ലിക്വിഡ് റെറ്റിനെ ഡിസ്പ്ലെ ഉള്ള ഐഫോൺ ടെൻ ആറിന് 749 ഡോളർ; ടെൻ എസ്സിന് 999 ഡോളറും ടെൻ എക്സ് മാക്സിന് 1099 ഡോളറും; ഐഫോൺ 8 പ്ലസിനേക്കാർ ഒന്നര മണിക്കൂർ ബാറ്ററി ലൈഫ്; സ്വന്തമായി ഇസിജി എടുക്കുകയും കുറുപ്പടിയില്ലാതെ മരുന്ന് കൽപ്പിക്കുകയും ചെയ്യുന്ന ഡോക്ട്റുടെ റോൾ വഹിക്കുന്ന ആപ്പിൾ വാച്ച്; വാട്ടർപ്രൂഫ് അടക്കം അനേകം ഫീച്ചറുകൾ; ആപ്പിൾ ഇന്നലെ രാത്രി പുറത്തിറക്കിയ പുതിയ ഐഫോണുകളെ കുറിച്ച് അറിയേണ്ടതെല്ലാം...
കലിഫോർണിയ: ടെക് ലോകത്തെ ഞെട്ടിച്ച് പുതിയ മോഡലുകൾ പുറത്തിറക്കി വീണ്ടും ആപ്പിൾ. കലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തീയറ്ററിൽ നടന്ന ചടങ്ങിൽ ഐഫോൺ എക്സ് എസ്, എക്സ് എസ് മാക്സ് , എക്സ് ആർ എന്നീ മൂന്നു മോഡലുകളും ആപ്പിൾ വാച്ച് സീരിസിലെ പുതിയതുമാണ് പുറത്തിറക്കിയത്. എല്ലാം ലോകത്തെ അമ്പരപ്പിക്കുന്ന വിസ്മയങ്ങളാണ്. അങ്ങനെ വീണ്ടും പുതു ചരിത്രം സൃഷ്ടിക്കുകയാണ് ആപ്പിൾ. 5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്ക്രീൻ വലുപ്പങ്ങളാണ് പുതിയ ഫോണുകൾക്ക് നൽകിയിരിക്കുന്നത്. ഇരട്ട സിം പ്രേമികളെ കൂടി കൈയിലെടുക്കാൻ ആദ്യമായി ഡ്യുവൽ സിം കൂടി ഫോണിനൊപ്പം ഉൾപ്പെടുത്തി. ആപ്പിളിന്റെ മറ്റ് ഫോണുകളിലെ സാങ്കേതികവിദ്യയെ വെല്ലുന്ന പുതുമകളാണ് പുതിയ ഫോണിലും ഒരുക്കിയിട്ടുള്ളത്. സുപ്പർ റെറ്റിന ഒഎൽഇഡി ഡിസ്പ്ലേയും 12 മെഗാപിക്സലിന്റെ ഇരട്ട പിൻ കാമറകളും നൽകിയിട്ടുണ്ട്. ഐഫോൺ എക്സ് എസ്, എക്സ് എസ് മാക്സ് ഫോണുകൾ 64 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജിൽ ലഭിക്കും. ഇതിനൊപ്പം പുതുമയായി അപ്പിൾ വാച്ചും. ഹെൽത്ത് ആപ്സ്, ഓഹരി വിപണി അപ്ഡേഷൻ തുട
- Share
- Tweet
- Telegram
- LinkedIniiiii
കലിഫോർണിയ: ടെക് ലോകത്തെ ഞെട്ടിച്ച് പുതിയ മോഡലുകൾ പുറത്തിറക്കി വീണ്ടും ആപ്പിൾ. കലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തീയറ്ററിൽ നടന്ന ചടങ്ങിൽ ഐഫോൺ എക്സ് എസ്, എക്സ് എസ് മാക്സ് , എക്സ് ആർ എന്നീ മൂന്നു മോഡലുകളും ആപ്പിൾ വാച്ച് സീരിസിലെ പുതിയതുമാണ് പുറത്തിറക്കിയത്. എല്ലാം ലോകത്തെ അമ്പരപ്പിക്കുന്ന വിസ്മയങ്ങളാണ്. അങ്ങനെ വീണ്ടും പുതു ചരിത്രം സൃഷ്ടിക്കുകയാണ് ആപ്പിൾ. 5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്ക്രീൻ വലുപ്പങ്ങളാണ് പുതിയ ഫോണുകൾക്ക് നൽകിയിരിക്കുന്നത്.
