- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സച്ചിൻ ടെൻഡുൽക്കറിന്റെ ഫുട്ബോൾ അക്കാദമിക്കു സംസ്ഥാന സർക്കാരിന്റെ അംഗീകാരം; ഇളംപ്രായത്തിൽ തന്നെ പ്രതിഭകളെ കണ്ടെത്താൻ റസിഡൻഷ്യൽ അക്കാദമി; അഞ്ചു കൊല്ലം കൊണ്ടു രാജ്യാന്തര നിലവാരത്തിൽ 100 കളിക്കാരെ വാർത്തെടുക്കും
തിരുവനന്തപുരം: ക്രിക്കറ്റിലെ ഇതിഹാസതാരം സംസ്ഥാനത്ത് ആരംഭിക്കാനുദ്ദേശിക്കുന്ന ഫുട്‌ബോൾ അക്കാദമിക്കു സർക്കാർ അംഗീകാരം നൽകി. ഇളംപ്രായത്തിൽ തന്നെ പ്രതിഭകളെ കണ്ടെത്താനാകും റസിഡൻഷ്യൽ അക്കാദമി ശ്രമിക്കുക. അഞ്ചു കൊല്ലം കൊണ്ടു രാജ്യാന്തര നിലവാരത്തിൽ 100 കളിക്കാരെ വാർത്തെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 20 ഏക്കറിലാണ് റസിഡൻഷ്യൽ രീതിയിൽ അക്കാദമി ആരംഭിക്കുന്നത്. അക്കാദമിയിൽ ഓരോ വർഷവും 20 കളിക്കാർക്ക് പ്രവേശനം നൽകും. ജൂൺ ഒന്നിന് സച്ചിൻ മുഖ്യമന്ത്രിയുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ ഫുട്ബോൾ വികസനത്തിനുവേണ്ടി സമഗ്രമായ പദ്ധതിക്ക് രൂപം നൽകുന്നതായി അന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ഫുട്ബോൾ മേഖലയിലെ അടുത്ത അഞ്ച് വർഷം എങ്ങനെയായിരിക്കണമെന്ന ബ്ലൂപ്രിന്റ് സർക്കാരും കേരള ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഫുട്ബോൾ അടിത്തറ ശക്തമാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്. എല്ലാ പ്രാദേശിക,ദേശീയ,രാജ്യാന്തര മൽസരങ്ങളിൽ ഈ അക്കാദമിയിൽ നിന്നുള്ള സംഘം മൽസരിക്കുമെന്നാണ് തീരുമാന
തിരുവനന്തപുരം: ക്രിക്കറ്റിലെ ഇതിഹാസതാരം സംസ്ഥാനത്ത് ആരംഭിക്കാനുദ്ദേശിക്കുന്ന ഫുട്‌ബോൾ അക്കാദമിക്കു സർക്കാർ അംഗീകാരം നൽകി. ഇളംപ്രായത്തിൽ തന്നെ പ്രതിഭകളെ കണ്ടെത്താനാകും റസിഡൻഷ്യൽ അക്കാദമി ശ്രമിക്കുക. അഞ്ചു കൊല്ലം കൊണ്ടു രാജ്യാന്തര നിലവാരത്തിൽ 100 കളിക്കാരെ വാർത്തെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
20 ഏക്കറിലാണ് റസിഡൻഷ്യൽ രീതിയിൽ അക്കാദമി ആരംഭിക്കുന്നത്. അക്കാദമിയിൽ ഓരോ വർഷവും 20 കളിക്കാർക്ക് പ്രവേശനം നൽകും. ജൂൺ ഒന്നിന് സച്ചിൻ മുഖ്യമന്ത്രിയുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
സംസ്ഥാനത്തിന്റെ ഫുട്ബോൾ വികസനത്തിനുവേണ്ടി സമഗ്രമായ പദ്ധതിക്ക് രൂപം നൽകുന്നതായി അന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ഫുട്ബോൾ മേഖലയിലെ അടുത്ത അഞ്ച് വർഷം എങ്ങനെയായിരിക്കണമെന്ന ബ്ലൂപ്രിന്റ് സർക്കാരും കേരള ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഫുട്ബോൾ അടിത്തറ ശക്തമാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്. എല്ലാ പ്രാദേശിക,ദേശീയ,രാജ്യാന്തര മൽസരങ്ങളിൽ ഈ അക്കാദമിയിൽ നിന്നുള്ള സംഘം മൽസരിക്കുമെന്നാണ് തീരുമാനം.