- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളിച്ചമില്ലാത്തിടത്ത് വെളിച്ചം നൽകി സുന്ദരിയാക്കും; പാടുകൾ താനെ മായ്ക്കും; പുതിയ ഐഫോണിൽ ചിത്രം എടുത്താൽ ഉള്ളതിനേക്കാൾ കൂടുതൽ സൗന്ദര്യം; റെക്കോർഡ് ചെയ്താൽ പരിസരത്തെ ശബ്ദങ്ങൾ ഉണ്ടാവുകയുമില്ല; ഐഫോൺ എക്സ് എസ് സൃഷ്ടിക്കുന്ന മൊബൈൽ വിപ്ലവത്തിന് അറുതിയാവുന്നില്ല
ആപ്പിളിന്റെ ഏറ്റവും പുതിയ ഹൈ-എൻഡ് ഹാൻഡ് സെറ്റായ ഐഫോൺ എക്സ്എസിന്റെ പുതിയ പുതിയ പ്രത്യേകതകളെ സ്തുതിച്ച് നിരവധി യൂസർമാരാണ് ഓരോ ദിവസവും മുന്നോട്ട് വന്ന് കൊണ്ടിരിക്കുന്നത്. ഇതിൽ ഫോട്ടോയെടുത്താൽ മുഖത്ത് വെളിച്ചമില്ലാത്തിടത്ത് വെളിച്ചമേകി സുന്ദരിയാക്കുമെന്ന് വെളിപ്പെടുത്തി ഈ ഫോണുപയോഗിച്ച് ഫോട്ടോയെടുത്ത നിരവധി സ്ത്രീകൾ വെളിപ്പെടുത്തുന്നു. പുതിയ ഐഫോണിൽ ഫോട്ടോയെടുത്താൽ കൂടുതൽ സൗന്ദര്യം തങ്ങളുടെ മുഖത്തിൽ പ്രകടമാകുന്നുവെന്ന് നിരവധി പേരാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇതിന് പുറമെ ഫോണിൽ ശബ്ദം റെക്കോർഡ് ചെയ്താൽ പരിസരത്തെ ശല്യമാകുന്ന മറ്റ് ശബ്ദങ്ങൾ ഉണ്ടാവില്ലെന്ന പ്രത്യേകതയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഐഫോൺ എക്സ് എസ് സൃഷ്ടിക്കുന്ന മൊബൈൽ വിപ്ലവത്തിന് അറുതിയാവുന്നില്ലെന്ന് സാരം. ഐഫോൺ എക്സ് എസിന്റെ ഫ്രണ്ട് ഫേസിങ് ക്യാമറയിലൂടെ ഫോട്ടോയെടുത്താൽ തങ്ങളുടെ മുഖത്തിന് മിനുപ്പ് കൂടുതലായി തോന്നുന്നുവന്നാണ് ചിലർ പറയുന്നത്. ഇതിലെടുക്കുന്ന ഫോട്ടോകൾ ഫേസ്ട്യൂൺ പോലുള്ള ബ്യൂട്ടി ആപ്പിൽ എഡിറ്റ് ചെയ്ത ക്
ആപ്പിളിന്റെ ഏറ്റവും പുതിയ ഹൈ-എൻഡ് ഹാൻഡ് സെറ്റായ ഐഫോൺ എക്സ്എസിന്റെ പുതിയ പുതിയ പ്രത്യേകതകളെ സ്തുതിച്ച് നിരവധി യൂസർമാരാണ് ഓരോ ദിവസവും മുന്നോട്ട് വന്ന് കൊണ്ടിരിക്കുന്നത്. ഇതിൽ ഫോട്ടോയെടുത്താൽ മുഖത്ത് വെളിച്ചമില്ലാത്തിടത്ത് വെളിച്ചമേകി സുന്ദരിയാക്കുമെന്ന് വെളിപ്പെടുത്തി ഈ ഫോണുപയോഗിച്ച് ഫോട്ടോയെടുത്ത നിരവധി സ്ത്രീകൾ വെളിപ്പെടുത്തുന്നു. പുതിയ ഐഫോണിൽ ഫോട്ടോയെടുത്താൽ കൂടുതൽ സൗന്ദര്യം തങ്ങളുടെ മുഖത്തിൽ പ്രകടമാകുന്നുവെന്ന് നിരവധി പേരാണ് സാക്ഷ്യപ്പെടുത്തുന്നത്.
ഇതിന് പുറമെ ഫോണിൽ ശബ്ദം റെക്കോർഡ് ചെയ്താൽ പരിസരത്തെ ശല്യമാകുന്ന മറ്റ് ശബ്ദങ്ങൾ ഉണ്ടാവില്ലെന്ന പ്രത്യേകതയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഐഫോൺ എക്സ് എസ് സൃഷ്ടിക്കുന്ന മൊബൈൽ വിപ്ലവത്തിന് അറുതിയാവുന്നില്ലെന്ന് സാരം. ഐഫോൺ എക്സ് എസിന്റെ ഫ്രണ്ട് ഫേസിങ് ക്യാമറയിലൂടെ ഫോട്ടോയെടുത്താൽ തങ്ങളുടെ മുഖത്തിന് മിനുപ്പ് കൂടുതലായി തോന്നുന്നുവന്നാണ് ചിലർ പറയുന്നത്. ഇതിലെടുക്കുന്ന ഫോട്ടോകൾ ഫേസ്ട്യൂൺ പോലുള്ള ബ്യൂട്ടി ആപ്പിൽ എഡിറ്റ് ചെയ്ത ക്വാളിറ്റിയിലുള്ളതാണെന്നും മറ്റ് ചില യൂസർമാർ വെളിപ്പെടുത്തുന്നു.
