- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരാതി പരിഹാര ഓഫിസറെ നിയമിച്ചു; വിശദീകരണവുമായി ട്വിറ്റർ ഡൽഹി ഹൈക്കോടതിയിൽ; പുതിയ നിയമനം പുതിയ ഐടി ചട്ടപ്രകാരം
ന്യൂഡൽഹി: പുതിയ ഐടി ചട്ടപ്രകാരം പരാതി പരിഹാര ഓഫിസറെ നിയമിച്ചെന്ന് ട്വിറ്റർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ചീഫ് കംപ്ലൈൻസ് ഓഫിസർ, റസിഡന്റ് ഗ്രിവൻസ് ഓഫിസർ, നോഡൽ കോൺടാക്ട് പഴ്സൻ എന്നിവരുടെ സ്ഥിര നിയമനം ഈ മാസം നാലിന് നടത്തിയെന്ന് ട്വിറ്ററിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സജൻ പൂവയ്യ കോടതിയെ അറിയിച്ചു.
നിയമനം നടത്തിയ കാര്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ അറിയിച്ചു. നേരത്തേ നിയമിച്ച ഓഫിസർ രാജിവച്ചിരുന്നു. പരാതി പരിഹാര ഓഫിസർ ഇന്ത്യയിൽ സ്ഥിര താമസമുള്ള ആളായിരിക്കണമെന്നും ഇവിടെ ഓഫിസ് ഉണ്ടായിരിക്കണമെന്നുമാണ് ഐടി ചട്ടത്തിൽ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story