മലബാർ സിമന്റ്‌സിന്റെ  ജനറൽ മാനേജർ, അസിസ്റ്റന്റ് എൻജിനീയർ, ജനറൽ മാനേജർ-കമേഴ്‌സ്യൽ,വർക്ക്‌സ്, ഫിനാൻസ് അസിസ്റ്റന്റ് മാനേജർ മെക്കാനിക്കൽ എന്നീ ഒഴിവുകളിലെ നിയമനത്തിനാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10.

വിവിധ തസ്തികകളും യോഗ്യത മാനദണ്ഡങ്ങളും

1. ജനറൽ മാനേജർ(കമേഴ്‌സ്യൽ):
എൻജിനീയറിങ് ബിരുദവും എംബിഎയും  അല്ലെങ്കിൽ സയൻസിൽ ബിരുദാനന്തര ബിരുദം/ കോമേഴ്‌സ് എംബിഎ ബന്ധപ്പെട്ട വിഭാഗത്തിൽ 18 വർഷത്തെ പ്രവർത്തി പരിചയം.
പ്രായപരിധി 54 വയസ്സ്

2.ജനറൽ മാനേജർ(വർക്ക്‌സ്):
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ എൻജിനീയറിങ്എന്നിവയിൽ ബിരുദം അല്ലെങ്കിൽ മാനേജ്‌മെന്റ് ഡിപ്ലോമ. ബന്ധപ്പെട്ട വിഭാഗത്തിൽ 18 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം. ഉയർന്ന പ്രായപരിധി 54 വയസ്സ്

 

3 ജനറൽ മാനേജർ (ഫിനാൻസ്):
എ.സി.എ അല്ലെങ്കിൽ എ.ഐ.സി.ഡബ്ല്യു.എ ബിരുദം. എ.സി.എസുകാർക്ക് മുൻഗണന. ബന്ധപ്പെട്ട വിഭാഗത്തിൽ 18 വർഷത്തെ പ്രവർത്തിപരിചയം.
ഉയർന്ന പ്രായപരിധി 54 വയസ്സ്

4. അസിസ്റ്റന്റ് എൻജിനീയർ(മെക്കാനിക്കൽ):
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം, മൂന്നു വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യതയായി കണക്കാക്കപ്പെടുന്നത്.
ഉയർന്ന പ്രായപരിധി 41 വയസ്സ്

യോഗ്യരായ ഉദ്യോഗാർഥികൾക്ക malabarcements.com/en/careers എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്.
അപേക്ഷാഫോറം, പ്രായം,യോഗ്യത,പ്രവർത്തി പരിചയം,ജാതി തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും പാസ്‌പ്പോർട്ട് സൈസ് ഫോട്ടോയും സഹിതം, 'The Managing Director Malabar Cements Limited, Walayar, palakkad (kerala) pin-678624 എന്ന വിലാസത്തിൽ അയക്കുക.