- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൺ കണക്കിന് ഫീച്ചേഴ്സ്; നിരവധി ഫീച്ചറുകളുമായി ആപ്പിളിന്റെ പുതിയ മോഡലുകൾ: ഐഫോൺ X പ്ലസ് അടക്കം ഈ വർഷം പുറത്തിറങ്ങുന്നത് ആപ്പിളിന്റെ മൂന്ന് പുതിയ മോഡലുകൾ
ആപ്പിളിന്റെ മൂന്ന് പുതിയ ഐ ഫോൺ മോഡലുകൾ ഈ വർഷം പുറത്തിറങ്ങും. ഐഫോൺ X പ്ലസ് അടക്കമാണ് പുതിയ മൂന്ന് മോഡലുകൾ ഈ വർഷം പുറത്തിറങ്ങുന്നത്. 5.8 ഇഞ്ച് ഐ ഫോൺ ഒഎൽഇഡി മോഡലിന് പുറമേ 6.5 ഇഞ്ച് ഒഎൽഇഡി മോഡലും ഐഫോൺ എട്ടിന് സമാനാമയ 6.1 ഇഞ്ച് ഫോണുമാണ് ഈ വർഷം പുതുതായി വിപണിയിലെത്തുക. 700 ഡോളർ മാത്രം വിലയുള്ള ചീപ്പർ ഫോണും ഈ വർഷം പുറത്തിറക്കുന്നുണ്ടെന്നതാണ് പ്രത്യേകത. ത്രി ഡി ടച്ച് ഇല്ലാത്ത 6.1 ഇഞ്ച് ഫോണാണിത്. ഐഫോൺ 8ന് സമാനമായി അലൂമിനിയം ഫ്രെയിമും എൽസിഡി പാനൽ ഡിസ്പ്ലേയും ആയിരിക്കും 6.1 ഇഞ്ച് വലിപ്പമുള്ള ഈ ഫോണിന് ഉണ്ടായിരിക്കുക. പുതുതായി അപ്ഡേറ്റ് ചെയ്തിരക്കുന്ന ഐ ഫോൺ X പ്ലസിന് 5.8 ഇഞ്ച് ഒഎൽഇഡി സ്ക്രീനുണ്ട്. ഐഫോൺ X പ്ലസ് എന്നാണ് ഈ മോഡലിന്റെ പേര്. 6.5 ഇഞ്ചുള്ള ഐഫോൺ X പ്ലസിന് നിലവിലുള്ള ഐഫോൺ ടെണിന്റെ ഫീച്ചേഴ്സ് തന്നെയായിരിക്കും. ഇതിന് പുറമേ ഒഎൽഇഡി ഡിസ്പ്ലേയും 4ജിബി റാമും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. ഐഫോൺ X ലുള്ള പല ഫീച്ചേഴ്സും മിസ് ആയ ഒരു ഫോണാണ് 6.1 ഇഞ്ച് ഡിസൈനുള്ള മറ്റൊരു മോഡൽ. ഉദാഹരണത്തിന് 3 ജിബി റാ
ആപ്പിളിന്റെ മൂന്ന് പുതിയ ഐ ഫോൺ മോഡലുകൾ ഈ വർഷം പുറത്തിറങ്ങും. ഐഫോൺ X പ്ലസ് അടക്കമാണ് പുതിയ മൂന്ന് മോഡലുകൾ ഈ വർഷം പുറത്തിറങ്ങുന്നത്. 5.8 ഇഞ്ച് ഐ ഫോൺ ഒഎൽഇഡി മോഡലിന് പുറമേ 6.5 ഇഞ്ച് ഒഎൽഇഡി മോഡലും ഐഫോൺ എട്ടിന് സമാനാമയ 6.1 ഇഞ്ച് ഫോണുമാണ് ഈ വർഷം പുതുതായി വിപണിയിലെത്തുക.
700 ഡോളർ മാത്രം വിലയുള്ള ചീപ്പർ ഫോണും ഈ വർഷം പുറത്തിറക്കുന്നുണ്ടെന്നതാണ് പ്രത്യേകത. ത്രി ഡി ടച്ച് ഇല്ലാത്ത 6.1 ഇഞ്ച് ഫോണാണിത്. ഐഫോൺ 8ന് സമാനമായി അലൂമിനിയം ഫ്രെയിമും എൽസിഡി പാനൽ ഡിസ്പ്ലേയും ആയിരിക്കും 6.1 ഇഞ്ച് വലിപ്പമുള്ള ഈ ഫോണിന് ഉണ്ടായിരിക്കുക.
പുതുതായി അപ്ഡേറ്റ് ചെയ്തിരക്കുന്ന ഐ ഫോൺ X പ്ലസിന് 5.8 ഇഞ്ച് ഒഎൽഇഡി സ്ക്രീനുണ്ട്. ഐഫോൺ X പ്ലസ് എന്നാണ് ഈ മോഡലിന്റെ പേര്. 6.5 ഇഞ്ചുള്ള ഐഫോൺ X പ്ലസിന് നിലവിലുള്ള ഐഫോൺ ടെണിന്റെ ഫീച്ചേഴ്സ് തന്നെയായിരിക്കും. ഇതിന് പുറമേ ഒഎൽഇഡി ഡിസ്പ്ലേയും 4ജിബി റാമും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്.
ഐഫോൺ X ലുള്ള പല ഫീച്ചേഴ്സും മിസ് ആയ ഒരു ഫോണാണ് 6.1 ഇഞ്ച് ഡിസൈനുള്ള മറ്റൊരു മോഡൽ. ഉദാഹരണത്തിന് 3 ജിബി റാം, ഒരു കാമറ എന്നിവ മാത്രമേ ഈ ഫോണിൽ ഉണ്ടായിരിക്കൂ. ത്രിഡി ടച്ചും ഈ ഫോണിൽ ഉപഭോക്താക്കൾ മിസ് ചെയ്യും. അതേസമയം നിലവിലെ ഐഫോൺ X വിൽപ്പന നിർത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.