ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ചാരിറ്റി ഷോയായ അറബ് ഇൻഡോ ഫെസ്റ്റ് 2015 ന്റെ ടിക്കറ്റ് പ്രകാശനം സനദിലെ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ആസ്ഥാനത്ത് നടന്നു. ബഹറൈനിലെ ദി ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. പ്രശസ്ത അറബ് ഗായികയായ ഹാല അൽ തുർക്കിന്റെയും സംഘത്തിന്റെയും ഹിന്ദി, ഇംഗ്ലീഷ്, അറബ് സംഗീത വിരുന്നാണ് ഈ കലാപരിപാടിയുടെ മുഖ്യ ആകർഷണം. കൂടാതെ പ്രശസ്ത നടി കാവ്യ മാധവൻ, നൃത്ത റിയാലിറ്റി ഷോയിലെ വിജയികളായ പ്രണവ് ശശിധരൻ, ഫിദ അഷ്‌റഫ്, നടനും അവതാരകനുമായ രാജേഷ് കേശവ് തുടങ്ങി നിരവധി പേർ പങ്കെടുക്കുന്നു.

17 ന് വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാമിൽ ബഹറൈനിലേയും ഇന്ത്യയിലേയും നിരവധി പ്രമുഖർ പങ്കെടുക്കും. ടിക്കറ്റ് പ്രകാശനത്തിൽ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഡയറക്ടർ ഹുസൈൻ ഹൈദർ അലി ഹുലൈബി, പ്രൊഡ്യൂസർ രവികുമർ കുളങ്ങര, അലി ഹാജി, ചീഫ് കോ ഓർഡിനേറ്റർ ശ്രീനിവാസ് എച്ച്. വി സ്വാമി, സബീർ ഖാൻ, പ്രോഗ്രാം ഡയറക്ടർ സേതുരാജ് കടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു. നാല് പേർക്ക് പ്രവേശനം ഉള്ള വി.വി.ഐ.പി ടിക്കറ്റിന് 60 ബഹറിൻ ദിനാറും 1 ടിക്കറ്റിന് 20 ദിനാറും, നാല് പേർക്ക് പ്രവേശനം ഉള്ള വി.ഐ.പി. ടിക്കറ്റിന് 30 ദിനാറും 1 ടിക്കറ്റിന് 10 ദിനാറും, ഗോൾഡെൻ ടിക്കറ്റിന് 5 ദിനാറും (അഡ്‌മിറ്റ് 1), സിൽവർ 2 ദിനാറും (അഡ്‌മിറ്റ് 1) ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 36219358 , 38475277 , 33302236 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.