ഇരട്ട സിം പ്രേമികളെ കൂടി കൈയിലെടുക്കാൻ ആദ്യമായി ഡ്യുവൽ സിം കൂടി ഫോണിനൊപ്പം ഉൾപ്പെടുത്തി. ആപ്പിളിന്റെ മറ്റ് ഫോണുകളിലെ സാങ്കേതികവിദ്യയെ വെല്ലുന്ന പുതുമകളാണ് പുതിയ ഫോണിലും ഒരുക്കിയിട്ടുള്ളത്. സുപ്പർ റെറ്റിന ഒഎൽഇഡി ഡിസ്പ്ലേയും 12 മെഗാപിക്സലിന്റെ ഇരട്ട പിൻ കാമറകളും നൽകിയിട്ടുണ്ട്. ഐഫോൺ എക്സ് എസ്, എക്സ് എസ് മാക്സ് ഫോണുകൾ 64 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജിൽ ലഭിക്കും. ഇതിനൊപ്പം പുതുമയായി അപ്പിൾ വാച്ചും.
ഹെൽത്ത് ആപ്സ്, ഓഹരി വിപണി അപ്ഡേഷൻ തുടങ്ങിയവ അറിയാൻ വാച്ചിൽ സംവിധാനമുണ്ട്. ഹെൽത്ത് ആപ്പുവഴി 30 സെക്കൻഡിനുള്ളിൽ ഇസിജി പരിശോധിക്കാൻ കഴിയുമെന്നാണ് ആപ്പിളിന്റെ അവകാശവാദം. വാച്ച് ഉപയോഗിക്കുന്നവർ അപകടത്തിൽപ്പെട്ടാൽ ഉടൻതന്നെ എമർജൻസി കോൺടാക്ട് നന്പരുകളിലേക്ക് കോളുകൾ പോകുന്നതും പ്രത്യേകതയാണ്. ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 10.30ന് കാലിഫോർണിയയിലെ ആപ്പിൾ പാർക്കിലുള്ള സ്റ്റീവ് ജോബ്സ് തിയേറ്ററിലാണ് പ്രകാശന ചടങ്ങ് നടന്നത്.
ആപ്പിളിന്റെ മറ്റ് ഫോണുകളിലെ സാങ്കേതികവിദ്യകയെ വെല്ലുന്ന മാറ്റങ്ങളായിരിക്കും പുതിയ ഫോണുകളിൽ ഒരുക്കിയിട്ടുള്ളത്. ആപ്പിളിന്റെ പുതുക്കിയ എ12 പ്രോസസറിലായിരിക്കും മൂന്ന് പുതിയ ഫോണുകളുമെത്തിയിരിക്കുന്നത്. ഇതിന് പുറമെ, ഫെയ്സ് ഐഡി ഇന്റഗ്രേഷൻ, എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേ എന്നിവ മൂന്ന് ഫോണുകളിലും ഒരുക്കിയിട്ടുണ്ട്. ഐഒഎസ് ഉപകരണങ്ങളുടെ കയറ്റുമതി 200 കോടിയിൽ എത്തിയതായി കമ്പനി സിഇഒ ടിം കുക്ക് അറിയിച്ചു.
ഹൃദയതാളത്തിനൊപ്പം ആപ്പിൾ വാച്ച്
ആപ്പിൾ വാച്ച് സീരീസ് 4 18 മണിക്കൂറാണു ബാറ്ററി ലൈഫ്. 44 മില്ലിമീറ്റർ ആണ് വലുപ്പം. വാച്ച് കെട്ടിയരിക്കുന്ന ആൾ ഉപയോക്താവ് കാൽതെന്നി വീണാൽപോലും മനസ്സിലാക്കി മുന്നറിയിപ്പു നൽകാൻ കഴിവുള്ളതാണു വാച്ചിലെ 'സിരി' സംവിധാനം. പിന്നാലെ എമർജൻസി കോൺടാക്സ് നമ്പരുകളിലേക്കു കോൾ പോകും വിധം സെറ്റു ചെയ്തു വയ്ക്കാനും സാധിക്കും. അങ്ങനെ ഉപഭോക്താവിന്റെ ആരോഗ്യ സുരക്ഷയാണ് ഈ വാച്ചിന് പ്രധാനം. ഹെൽത്ത് ആപ്പുവഴി 30 സെക്കൻഡിനുള്ളിൽ ഇസിജി പരിശോധിക്കാൻ കഴിയുമെന്നാണ് ആപ്പിളിന്റെ അവകാശവാദം.
ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം തുടങ്ങിയവ രേഖപ്പെടുത്തുന്ന ഹെൽത്ത് ആപ്സ്, ഓഹരി വിപണി അപ്ഡേഷൻ തുടങ്ങിയവയുമുണ്ട്. ഹൃദയമിടിപ്പുനിരക്ക് മന്ദഗതിയിലാകുക, ഹൃദയതാളം എന്നിവ അറിയാൻ വാച്ചിലൂടെ കഴിയും. ആപ്പ് ഉപയോഗിച്ച് ഇസിജി പരിശോധനയും. ഇതെല്ലാം നിരന്തരം നടക്കുന്ന പ്രക്രിയയാണ്. അതുകൊണ്ട് ഹൃദ്രോഗങ്ങളുടെ സാധ്യത മുൻകൂട്ടി തിരിച്ചറിയാം. മികച്ച കണക്ടിവിറ്റിക്കായി പുതിയതരം മൈക്ക്, സ്പീക്കർ എന്നിവയോടൊപ്പം നല്ല പെർഫോമൻസും വാഗ്ദാനം ചെയ്യുന്നു. ഹൃദയം ആരോഗ്യപൂർണമാണോ ഇസിജി ഉപയോഗിച്ച് പരിശോധിച്ചറിയാം. ഇസിജി എടുക്കാൻ ഡോക്ടറുടെ സഹായം വേണ്ട. യുഎസിലെ ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) വാച്ചിലെ ആരോഗ്യ ഫീച്ചറുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. അതുകൊണ്ട് തനെ ധനലാഭവും സമയ നഷ്ടവും ആരോഗ്യ പ്രശ്നങ്ങളിൽ നിങ്ങൾക്ക് വെല്ലുവിളിയാകുന്നില്ല.
വർക് ഔട്ടിന് കൂടുതൽ ആപ്പുകളും വാച്ചിലുണ്ട്. ഡിജിറ്റൽ ക്രൗൺ, ജിപിഎസ്/സെല്ലുലാർ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. ഹെൽത്ത് ഡേറ്റ വാച്ചിലും ക്ലൗഡിലും പൂർണമായും എൻക്രിപ്റ്റ് ചെയ്തായിരിക്കും സൂക്ഷിക്കുക. ജിപിഎസ് വാച്ചിന് 399 ഡോളറും സെല്ലുലാർ മോഡലിന് 499 ഡോളറുമാണു യുഎസിൽ വില. ഈമാസം 14 മുതൽ പ്രീഓർഡർ നൽകാം. ഇതോടൊപ്പം വില കുറച്ച വാച്ച്3 മോഡൽ 279 ഡോളറിനു ലഭ്യമാകും.
ഡബിൾ സിം ആദ്യമായി
ആപ്പിൾ ഐഫോൺ ശ്രേണിയിൽ അവതരിപ്പിക്കുന്ന പുതിയ മോഡലാണ് ഐഫോൺ sS³ BÀ. അലുമിനിയം ഫ്രെയിമിൽ 6.1 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ഫോൺ ഒരുങ്ങുന്നത്. എഡ്ജ് ടു എഡ്ജ് എൽഇഡി സ്ക്രീൻ നൽകിയിരിക്കുന്ന ഈ മോഡലിന് സിംഗിൾ ക്യാമറയാനുള്ളത്. 'ലിക്വിഡ് റെറ്റിന ഡിസ്പ്ലേ' ഉള്ളതാണ് ഐഫോൺ ടെൻ ആർ. ഐഫോൺ ടെൻ എസിലും ടെൻ എക്സ് മാക്സിലും ഉള്ള എ12 ബയോണിക് ചിപ്സെറ്റ് തന്നെയാണ് ടെൻ ആറിലുമുള്ളത്. ഫോൺ ഡിസ്പ്ലേ വലുപ്പം 6.1 ഇഞ്ച്. ഐഫോൺ 8 പ്ലസിനേക്കാൾ ഒന്നര മണിക്കൂർ അധികം ബാറ്ററി കപ്പാസിറ്റിയുണ്ട്. എന്നാൽ മറ്റുള്ളവയെ അപേക്ഷിച്ച് വലിക്കുറവും. 749 ഡോളറാണ് ഇതിന്റെ വില. അതായത് 54,000 രൂപ ഏകദേശം കൊടുത്താൽ ഈ ഫോൺ സ്വന്തമാക്കാം.
