- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആപ്പിൾ പേ നിലവിൽ വന്ന ആദ്യ ദിനം എല്ലാം തകരാറിൽ; പ്രധാന ബാങ്കുകൾ മുഖം തിരിച്ചു; ഐ ഫോൺ കാട്ടി ബില്ലടയ്ക്കാൻ ശ്രമിച്ചവർ വെട്ടിലായി
തിങ്കളാഴ്ച ആപ്പിളിന്റെ ഉപയോക്താക്കളെല്ലാം നല്ല സന്തോഷത്തിലായിരുന്നു. കാരണം അന്നാണ് ആപ്പിൾ പേ സിസ്റ്റം നിലവിൽ വരുന്നത്. കോഫി മുതൽ സോക്ക്‌സ് വരെയുള്ള എല്ലാ വിധ ഉൽപന്നങ്ങളും പർച്ചേസ് ചെയ്ത് തങ്ങളുടെ ആപ്പിൾ ഐ ഫോൺ 6ലൂടെയോ ആപ്പിൾ വാച്ചിലൂടെയോ പണമടയ്ക്കാമെന്ന ആവേശത്തിലായിരുന്നു അവരെല്ലാം. എന്നാൽ അവരുടെയെല്ലാം പ്രതീക്ഷകളെ തകിടം മറിക
തിങ്കളാഴ്ച ആപ്പിളിന്റെ ഉപയോക്താക്കളെല്ലാം നല്ല സന്തോഷത്തിലായിരുന്നു. കാരണം അന്നാണ് ആപ്പിൾ പേ സിസ്റ്റം നിലവിൽ വരുന്നത്. കോഫി മുതൽ സോക്ക്‌സ് വരെയുള്ള എല്ലാ വിധ ഉൽപന്നങ്ങളും പർച്ചേസ് ചെയ്ത് തങ്ങളുടെ ആപ്പിൾ ഐ ഫോൺ 6ലൂടെയോ ആപ്പിൾ വാച്ചിലൂടെയോ പണമടയ്ക്കാമെന്ന ആവേശത്തിലായിരുന്നു അവരെല്ലാം. എന്നാൽ അവരുടെയെല്ലാം പ്രതീക്ഷകളെ തകിടം മറിക്കുന്ന വിധത്തിൽ ആപ്പിൾ പേ നിലവിൽ വന്ന ആദ്യ ദിനം തന്നെ എല്ലാം തകരാറിലാവുകയായിരുന്നു. പ്രധാനബാങ്കുകളെല്ലാം ആപ്പിൾ പേയോട് മുഖം തിരിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. ഇതിനെത്തുടർന്ന് സ്‌റ്റൈലിൽ ഐഫോൺ കാട്ടി ബില്ലടയ്ക്കാൻ ശ്രമിച്ചവരെല്ലാം വെട്ടിലുമായി.
ബ്രിട്ടനിലെ വലിയ ബാങ്കുകളുടെ മില്യൺ കണക്കിന് കസ്റ്റമർമാർക്കാണ് ആപ്പിൾ പേയിലൂടെ പണമടയ്ക്കാൻ ശ്രമിച്ച് നിരാശരാകേണ്ടി വന്നിരിക്കുന്നത്. ആപ്പിളിന്റെ പുതിയ ടാപ്ടു പേ സർവീസാണ് ആപ്പിൾ പേ. ഈ സർവീസ് തിങ്കളാഴ്ച നിലവിൽ വന്നപ്പോൾ എച്ച്എസ്‌ബിസി, ഫസ്റ്റ് ഡയറക്ട്, ബാർക്ലേസ്, ഹാലിഫാക്‌സ് തുടങ്ങിയ ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾക്ക് ഇതു കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ലെന്നാണ് റിപ്പോർട്ട്. ഷോപ്പിംഗിന് ശേഷം ആപ്പിൾ ഐ ഫോൺ 6ലൂടെയോ ആപ്പിൾ വാച്ചിലൂടെയോ പണമടയ്ക്കാനുള്ള സർവീസാണിത്.
ഹൈസ്ട്രീറ്റിലെ പ്രമുുഖ ബ്രാൻഡുകളായ കോസ്റ്റ കോഫി, സ്റ്റാർബക്ക്‌സ്, മാർക്‌സ് ആൻഡ് സ്‌പെൻസർ, വെയ്റ്റ് റോസ്, ബൂട്ട്‌സ് തുടങ്ങിയവയെല്ലാം ഈ സ്‌കീമിൽ ആപ്പിളുമായി ഒപ്പ് വച്ചിരുന്നു. തങ്ങൾക്ക് ഈ പുതിയ പേമെന്റ് സർവീസ് നിഷേധിച്ച ബാങ്കുകളുടെ നടപടിയിൽ പ്രതിഷേധിച്ച് ആപ്പിൾ കസ്റ്റമർമാർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുമുണ്ട്.എച്ച്എസ്‌ബിസിയും അവരുടെ സബ്‌സിഡിയറിയായ ഫസ്റ്റ് ഡയറക്ടും 16 മില്യൺ കസ്റ്റമർമാർക്ക് ആപ്പിൾ പേ സൗകര്യം നിഷേധിച്ചിട്ടുണ്ട്. ടെക്‌നിക്കൽ പ്രശ്‌നം കാരണമാണ് ഇത് സംഭവിച്ചതെന്ന കിംവദന്തികൾ പരക്കുന്നുണ്ട്. എന്നാൽ ബാങ്ക് അത് നിഷേധിച്ചിട്ടുണ്ട്. ലോയ്ഡ്‌സ്, ഹാലിഫാക്‌സ്, ബാങ്ക് ഓഫ് സ്‌കോട്ട്‌ലാൻഡ്, ടിഎസ്ബി, എംആൻഡ്എസ് ബാങ്ക് എന്നിവയുടെ കസ്റ്റമർമാർക്ക് ആപ്പിൾ പേ ഉപയോഗിക്കാൻ ഓട്ടം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഇതിനെതിരെ പ്രതിഷേധവുമായി ആപ്പിൾ യുസർമാർ ട്വിറ്ററിൽ രംഗത്തെത്തിയിട്ടുണ്ട്.
