- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ഐഡിയിലെ ഡിസൈൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം; 30 മാസത്തെ പരിശീലനം; അവസാന തീയതി മാർച്ച് 31
ഡിസൈൻ രംഗത്തെ പ്രശസ്ത സ്ഥാപനമായ അഹമ്മദാബാദ് എൻഐഡിയുടെ പങ്കാളിത്തത്തോടെ, കേരള അക്കാദമി ഓഫ് സ്കിൽസ് ആൻഡ് എക്സലൻസ് കൊല്ലത്ത് ആരംഭിച്ച കെഎസ്ഐഡിയിലെ ഡിസൈൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാമുകൾ, കമ്മ്യൂണിക്കേഷൻ ഡിസൈൻ, ലൈഫ്സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ, ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ തുടങ്ങിയ കോഴ്സുകളാണുള്ളത്. ഓരോ കോഴ്സിനും പത്തു സീറ്റ്. ആറു മാസം വീതമുള്ള അഞ്ചു സെമസ്റ്ററുകളിലായി 30 മാസത്തെ പരീശീലനമാണുള്ളത്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കോടെ സർവ്വകലാശാല ബിരുദം (ജാതി സംവരണം ഉണ്ട്). ഫൈനൽ പരീക്ഷയ്ക്കു പങ്കെടുക്കുന്നവർക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ പ്രഫഷണൽ പരിചയമുള്ളവർ്ക്കും മുൻഗണന. പ്രായം: 40 വയസ്സു കവിയരുത്. സെലക്ഷന്റെ ഭാഗമായി 2018 ഏപ്രിൽ 29നു കൊല്ലം,കൊച്ചി,കോഴിക്കോട് അടക്കമുള്ള കേന്ദ്രങ്ങളിൽ നടത്തുന്ന അഭിരുചി പരീക്ഷയും മെയ് മൂന്ന്, നാല് തീയതികളിൽ നടത്തുന്ന് സ്റ്റ്യുഡിയോ ടെസ്റ്റ്്/ ഇന്റർവ്യൂ എന്നിവയും ഉണ്ടായിരിക്കും. സെമസ്റ്ററൊ
ഡിസൈൻ രംഗത്തെ പ്രശസ്ത സ്ഥാപനമായ അഹമ്മദാബാദ് എൻഐഡിയുടെ പങ്കാളിത്തത്തോടെ, കേരള അക്കാദമി ഓഫ് സ്കിൽസ് ആൻഡ് എക്സലൻസ് കൊല്ലത്ത് ആരംഭിച്ച കെഎസ്ഐഡിയിലെ ഡിസൈൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാമുകൾ, കമ്മ്യൂണിക്കേഷൻ ഡിസൈൻ, ലൈഫ്സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ, ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ തുടങ്ങിയ കോഴ്സുകളാണുള്ളത്. ഓരോ കോഴ്സിനും പത്തു സീറ്റ്. ആറു മാസം വീതമുള്ള അഞ്ചു സെമസ്റ്ററുകളിലായി 30 മാസത്തെ പരീശീലനമാണുള്ളത്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കോടെ സർവ്വകലാശാല ബിരുദം (ജാതി സംവരണം ഉണ്ട്). ഫൈനൽ പരീക്ഷയ്ക്കു പങ്കെടുക്കുന്നവർക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ പ്രഫഷണൽ പരിചയമുള്ളവർ്ക്കും മുൻഗണന.
പ്രായം: 40 വയസ്സു കവിയരുത്.
സെലക്ഷന്റെ ഭാഗമായി 2018 ഏപ്രിൽ 29നു കൊല്ലം,കൊച്ചി,കോഴിക്കോട് അടക്കമുള്ള കേന്ദ്രങ്ങളിൽ നടത്തുന്ന അഭിരുചി പരീക്ഷയും മെയ് മൂന്ന്, നാല് തീയതികളിൽ നടത്തുന്ന് സ്റ്റ്യുഡിയോ ടെസ്റ്റ്്/ ഇന്റർവ്യൂ എന്നിവയും ഉണ്ടായിരിക്കും. സെമസ്റ്ററൊന്നിന് 45,000 രൂപയാണ് ഫീസ്, കൂടാതെ 2000 രൂപ പ്രവേശന 10,000 രൂപ നിരതദ്രവ്യവും. ഹോസ്റ്റ്ൽ ഫീ സെമസ്റ്ററിന് 3000 രൂപ.
വിലാസം: KSID: Kerala State Institute of Design, Chandanathope, Kollam- 691014, Ph: 0474-2710393, e-mail: info@ksid.ac.in, Web: www.ksied.ac.in