- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണ ശ്രമം. യെമനിൽ നിന്നും ഹൂതികൾ വിക്ഷേപിച്ച ആറ് ഡ്രോണുകളും വെള്ളിയാഴ്ച അറബ് സഖ്യസേന തകർത്തു. സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ കഴിഞ്ഞ മാസമുണ്ടായ ആക്രമണത്തിന് ശേഷം തുടർച്ചയായ ഡ്രോൺ ആക്രമണമാണ് ഹൂതികൾ നടത്തുന്നത്.
സാധാരണ ജനങ്ങളെ ആക്രമിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ആസൂത്രിത ശ്രമമാണിതെന്ന് അറബ് സഖ്യസേന വക്താവ് കേണൻ തുർകി അൽ മാലികി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അറബ് സഖ്യസേന അറിയിച്ചു. വ്യാഴാഴ്ച ജിസാൻ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട മിസൈൽ അറബ് സഖ്യസേന തകർത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story