ഐഫോൺ ടെൻ എസ്, ടെൻ എസ് മാക്സ് ഫോണുകൾ 64 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജിൽ ലഭിക്കും. 999 ഡോളറാണ് ഐഫോൺ ടെൻ എസിന്റെ പ്രാരംഭവില. 1099 ഡോളർ മുതലാണ് ടെൻ എസ് മാക്സിന്റെ വില തുടങ്ങുന്നത്. സ്പേസ് ഗ്രേ, സിൽവർ, ഗോൾഡ് ഫിനിഷ് നിറങ്ങളിലാണ് ഈ ഫോണുകൾ. ടെൻ ആറിന് 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ശേഷിയാണുള്ളത്. പുതിയ ഐഫോണുകൾ ഈ മാസം 28 മുതൽ ഇന്ത്യയിൽ ലഭ്യമാകും.
ടെൻ എസിന് 5.8 ഇഞ്ച് ആണ് വലുപ്പം. ടെൻ എസ് മാക്സ് മോഡലിന്റെ വലുപ്പം 6.5 ഇഞ്ച്. പുതിയ ഫോണുകളിൽ 7 എൻഎം എ12 ബയോണിക് ചിപ്പാണ് ഉപയോഗിക്കുന്നത്. രണ്ടു മോഡൽ ഫോണുകളിലെയും പരമാവധി സ്റ്റോറേജ് കപ്പാസിറ്റി 512 ജിബി. ഐഒഎസ് 12 അപ്ഡേറ്റുള്ള ഐഫോണുകളിൽ സിരി ഷോർട്ട്കട്ടും ലഭ്യമാണ്. ഉന്നത ഓഗ്മെന്റഡ് റിയാലിറ്റി (എആർ), മികച്ച ഗെയിമിങ് അനുഭവം, നിലവാരമേറിയ ക്യാമറ തുടങ്ങിയവയും ഇഷ്ടം പിടിച്ചുപറ്റും.
12 എംപി വൈഡ് ആംഗിൾ, 1.8 അപ്പർച്ചർ റേഷ്യോ, പുതിയ സെൻസറുകൾ, 6 എലമെന്റ് ലെൻസ്, ട്രൂ ടോൺ ഫ്ളാഷ്, 12 എംപി ടെലിഫോട്ടോ ലെൻസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ, 2.4 അപ്പർച്ചർ റേഷ്യോ, 2ഃ ഒപ്റ്റിക്കൽ സൂം തുടങ്ങിയവയുള്ള ക്യാമറ ഡിപ്പാർട്ട്മെന്റ് ഫോട്ടോഗ്രാഫിയെ പുതിയ തലത്തിലെത്തിക്കുമെന്നാണു കമ്പനിയുടെ ഉറപ്പ്. ഫോണിന്റെ മുൻക്യാമറയിലും പുതുമകളേറെ. ആർജിബി, ഐആർ, ഡോട്ട് പ്രൊജക്ടർ, 7 എംപി ക്യാമറകളാണ് സെൽഫിക്കായി ഒരുക്കിയിട്ടുള്ളത്. ഐഫോൺ എക്സിനേക്കാൾ അരമണിക്കൂർ കൂടുതൽ ഐഫോൺ ടെൻ എസിന് ബാറ്ററി ശേഷിയുണ്ട്.
ഇതുവരെയുള്ളതിൽ വച്ചേറ്റവും അഡ്വാൻസ്ഡ് ആണ് പുതിയ ഐഫോൺ ടെൻ എസ് എന്നാണ് അവകാശ വാദംു. ഐഫോൺ എക്സിന്റെ മെച്ചപ്പെടുത്തിയ രൂപമാണിത്. ഐപി68 വാട്ടർ റെസിസ്റ്റൻസ് ശേഷിയുള്ള ഫോൺ മൂന്നു ഫിനിഷിങ്ങിനുശേഷമാണ് പുറത്തിറക്കിയത്. ചൈനയിലെയും ഇന്ത്യയിലേയും ഡിമാന്റ് കണക്കിലെടുത്ത് ആപ്പിൾ ആദ്യമായി ഡ്യുവൽ സിം അവതരിപ്പിച്ചു. സാധാരണ സിം സ്ലോട്ട് കൂടാതെ ഇ-സിം കാർഡ് കൂടി പുതിയ ഐഫോണുകളിൽ ഉപയോഗിക്കാം. ഇന്ത്യയിൽ റിലയൻസ് ജിയോ, എയർടെൽ എന്നിവയാണ് ആപ്പിളിന് ഇ-സിം സൗകര്യമൊരുക്കുന്നത്. അങ്ങനെ ഇന്ത്യൻ വിപണിയിൽ വലിയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്.
