- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
5000 ഡോളർ മുടക്കിയാൽ ആപ്പിളിന്റെ അടിപൊളി സ്വർണ വാച്ച് കെട്ടി ഞെളിയാം
ആപ്പിളിന്റെ സ്വർണവാച്ച് കെട്ടി ഞെളിഞ്ഞ് നടക്കാൻ ആഗ്രഹമുണ്ടോ...?. എങ്കിൽ 5000 ഡോളർ നൽകിയാൽ മതി...!!!. ആപ്പിൾ സെപ്റ്റംബറിൽ സംഘടിപ്പിച്ച ലോഞ്ച് ഇവന്റിൽ വച്ചാണ് പുതിയ വാച്ചുകളെക്കുറിച്ചുള്ള പ്രഖ്യാപനം കമ്പനി നടത്തിയിരുന്നത്. ഇതു പ്രകാരം 349 ഡോളർ മുതൽ വിലയുള്ള വാച്ചുകൾ പുറത്തിറക്കുമെന്നായിരുന്നു ആപ്പിൾ ബോസ് ടിം കുക്ക് പ്രസ്താവിച്ചിരുന്നത്.
ആപ്പിളിന്റെ സ്വർണവാച്ച് കെട്ടി ഞെളിഞ്ഞ് നടക്കാൻ ആഗ്രഹമുണ്ടോ...?. എങ്കിൽ 5000 ഡോളർ നൽകിയാൽ മതി...!!!. ആപ്പിൾ സെപ്റ്റംബറിൽ സംഘടിപ്പിച്ച ലോഞ്ച് ഇവന്റിൽ വച്ചാണ് പുതിയ വാച്ചുകളെക്കുറിച്ചുള്ള പ്രഖ്യാപനം കമ്പനി നടത്തിയിരുന്നത്. ഇതു പ്രകാരം 349 ഡോളർ മുതൽ വിലയുള്ള വാച്ചുകൾ പുറത്തിറക്കുമെന്നായിരുന്നു ആപ്പിൾ ബോസ് ടിം കുക്ക് പ്രസ്താവിച്ചിരുന്നത്. ഫ്രഞ്ച് വെബ്‌സൈറ്റായ ഐജെൻ.എഫ്ആർ ആണ് ആപ്പിൾ വാച്ചുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം സ്റ്റെയിൻലെസ് സ്റ്റീൽ മോഡലിന് 500 ഡോളറും സ്വർണവാച്ചിന് 5000 ഡോളറുമാണ് വില.
വാലന്റയിൻസ് ദിനത്തിൽ വെയറബിളുകൾ പുറത്തിറക്കാൻ ആപ്പിൾ ഒരുങ്ങുകയാണെന്നും വെളിപ്പെടുത്തലുകളുണ്ട്. സ്‌പോർട്ട്, സ്‌റ്റെയിൻലെസ് സ്റ്റീൽ, ഗോൾഡ് മോഡലുകളിലാണ് ആപ്പിൾ വാച്ചുകൾ ലഭിക്കുക. ഗോൾഡ് ഇനത്തിൽ റോസ് ഗോൾഡ്, യെല്ലോ ഗോൾഡ് എന്നീ വേരിയന്റുകൾ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം. 4000 ഡോളറിനും 5000 ഡോളറിനും ഇടയിലായിരിക്കും ഇവയുടെ വിലയെന്നുമറിയുന്നു. പൗണ്ടിലേക്ക് കൺവർട്ട് ചെയ്യുമ്പോൾ ഈ വില 2,510 പൗണ്ടിനും 3,130 പൗണ്ടിനുമിടയിലായിരിക്കും. ആപ്പിൾ വില നിർണയിക്കുന്നത് പ്രാദേശികാടിസ്ഥാനത്തിലായതിനാൽ ലോകവിലകൾ കണക്കാക്കാൻ കൺവൻഷനുകൾ ഉപയോഗിക്കാനാവില്ല.
അടുത്ത വർഷമാദ്യം ഈ വാച്ചുകൾ വിപണിയിലെത്തുമെന്നായിരുന്നു സെപ്റ്റംബർ ഇവന്റിൽ വച്ച് ടിം കുക്ക് പ്രസ്താവിച്ചിരുന്നത്. അടുത്ത വാലന്റയിൻസ് ദിനത്തിന് മുമ്പ് ഇത്തരം വാച്ചുകൾ വിപണയിലെത്തിക്കാനാണ് ആപ്പിൾ ശ്രമിക്കുന്നതെന്നാണ് കമ്പനിയോടടുത്ത വൃത്തങ്ങൾ ദി ഇൻഫർമേഷനോട് കഴിഞ്ഞ മാസം പറഞ്ഞിരിക്കുന്നത്.
നിരവധി പ്രത്യേകതകൾ സഹിതമാണ് ആപ്പിൾ വാച്ചുകളെത്തുന്നത്. ഐ ഫോണിൽ നിന്ന് വ്യത്യസ്തമായി ഇതിൽ നവീനമായ യൂസർ ഇന്റർഫേസുകളുണ്ട്. ഡിജിറ്റൽ ക്രൗൺ എന്ന പേരിലുള്ള ഡയലാണ് ആപ്പിൾ വാച്ചിന്റെ കിരീടമായി വർത്തിക്കുന്നത്. ഈ ക്രൗണിനെ യൂസർമാർക്ക് ഒരു മാപ്പിലേക്ക് സൂം ഇൻ ചെയ്യാനും സൂം ഔട്ടാക്കാനും സാധിക്കും. ഇതിനു പുറമെ ഒരു ലിസ്റ്റിലൂടെ സ്‌ക്രോൾ ചെയ്യാനുമാകും.വാച്ച് ഫേസിന്റെ വ്യത്യസ്തമായ ഏരിയകളെ ടാപ്‌സുകളിലൂടെയും സ്വിപ്‌സ്‌കളിലൂടെയും ഫോഴ്‌സ് ടച്ചുകളിലൂടെയും കസ്റ്റമൈസ് ചെയ്യാനും കഴിയും. ഐഫോണിലെ മ്യൂസിക്കിനെ ആപ്പിൾ വാച്ചിലൂട കൺട്രോൾ ചെയ്യാനാകും. വാച്ചിൽ നോട്ടിഫിക്കേഷനുകൾ വരുമ്പോൾ യൂസർമാരുടെ റിസ്റ്റിൽ വൈബ്രേഷനുണ്ടാകുകയും നോട്ടിഫിക്കേഷൻ ശ്രദ്ധയിൽ പെടുകയും ചെയ്യുന്നു. ടാപ്റ്റിക് എൻജിന്റെ സഹായത്താലാണ് ഇത് സാധ്യമാകുന്നത്. യൂസർമാർക്ക് വാച്ചിനോട് സംസാരിക്കാൻ സാധിക്കുകയും ഒരു വോയ്‌സ് റിപ്ലൈ അയക്കാനും കഴിയും. കീബോർഡുകളില്ലാത്ത വാച്ചിലൂടെ മെസേജുകൾ അയക്കുന്നത് ഡിക്ടേഷനിലൂടെയോ ഇമോജിയിലൂടെയോ ആണ്. നൂതനമായ ഹെൽത്ത് ട്രാക്കറുകൾ ഈ വാച്ചിലുണ്ട്. ഇതിലൂടെ യൂസർമാരുടെ ഉറക്കത്തിന്റെ പാറ്റേണുകൾ ചലനങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഇതിന് പുറമെ ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി വസ്തുതകൾ ആപ്പിൾ വാച്ചിലൂടെ ട്രാക്ക് ചെയ്യാനാകുന്നു.