച്ചിൽ നാളിതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഡിസ്പ്ലേയുള്ള വാച്ചെന്ന പ്രത്യേകതയും സീരീസ് 4ന് ഉണ്ട്. സീരീസ് 3യേക്കാൾ 30 ശതമാനം വലുതാണിത്. ജിപിഎസ് സൗകര്യമുള്ള സീരീസ് 4ന്റെ വില 399 ഡോളറിലാണ് തുടങ്ങുന്നതെന്ന് ആപ്പിൾ വെളിപ്പെടുത്തുന്നു. സെല്ലുലാർ കണക്ടിവിറ്റിയുള്ളതിന് 499 ഡോളറാണ് വില. സിൽവർ,ഗോൾഡ്, സ്പേസ് ്രേഗ എന്നീ നിറങ്ങളിലാണ് വാച്ചെത്തുന്നത്. സീരീസ് 3യേക്കാൾ കട്ടികുറഞ്ഞ വാച്ചാണിത്. ഈ വാച്ചിന് നാളെ മുതലാണ് വെള്ളിയാഴ്ച മുതലാണ് ഓർഡർ ചെയ്യാൻ സാധിക്കുന്നത്.
സെപ്റ്റംബർ 21 മുതലായിരിക്കും ഇത് കസ്റ്റമർമാർക്കായി ഷിപ്പിങ് ചെയ്യാൻ തുടങ്ങുന്നത്. ഏറ്റവും പുതിയ ആപ്പിൾ വാച്ച ്ഓപ്പറേറ്റിങ് സിസ്റ്റമായ വാച്ച്ഒഎസ് 5 സെപ്റ്റംബർ 17മുതലായിരിക്കും ലഭ്യമാകുന്നത്. എല്ലാം റീഡിസൈനിംഗിനും റീ എൻജിനീയറിംഗിനും വിധേയമാക്കിയെന്നാണ് സ്റ്റീവ് ജോബ്സ് തിയേറ്ററിൽ വച്ച് നടന്ന ഇവന്റിൽ ചീഫ് ഓപ്പറേറ്റിഗം് ഓഫീസറായ ജെഫ് വില്യംസ് സദസ്സിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. സീരീസ് 3യിലേത് പോലെ 18 മണിക്കൂർ ബാറ്ററി ലൈഫുള്ള വാച്ചാണിത്. ശരാശരി ഉപയോഗമാണെങ്കിൽ രണ്ട് ദിവസം വരെ ബാറ്ററി നിലനിൽക്കുന്നതാണ്.
ഡിജിറ്റൽ ക്രൗണിലുള്ള ഇലക്ട്രോഡുകളുടെയും ബാക്ക് ക്രിസ്റ്റലിലുള്ള ഹേർട്ട് റേറ്റ് സെൻസറുകളുടെയും ഗുണം ഈ വാച്ചിനുണ്ട്. ഇതിലൂടെ ഇകെജി സൗകര്യം ലഭ്യമാകുന്നതിനായി യൂസർമാർ ആപ്പ് തുറന്ന് വയ്ക്കുകയും റീഡിംഗിനായി വിരലുകൾ ക്രൗണിന് മേലേയ്ക്ക് നീട്ടി വയ്ക്കുകയുമാണ് ചെയ്യേണ്ടത്. ഇത് പൂർത്തിയാകാൻ വെറും 30 സെക്കൻഡ് മാത്രമേ എടുക്കുന്നുള്ളൂ.