രാജ്യത്തുകൊറോണ വൈറസിന്റെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അടുത്ത തിങ്കളാഴ്‌ച്ച മുതൽ കൈവരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാക്‌സിനേഷൻ പ്രോഗ്രാം അയർലണ്ടിലുടനീളം പുരോഗതി കാണുകയും കൊറോണ വൈറസ് സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്തതോടെ ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കും ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിനും കൂടുതൽ ഇളവുകൾ നല്കാനാണ് തീരുമാനം. എന്നാൽ

കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം അയർലണ്ടിൽ മൂന്ന് പേരിൽ സ്ഥിരീകരിച്ചതോടം ജാഗ്രത വീണ്ടും വേണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.ഡബ്ലിൻ സൂ അടക്കമുള്ള സന്ദർശക കേന്ദ്രങ്ങൾ തുറക്കൽ, ഔട്ട്ഡോർ സ്പോർട്സ് സൗകര്യങ്ങൾ അനുവദിക്കൽ എന്നിവയാണ് അടുത്താഴ്‌ച്ച മുതൽ ലഭിക്കാൻ പോകുന്ന ഇളവുകൾ. പിച്ചുകൾ, ഗോൾഫ് കോഴ്സുകൾ, ടെന്നീസ് കോർട്ടുകൾ എന്നീ സൗകര്യങ്ങളാണ് തുറന്ന് ലഭിക്കുക.ശവസംസ്‌കാര ചടങ്ങുകളിൽ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 25 ആയി ഉയരും. ശവസംസ്‌കാര ശുശ്രൂഷകൾക്ക് മുമ്പോ ശേഷമോഒത്തുചേരലുകൾ നടക്കരുതെന്നും അറിയിച്ചിട്ടുണ്ട്.

അയർലണ്ടിൽ പി 1 (ബ്രസീലിയൻ-24 കേസുകൾ) വേരിയന്റും ബി .1351 വേരിയന്റും(ദക്ഷിണാഫ്രിക്കൻ-55 കേസുകൾ) ബി.117 (ബ്രിട്ടീഷ്-കെന്റ് ) വേരിയന്റുകളും മാത്രമാണ് ആശങ്കയുടെ വകഭേദങ്ങളായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനിടെയാണ് ഇന്ത്യൻ വേരിയന്റിന്റെ മൂന്ന് കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.നിലവിലെ എല്ലാ വാക്‌സിനുകളും അയർലണ്ടിൽ പ്രബലമായ ബി 117 വേരിയന്റിനെതിരെ ഫലപ്രദമാണ്.

നിലവിൽ ശരാശരി 364 കോവിഡ് രോഗികളാണ് ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏതാനും മാസങ്ങൾക്കിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാൽ നവംബറിലേതിന് സമാനമായ വൈറസ് സാന്നിദ്ധ്യം സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.