പ്രമുഖബാങ്കുകൾ ഉടനടി ആപ്പിൾ പേ സർവീസ് ലഭ്യമാക്കിയില്ലെങ്കിൽ അവയുടെ വിശ്വാസ്യത തകരുമെന്നാമ് വാർവിക്ക് ബിസിനസ് സ്‌കൂളിലെ പിനാർ ഒസ്‌കാൻ പറയുന്നത്. നിലവിൽ രാജ്യത്ത് രണ്ടര ലക്ഷം പോയിന്റുകളിൽ ആപ്പിൾ പേ ലഭ്യമാക്കുന്നുമുണ്ട്. ആപ്പിൾ ഐ ഫോൺ 6, 6 പ്ലസ്, ആപ്പിൾ വാച്ച് എന്നിവയിൽ മാത്രമെ ആപ്പിൾ പേ പ്രപവർത്തിക്കുകയുള്ളൂ. ഇതുവഴി പണമടയ്ക്കാനായി ഷോപ്പർമാർ അവരുടെ ഐ ഫോണുകൾ ഒരു സ്‌കാനറിന് മുകളിലൂടെ ലളിതമായി ചലിപ്പിച്ചാൽ മാത്രം മതി. തുടർന്ന് ഡിസൈവസിലെ തമ്പപ്രിന്റ് സ്‌കാനറിലൂടെ ഇത് വെരിഫൈ ചെയ്യപ്പെടുന്നു.ഈ മാസം അവസാനത്തോടെ ആപ്പിൾ പേ ലഭ്യമാക്കാൻ പദ്ധതിയിടുന്നുണ്ടെന്നാണ് എച്ച്എസ്‌ബിസി വക്താവ് പറയുന്നത്.തങ്ങൾ ആപ്പിൾ പേ ലഭ്യമാക്കുമെങ്കിലും കൃത്യമായ ഒരു തിയതി പറയാനാവില്ലെന്നാണ് ബാർക്ക്‌ലെ പറയുന്നത്. നാറ്റ് വെസ്റ്റ്, റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലൻഡ്, ഉൽസ്റ്റർ ബാങ്ക്, സാന്റൻഡർ, നാഷൻ വൈഡ് തുടങ്ങിയവയും ഈ സർവീസ് ഉടൻ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. ആപ്പിൾ പേ യുഎസിൽ കഴിഞ്ഞ വർഷമാണ് നടപ്പിലാക്കിയത്. ലണ്ടനിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഇപ്പോൾ തന്നെ ഈ സൗകര്യം ലഭ്യമാണ്. ജൂണിൽ സാൻഫ്രാൻസികോയിൽ വച്ച് നടന്ന ആന്വൽ വേൾഡ് വൈഡ് ഡെവലപേർസ് കോൺഫറൻസിൽ വച്ചാണ് ആപ്പിളിന്റെ ഹാർഡ് വെയർ എൻജിനീയറിങ് വൈസ് പ്രസിഡന്റായ ജെന്നിഫർ ബെയ്‌ലി യുകെയിലും ആപ്പിൾ പേ നടപ്പിലാക്കുന്ന വിവരം പ്രഖ്യാപിച്ചത്.
ആപ്പിൾ പേ പ്രവർത്തിപ്പിക്കുന്നതിനായയി ഫോൺ ഒരു കാർഡ് റീഡറിന് മുകളിൽ വയ്ച്ച് ടച്ച്‌ഐഡി ബട്ടന് മുകളിൽ അമർത്തണം. ഇതിലൂടെ പഴ്‌സണൽ ഐഡന്റിറ്റി സ്ഥിരീകരിക്കാം. തുടർന്ന് യൂസർ അവരുടെ കാർഡ് പ്രസന്റ് ചെയ്ത് സൈൻ ചെയ്യുന്നതിലൂടെയാണ് പണമടയ്ക്കൽ സാധ്യമാകുന്നത്. ഐ ഫോൺ നഷ്ടപ്പെടുകയാണെങ്കിൽ യൂസർമാർക്ക് എല്ലാ പേമെന്റുകളും ഫൈൻഡ് മൈ ഐഫോൺ സർവീസിലൂടെ റദ്ദാക്കാനാവും.ആപ്പിൾ പേ ഉപയോഗിക്കുന്നതിനായി ഐ ഫോൺ ഉടമകൾ ഐഒഎസ് സോഫ്റ്റ് വെയർ 8.4ന്റെ ഏറ്റവും പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്യണം.സെറ്റിങ്‌സ് മെനുവിലെ ജനറൽ ആൻഡ് സോഫ്റ്റ് വെയർ അപ്‌ഡേറ്റിലൂടെ ഇത് സാധ്യമാക്കാം. അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ പാസ്ബൂക്ക് ആപ്പിലേക്ക് പോവണം. ഇതിന്റെ മുകളിൽ ആപ്പിൾ പേ ഓപ്ഷൻ കാണാം. തുടർന്ന് 'Add Credit or Debit Card'.ൽക്ലിക്ക് ചെയ്യണം. യൂസർമാർക്ക് മാനുവലായും അവരുടെ ക്രഡിറ്റ്‌ഡെബിറ്റ് കാർഡ് വിവരങ്ങൾ എന്റർ ചെയ്യാൻ സാധിക്കും.