കുക്കും സോഷ്യൽ മീഡിയയും പറയുന്നത്
എല്ലാ പുതിയ വാച്ചുകളും വാട്ടർ റെസിസ്റ്റൻസാണ്. വെള്ളതിനിടിയിൽ രണ്ട് മീറ്റർ താഴ്ചയിൽ വരെ 30 മിനിറ്റ് കിടന്നാലും ഫോണുകൾക്ക് ഒന്നും സംഭവിക്കില്ല. സൂപ്പർ റെറ്റിനാ ഡിസ്പ്ലേയും പുതിയ തലം നൽകുന്നു. വില കൂടുതലാണെങ്കിലും ഇന്ന് വരെ അവതരിപ്പിക്കാത്ത മേന്മകൾ പുതിയ മോഡലിനുണ്ടെന്നാണ് അപ്പിളിന്റെ അവകാശവാദം.
ഐഫോൺ എക്സ് ടെൻ എസിനെ കുറിച്ച് പറയുമ്പോൾ കമ്പനി സിഇഒ ടീം കുക്ക് തന്നെ വാചാലനാകുന്നു. ഇതുവരെ ഉണ്ടാക്കിയതിൽ ബഹുദൂരം മുന്നിൽ നിൽക്കുന്ന അഡ്വാൻസ്ഡ് ഫോൺ എന്നാണ് കുക്ക് തന്നെ ഈ ഫോണിനെ വിളിക്കുന്നത്. വേഗത കൂടിയ പ്രോസസറും മികച്ച മെമ്മറിയും എല്ലാം വില കൂടുതലാണെങ്കിലും അത് ഉപഭോക്താവിന് മികച്ച ഫലം നൽകുമെന്നാണ് അവകാശപ്പെടുന്നത്. വില കുറഞ്ഞ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കാണ് ടെൻ ആർ. സ്റ്റീവ് ജോബ്സ് തിയേറ്ററിൽ ക്ഷണിക്കപ്പെട്ട ആയിരം പേർക്ക് മുമ്പിലായിരുന്നു പുതി വാച്ചുകളുടെ അവതരണം.
എന്നാൽ ഫോണിനെ കുറിച്ച് ചില മോശം റിവ്യൂകളും പുറത്ത് വരുന്നുണ്ട്. പുതുമയൊന്നുമില്ലാതെ അധിക വില ഈടാക്കുന്ന പഴയ പതിപ്പുകളുടെ പുതു രൂപമെന്നാണ് വിമർശകർ പുതിയ മോഡലുകളെ കണക്കാക്കുന്നത്. ഐഫോൺ ടെൻ എസ് എന്നാൽ ഐഫോൺ 10 തന്നെയാണ്. എസ് എന്നതിനെ അധിക വില എന്ന അർത്ഥത്തിൽ മാത്രമേ കാണാകൂവെന്നാണ് വിമർശകർ പറയുന്നത്. അതായത് വില കൂടുന്നതിന് അനുസരിച്ചുള്ള ഫോൺ മാത്രമാണിതെന്നാണ് വിലയിരുത്തൽ. ഇതിനെ ടെൻ എൽ എന്ന് വിളിച്ചാൽ മതിയായിരുന്നുവെന്നും പറയുന്നു. അതായത് ടെൻ ലാർജ്.
ഐഫോൺ 10 എസ് മാക്സിനെ മോശം പ്രോഡക്ടായി വിമർശിച്ച് സോഷ്യൽ മീഡിയയിൽ വിമർശനവും സജീവമാണ്. വില കൂടുതലിനെതിരേയും പരിഹാസങ്ങൾ സജീവം. ഒരു ഐ ഫോണിന്റെ ഏറ്റവും മോശം പേരാണ് ഐഫോൺ ടെൻ എസ് മാക്സ് ന്നെ വിലയിരുത്തലുകൾ പോലും സജീവം.