- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: വിവിധ അവാർഡുകൾക്ക് മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച ക്ഷീരകർഷകൻ, സമ്മിശ്ര മൃഗസംരക്ഷകൻ, പൗൾട്രി കർഷകൻ, യുവകർഷകൻ, വനിതാ സംരംഭക എന്നിവർക്കും ജില്ലാതലത്തിൽ മികച്ച ക്ഷീരകർഷകനും സമ്മിശ്ര മൃഗസംരക്ഷകനും അവാർഡ് നൽകും. കർഷകർ അപേക്ഷാഫോറത്തിനായി സമീപത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണം. പ
തിരുവനന്തപുരം: വിവിധ അവാർഡുകൾക്ക് മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച ക്ഷീരകർഷകൻ, സമ്മിശ്ര മൃഗസംരക്ഷകൻ, പൗൾട്രി കർഷകൻ, യുവകർഷകൻ, വനിതാ സംരംഭക എന്നിവർക്കും ജില്ലാതലത്തിൽ മികച്ച ക്ഷീരകർഷകനും സമ്മിശ്ര മൃഗസംരക്ഷകനും അവാർഡ് നൽകും. കർഷകർ അപേക്ഷാഫോറത്തിനായി സമീപത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണം. പൂരിപ്പിച്ച അപേക്ഷ 2015 ജനുവരി ഒന്നിനു മുമ്പായി മൃഗാശുപത്രിയിൽ സമർപ്പിക്കണം.
മുൻവർഷങ്ങളിലെ സംസ്ഥാന അവാർഡ് ജേതാക്കൾക്ക് അപേക്ഷിക്കാനാവില്ല. എന്നാൽ ജില്ലാതല അവാർഡ് ജേതാക്കൾക്ക് സംസ്ഥാന അവാർഡിനായി അപേക്ഷിക്കാം. സംസ്ഥാനതലത്തിൽ മികച്ച ക്ഷീരകർഷകനും സമ്മിശ്ര കർഷകനും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കും. മികച്ച പൗൾട്രി കർഷകനും യുവകർഷകനും മികച്ച വനിതാസംരംഭകയ്ക്കും 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കും. ജില്ലാതലത്തിൽ (ഓരോ ജില്ലയിലും രണ്ട് അവാർഡ് വീതം) മികച്ച ക്ഷീരകർഷകന് 20,000 രൂപയും പ്രശസ്തിപത്രവും മികച്ച സമ്മിശ്രകർഷകന് 10,000 രൂപയും പ്രശസ്തിപത്രവും നൽകും. വെബ്‌സൈറ്റ്: www.ahd.kerala.gov.in.