- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: പട്ടികജാതിവർഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ. ബി ആർ അംബേദ്കർ മാദ്ധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അച്ചടി, ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡ്. അച്ചടി-ദൃശ്യ മാദ്ധ്യമങ്ങളിലെ റിപ്പോർട്ടിന് 30,000 രൂപയും ഫലകവും റേഡിയോ റിപ്പോർട്ടിന് 15,000 രൂപയും ഫലകവുമാണ് അവാർഡ്. 2013 ഓഗസ്റ
തിരുവനന്തപുരം: പട്ടികജാതിവർഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ. ബി ആർ അംബേദ്കർ മാദ്ധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അച്ചടി, ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡ്. അച്ചടി-ദൃശ്യ മാദ്ധ്യമങ്ങളിലെ റിപ്പോർട്ടിന് 30,000 രൂപയും ഫലകവും റേഡിയോ റിപ്പോർട്ടിന് 15,000 രൂപയും ഫലകവുമാണ് അവാർഡ്.
2013 ഓഗസ്റ്റ് 16 മുതൽ 2014 ഓഗസ്റ്റ് 15 വരെയുള്ള കാലയളവിലെ റിപ്പോർട്ടുകളും പ്രോഗ്രാമുകളുമാണ് അവാർഡിന് പരിഗണിക്കുക. അച്ചടി മാദ്ധ്യമങ്ങളിലെ വാർത്ത, ഫീച്ചർ, പരമ്പര എന്നിവ അവാർഡിന് പരിഗണിക്കും. അസൽ പകർപ്പ് ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം അയയ്ക്കണം. ദൃശ്യ മാദ്ധ്യമങ്ങളിൽ നിന്നുള്ള എൻട്രികൾ ന്യൂസ് സ്റ്റോറിയോ കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും ദൈർഘ്യമുള്ള വാർത്താധിഷ്ഠിത പരിപാടിയോ ഡോക്യുമെന്ററിയോ ആയിരിക്കണം.
ഡിവിഡി ഫോർമാറ്റിലുള്ള എൻട്രി ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം, എൻട്രിയെക്കുറിച്ചുള്ള ലഘു വിവരണം, അപേക്ഷകരുടെ ഫോൺ നമ്പർ എന്നിവ സഹിതം അയയ്ക്കണം. ആകാശവാണി സംപ്രേഷണം ചെയ്ത പട്ടികജാതി/വർഗ വിഭാഗത്തെ സംബന്ധിക്കുന്ന എല്ലാവിധ പ്രോഗ്രാമുകളും അവാർഡിന് പരിഗണിക്കും. എൻട്രികൾ സിഡിയിലാക്കി ലഘുവിവരണം, പ്രക്ഷേപണം ചെയ്ത നിലയത്തിലെ പ്രോഗ്രാം ഡയറക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളി ഭവൻ, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം- 3 എന്ന വിലാസത്തിൽ നവംബർ 26നുമുമ്പ് അയയ്ക്കണം. ഫോൺ: 0471 2737232, 2737229, 27372218