ഐഎസ്ആർഒയുടെ ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണൽ റിമോട്ട് സെൻസിങ് സെന്ററിൽ സയന്റിസ്റ്റ് എൻജിനീയർ(33),സയന്റിഫിക് അസിസ്റ്റന്റ്(2)  എന്നീ തസ്തികകളിൽ ഒഴിവുകൾ. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5.

യോഗ്യത

അഗ്രികൾച്ചർ, സിവിൽ, കംപ്യൂട്ടർ സയൻസ് തുടങ്ങിയ ട്രേഡുകളിൽ എൻജിനീയറിങ് ബിരുദമുള്ളവർക്കും ജിയോളജി, ജ്യോഗ്രഫി, റിമോട്ട് സെൻസിങ്, ജിയോ ഇൻഫർമാറ്റിക്‌സ്, അറ്റ്‌മോസ്ഫറിക് സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം. കോഴ്‌സ് പൂർത്തിയാക്കിന്നയവർക്കു മാത്രമാണ് അപേക്ഷിക്കാവുന്നത്.. റിമോട്ട് സെൻസിങ്, ജിഐഎസ് തുടങ്ങിയവയിലെ വൈദഗ്ധ്യത്തിനു മുൻഗണന നൽകും.
താത്കാലിക നിയമനമാണ് നൽകുന്നതെങ്കിലും തുടരുന്ന തസ്തികകളാണ്.ശാസ്ത്രമേഖലയിലുള്ള ഒഴിവുകളിൽ മെറിറ്റ് പ്രമോഷൻ സ്‌കീം ഏർപ്പെടുത്തിയിട്ടുണ്ട്.

ഭൂരിപക്ഷം തസ്തികകളുടെയും പ്രായപരിധി 18-35 വയസ്സ് വരെയാണ്.
ആദ്യഘട്ട സ്‌ക്രീനിങ് ഉണ്ടാകും തുടർന്ന് പരീക്ഷ/ ഇന്റർവ്യൂ. കൂടുതൽ വിശാദാംശങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി www.nrsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.