സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ ജൂനിയർ അസോസിയേറ്റുമാരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലുമായി 8301 ഒഴിവുകളാണുള്ളത്.കേരളത്തിൽ മാത്രം 247 ഒഴിവുകളാണുള്ളത്.ഒരു ഉദ്യോഗാർത്ഥിക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തേ ഒഴിവിലേക്കു മാത്രമേ അപേക്ഷിക്കാനാവു. ഏതെങ്കിലും വിഷത്തിലുള്ള ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.പ്രിലിംസ്,മെയിൽ എന്നീ രണ്ടു ഘട്ടങ്ങളായി നടത്തുന്ന പരീക്ഷയിൽ നിന്നാണ് തിരഞ്ഞെടുപ്പു നടത്തുക.പ്രിലിമിനറി പരീക്ഷ മാർച്ച്/ ഏപ്രിൽ മാസത്തിലും മെയിൻ പരീക്ഷ മെയ് 12നും നടക്കും.

പ്രായപരിധി: 20നും 28നും ഇടയിൽ പ്രായമുള്ളവർക്ക ്അപോക്ഷിക്കാവുന്നതാണ്. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സിയിലെ നോൺക്രീമിലെയർ മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

അപേക്ഷഫീസ്: 600 രൂപ. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 100 രൂപ.

ഫെബ്രുവരി 10 ആണ് അപേക്ഷിക്കുന്നതിനും ഫീസ് അടക്കുന്നതിനുമായുള്ള അവസാന തീയതി ഫെബ്രുവരി 10 .
www.sbi.co.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിശദാംശങ്ങൾക്ക് www.sbi.co.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.