ഇതേ എഫക്ട് ഐഫോൺ എക്സ്എസ് മാക്സിലെടുത്ത ചിത്രങ്ങൾക്കുമുണ്ട്. ഐഫോൺ എക്സ്എസിലുള്ളത് പോലുള്ള ഗുണമേന്മയുള്ള ക്യാമറ തന്നെയാണീ ഫോണിലുമുള്ളതെന്നതാണ് ഇതിന് കാരണം. എന്നാൽ ഐഫോൺ എക്സ്എസിലെടുക്കുന്ന ഫോട്ടോകളുടെ സ്മൂത്ത് എഫക്ടിന് യഥാർത്ഥ കാരണം എന്താണെന്ന് ഇനിയും പൂർണമായും വെളിപ്പെട്ടിട്ടില്ല. ഇതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ആപ്പിളിന്റെ വക്താവ് പ്രതികരിച്ചിട്ടില്ല.ഈ രണ്ട് ഫോണുകളുടെയും ക്യാമറകൾ നോയ്സ്-റെഡ്യൂസിങ് ഫീച്ചറുകളടക്കം അപ്ഗ്രേഡ് ചെയ്തത് ഇതിനുള്ള പ്രധാന കാരണമായി എടുത്ത് കാട്ടപ്പെടുന്നുണ്ട്.
ഗ്രെയിനീസ് പോലെ നിലവിൽ ഹൈ റെസല്യൂഷൻ ഫോട്ടോകളിലുള്ള ചില വിഷ്വൽ ഡിസ്റ്റോർഷനെ നീക്കം ചെയ്യാൻ പ്രാപ്തിയുള്ളതാണ് ഈ രണ്ട് ഫോണുകളിലെയും ക്യാമറകൾ. ഇത്തരം ഫോട്ടോകളിലെ ചില ഇരുണ്ട ഭാഗങ്ങളില്ലാതാക്കി മനോഹരമാക്കാൻ ഈ ക്യാമറകൾക്ക് പ്രത്യേക ശേഷിയുണ്ട്. എന്നാൽ പുതിയ ഐഫോണിലെ ക്യാമറ ഇഷ്ടപ്പെടാത്ത തരത്തിലുള്ള എഫക്ടുണ്ടാക്കുന്നുവെന്നും മുഖത്തെ പ്ലാസ്റ്റിക് പാവയെപ്പോലെ കൃത്രമമാക്കുന്നുവെന്നും പ്രമുഖ യൂട്യൂബറായ ലെവിസ് ഹിൽസെൻെഗെർ അടക്കമുള്ള നിരവധി യൂസർമാർ വിമർശനം ഉന്നയിക്കുന്നുമുണ്ട്.
ഐഫോൺ എക്സ്എസിലും ഐഫോൺ എക്സ്എസ് മാക്സിലുമുള്ള സെൽഫി ക്യാമറകളിൽ ആപ്പിൾ എന്തെങ്കിലും തരത്തിലുള്ള ബ്യൂട്ടി മോഡുകൾ ഉൾപ്പെടുത്തിയതെന്നതിന് തെളിവുകളൊന്നും ഇത് വരെ ലഭിച്ചിട്ടില്ല. നോയ്സ് റിഡക്ഷൻ ഫീച്ചറുകളാണ് ഇതിന് സഹായിക്കുന്നതെന്നാണ് പൊതുവെ അഭിപ്രായമുയർന്ന് വന്നിരിക്കുന്നത്. ഈ രണ്ട് ഫോണുകളിലും സ്മാർട്ട് എച്ച്ഡിആർ എന്ന ഫീച്ചറുണ്ട്. ഇതിലൂടെ ഷാഡോ ഡീറ്റെയിൽസും ബ്രൈറ്റ് ഹൈലൈറ്റുകളും പിടിച്ചെടുക്കാൻ സാധിക്കുകയും ഫോട്ടോകൾ മനോഹരമാവുകയും ചെയ്യുന്നു.
നിലവിലുള്ള ഐഫോൺ എക്സിന്റെ ഡിസൈനിലും ഫീച്ചറുകളിലുമാണ് ആപ്പിളിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഡിവൈസുകളായ ഐഫോൺ എക്സും എക്സ് എസ് മാക്സും രൂപകൽപന ചെയ്തിരിക്കുന്നത്. ഏറെ പേര് കേട്ട ഹൈപ്പ്ഡ് ഫേസ് ഐഡി അൺലോക്ക് സിസ്റ്റം എടുത്ത് പറയേണ്ടതാണ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 21നാണ് ഇവ സ്റ്റോറുകളിലെത്തിയിരിക്കുന്നത്. ഐഫോൺ എക്സ്എസിന് 999 പൗണ്ടും എക്സ് എസ് മാക്സിന് 1099 പൗണ്ടുമാണ് വില. 5.8 ഇഞ്ച് ഒഎൽഇഡി സ്‌ക്രീനാണ് എക്സ്എസിനുള്ളത്. എക്സ് എസ് മാക്സിന് 6.5 ഒഎൽഇഡി ഡിസ്പ്ലേയാണുള്ളത്.