- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ആപ്പിൾ വരുമാനത്തിൽ 13 ശതമാനം ഇടിവ്; 2003-നു ആദ്യമായി വിറ്റുവരവിൽ നഷ്ടക്കണക്കുമായി കമ്പനി
ന്യൂയോർക്ക്: ഐഫോണിന്റെ കച്ചവടത്തിൽ ഇടിവുണ്ടായതോടെ ആപ്പിൾ വരുമാനത്തിൽ 13 ശതമാനം നഷ്ടം നേരിട്ടതായി റിപ്പോർട്ട്. 2003-നു ശേഷം ആദ്യമായാണ് വരുമാനത്തിൽ ഇടിവു നേരിടുന്നത്. കഴിഞ്ഞ വർഷത്തേതിനെക്കാൾ 58 ബില്യൺ ഡോളറിന്റെ ഇടിവാണ് ഈ വർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാം പാദത്തിലെ കണക്ക് പ്രകാരം 50.56 ബില്യൺ ഡോളറിന്റെ കച്ചവടമാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. ഈ പാദത്തിൽ ആപ്പിൾ വിറ്റത് 51.2 ബില്യൺ ഐ ഫോണുകളാണ്. 2015-ലെ ഇതേ പാദത്തിൽ 61.2 ബില്യൺ ഐഫോണുകളാണ് കമ്പനി വിറ്റിരുന്നത്. ഐഫോണുകളുടെ പ്രധാന മാർക്കറ്റായ ചൈന മാർക്കറ്റിൽ ഉണ്ടായ മാന്ദ്യമാണ് ആപ്പിളിന് തിരിച്ചടിയായിരിക്കുന്നത്. ചൈനയിൽ ഐഫോണുകളുടെ കച്ചവടത്തിൽ 26 ശതമാനം ഇടിവാണ് നേരിട്ടത്. ഡോളർ ശക്തിപ്രാപിച്ചതും നഷ്ടക്കണക്കിന് ആക്കം കൂട്ടി. കഴിഞ്ഞ 12 മാസത്തിനിടെ ആപ്പിൾ ഷെയറുകളുടെ വിലയിലും 20 ശതമാനം ഇടിവാണ് ഉണ്ടായത്. കമ്പനി നഷ്ടത്തിലേക്കാണ് കൂപ്പുകുത്തുന്നതെന്ന് ജനുവരി മുതൽ മുന്നറിയിപ്പ് ലഭിച്ചിരുന്നതാണ്. മാസങ്ങളായി ഐ ഫോണുകളുടെ കച്ചവടത്തിൽ മാന്ദ്യം നേരിട്ടകൊണ്ടിര
ന്യൂയോർക്ക്: ഐഫോണിന്റെ കച്ചവടത്തിൽ ഇടിവുണ്ടായതോടെ ആപ്പിൾ വരുമാനത്തിൽ 13 ശതമാനം നഷ്ടം നേരിട്ടതായി റിപ്പോർട്ട്. 2003-നു ശേഷം ആദ്യമായാണ് വരുമാനത്തിൽ ഇടിവു നേരിടുന്നത്. കഴിഞ്ഞ വർഷത്തേതിനെക്കാൾ 58 ബില്യൺ ഡോളറിന്റെ ഇടിവാണ് ഈ വർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാം പാദത്തിലെ കണക്ക് പ്രകാരം 50.56 ബില്യൺ ഡോളറിന്റെ കച്ചവടമാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്.
ഈ പാദത്തിൽ ആപ്പിൾ വിറ്റത് 51.2 ബില്യൺ ഐ ഫോണുകളാണ്. 2015-ലെ ഇതേ പാദത്തിൽ 61.2 ബില്യൺ ഐഫോണുകളാണ് കമ്പനി വിറ്റിരുന്നത്. ഐഫോണുകളുടെ പ്രധാന മാർക്കറ്റായ ചൈന മാർക്കറ്റിൽ ഉണ്ടായ മാന്ദ്യമാണ് ആപ്പിളിന് തിരിച്ചടിയായിരിക്കുന്നത്. ചൈനയിൽ ഐഫോണുകളുടെ കച്ചവടത്തിൽ 26 ശതമാനം ഇടിവാണ് നേരിട്ടത്. ഡോളർ ശക്തിപ്രാപിച്ചതും നഷ്ടക്കണക്കിന് ആക്കം കൂട്ടി. കഴിഞ്ഞ 12 മാസത്തിനിടെ ആപ്പിൾ ഷെയറുകളുടെ വിലയിലും 20 ശതമാനം ഇടിവാണ് ഉണ്ടായത്.
കമ്പനി നഷ്ടത്തിലേക്കാണ് കൂപ്പുകുത്തുന്നതെന്ന് ജനുവരി മുതൽ മുന്നറിയിപ്പ് ലഭിച്ചിരുന്നതാണ്. മാസങ്ങളായി ഐ ഫോണുകളുടെ കച്ചവടത്തിൽ മാന്ദ്യം നേരിട്ടകൊണ്ടിരുന്നതായിരുന്നു കാരണം. ഐഫോണുകളുടെ വിപണനം കുത്തനെ ഇടിഞ്ഞുവെങ്കിലും ആപ്പ് സ്റ്റോർ ഡൗൺലോഡുകൾ, ആപ്പിൾ പേ, ആപ്പിൽ മ്യൂസിക്ക് എന്നിവയ്ക്ക് വിപണിയിൽ മികച്ച സ്വീകാര്യതയാണ് ഇപ്പോഴും. 2015- ഇതേ പാദത്തെ അപേക്ഷിച്ച് ഇവയുടെ കാര്യത്തിൽ 20 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്.