മണിപ്പാൽ ഗ്ലോബൽ എജുക്കേഷൻ സർവീസസുമായും എൻ.ഐ.ടി.ടി.ഇ. എജ്യുക്കേഷൻ ഇന്റർനാഷനലുമായും ചേർന്ന് കാനറ ബാങ്ക് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് (പി.ജി.ഡി.ബി.എഫ്.) എന്ന ഒരു വർഷത്തെ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 450 സീറ്റുകളാണുള്ളത്.

ബെംഗളൂരുവിലും മംഗലാപുരത്തുമായി നടത്തുന്ന ഈ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കാനറ ബാങ്കിൽ പ്രൊബേഷനറി ഓഫീസർമാരായി നിയമനം ലഭിക്കും. ഓൺലൈൻ എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തുക.

യോഗ്യത: ഏതെങ്കിലും ഒരു വിഷയത്തിൽ 60% മാർക്കോടെ വിജയം അല്ലെങ്കിൽ തത്തുല്യം.
എസ്.സി, എസ്.ടി., അംഗ പരിമിത വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി.

ഒരു വർഷം ദൈർഘ്യം ഉള്ള കോഴ്‌സിനു ബെംഗളൂരുവിൽ 4.13 ലക്ഷം രൂപയും മംഗലാപുരത്ത് 3.54 ലക്ഷം രൂപയുമാണ് ഫീസ്.

ശമ്പളം: 23700-42020 രൂപ.
അപേക്ഷാ ഫീസ്: 708 രൂപ
എസ്.സി.,എസ്.ടി., അംഗപരിമിത വിഭാഗക്കാർക്ക 118 രൂപ

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.
അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.canarabank.com വെബ്സൈറ്റ് സന്ദർശിക്കുക.