- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലാലയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ 'ആപ്പിൾ' മുന്നിട്ടിറങ്ങുന്നു; പെൺകുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിനായുള്ള മലാല ഫണ്ടിന് സഹായം നൽകുമെന്ന് സിഇഒ ടിം കുക്ക്
യുകെ: മലാല യൂസഫ്‌സായിയുടെ സ്്വപനം യാഥാർഥ്യമാക്കാൻ ആപ്പിൾ കമ്പനിയും രംഗത്തെത്തി. ഇന്ത്യയിലും ലാറ്റിൻ അമേരിക്കയിലുമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനാണ് മലാല ഫണ്ടിന് ആപ്പിൾ തുണയേകുന്നത്.ആപ്പിളിന്റെ പിന്തുണയോടെ ഇന്ത്യയിലും ലാറ്റിൻ അമേരിക്കയിലേക്കും ഫണ്ട് സമാഹരണം വ്യാപിപ്പിക്കുകയാണ് മലാല ഫണ്ടിന്റെ ലക്ഷ്യം. 100,000 പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കുകം നടപ്പിലാക്കുക എന്ന ഉദ്ദശത്തോടെയാണ് ഈ ഫണ്ട് വിപുലീകരിക്കുന്നത്. ഫണ്ടിന്റെ ഗുൽമഘായി ശൃംഖല അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ലെബനൻ,തുർക്കി,നൈജീരിയ എന്നിവിടങ്ങളിലാണ് ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്. എല്ലാ പെൺകുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം നൽകണമെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഫണ്ടിൽ തങ്ങളും പങ്കാളികളാകുകയാണെന്ന ആപ്പിൾ സിഇഒ ടിം കുക്ക് പ്രസ്താവനയിൽ അറിയിച്ചു. മലാല എല്ലാവർക്കും പ്രചോദനം നൽകുന്ന ഒരു വ്യക്തിത്വം ആണെന്നും, ലോകത്തെമ്പാടുമുള്ള പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമാക്കി ചെയ്യുന്ന ഈ പ്രവർത്തിയിൽ പങ്കാളികളാകുന്നതിൽ അഭിമാന
യുകെ: മലാല യൂസഫ്‌സായിയുടെ സ്്വപനം യാഥാർഥ്യമാക്കാൻ ആപ്പിൾ കമ്പനിയും രംഗത്തെത്തി. ഇന്ത്യയിലും ലാറ്റിൻ അമേരിക്കയിലുമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനാണ് മലാല ഫണ്ടിന് ആപ്പിൾ തുണയേകുന്നത്.ആപ്പിളിന്റെ പിന്തുണയോടെ ഇന്ത്യയിലും ലാറ്റിൻ അമേരിക്കയിലേക്കും ഫണ്ട് സമാഹരണം വ്യാപിപ്പിക്കുകയാണ് മലാല ഫണ്ടിന്റെ ലക്ഷ്യം.
100,000 പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കുകം നടപ്പിലാക്കുക എന്ന ഉദ്ദശത്തോടെയാണ് ഈ ഫണ്ട് വിപുലീകരിക്കുന്നത്. ഫണ്ടിന്റെ ഗുൽമഘായി ശൃംഖല അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ലെബനൻ,തുർക്കി,നൈജീരിയ എന്നിവിടങ്ങളിലാണ് ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്.
എല്ലാ പെൺകുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം നൽകണമെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഫണ്ടിൽ തങ്ങളും പങ്കാളികളാകുകയാണെന്ന ആപ്പിൾ സിഇഒ ടിം കുക്ക് പ്രസ്താവനയിൽ അറിയിച്ചു. മലാല എല്ലാവർക്കും പ്രചോദനം നൽകുന്ന ഒരു വ്യക്തിത്വം ആണെന്നും, ലോകത്തെമ്പാടുമുള്ള പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമാക്കി ചെയ്യുന്ന ഈ പ്രവർത്തിയിൽ പങ്കാളികളാകുന്നതിൽ അഭിമാനം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ പെൺകുട്ടികൾക്കും ഭയം കൂടാതെ പഠിക്കാനും മുമ്പോട്ടു പോകാനുമുള്ള പോരാട്ടത്തിൽ ആപ്പിളും പങ്കാളികളായതിൽ കൃതാർഥയാണെന്ന് മലാല പറഞ്ഞു. പന്ത്രണ്ടു വയസ്സു വരെയുള്ള പെൺകുട്ടികളുടെ സൗജന്യവും സുരക്ഷിതവുമായ വിദ്യാഭ്യാസം എന്ന ലക്ഷ്യ മുൻനിർത്തി 2013 മുതൽ മലാല ഫണ്ട് പ്രവർത്തിക്കുന്നു