ദാചാര പൊലീസിന്റെ കാര്യത്തിൽ ഇപ്പോൾ എങ്ങും ചർച്ചകൾ നടക്കുകയാണ്. ചർച്ചകളും ചുംബനസമരവുമൊക്കെ കൊഴുക്കുന്നതിനിടെയിതാ മനസിലെ സദാചാര ഗുണ്ടയെ പുറത്തിറക്കാൻ ഒരു ആപ്ലിക്കേഷൻ.

ഒരാൾക്ക് അയാളെക്കുറിച്ചുള്ള ധാരണ തന്നെ തിരുത്തിയേക്കാം എന്നാണ് സദാചാര മീറ്റർ എന്നു പേരിട്ട ഈ ആപ്ലിക്കേഷൻ പറയുന്നത്. ''സദാചാരഗുണ്ടായിസത്തിനെതിരെ മലയാളി സമൂഹം ഒറ്റക്കെട്ടായി നിൽക്കുന്ന ഈ അവസരത്തിൽ നിങ്ങളിൽ ഒരു സദാചാര ഗുണ്ട ഒളിച്ചിരിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു... ഈ app നിങ്ങൾക്ക് നിങ്ങളെപ്പറ്റിയുള്ള ധാരണകൾ ചിലപ്പോൾ തിരുത്തിയേക്കാം...'' എന്ന വാചകങ്ങളോടെയാണ് സദാചാര മീറ്ററിലേക്കുള്ള ക്ഷണം.

ചുംബന സമരം സംഘടിപ്പിച്ചവരുടെ സൈബർ ഇടപെടലിന്റെ ഭാഗമായണ് പുതിയ ആപ്ലിക്കേഷൻ പുറത്തിറങ്ങിയത്. സദാചാര മീറ്റർ തുറന്നാൽ അതിൽ ലഭിക്കുന്ന പത്ത് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. അതിനുശേഷം മീറ്റർ സദാചാര ബോധം അളന്ന് കണക്കാക്കും. വേണമെങ്കിൽ അത് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യാനുമാകും.

ഇതാ സദാചാര ബോധമളക്കാനുള്ള ആപ്ലിക്കേഷനായി ഈ സദാചാര മീറ്ററിൽ ക്ലിക്ക് ചെയ്യൂ.