- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹറിൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ''അറബ് ഇൻഡോ ഫെസ്റ്റ് 2015' സംഘടിപ്പിക്കുന്നു
മനാമ: ബഹറിനിലെ ദി ഫ്രണ്ട്ഷിപ് സൊസൈറ്റി ഫോർ ദി ബ്ലൈന്റിന്റെ ആഭിമുഖ്യത്തിൽ ബഹറിൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ''അറബ് ഇൻഡോ ഫെസ്റ്റ് 2015'' എന്ന പേരിൽ ചാരിറ്റി ഷോ സംഘടിപ്പിക്കുമെന്ന് സംഘാടകർ ജുഫൈർ മജസ്റ്റിക്കിൽ വച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിറ്റാണ്ടുകളായി ബഹറിനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധം നിലനിൽക്കുമ്പോഴ

മനാമ: ബഹറിനിലെ ദി ഫ്രണ്ട്ഷിപ് സൊസൈറ്റി ഫോർ ദി ബ്ലൈന്റിന്റെ ആഭിമുഖ്യത്തിൽ ബഹറിൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ''അറബ് ഇൻഡോ ഫെസ്റ്റ് 2015'' എന്ന പേരിൽ ചാരിറ്റി ഷോ സംഘടിപ്പിക്കുമെന്ന് സംഘാടകർ ജുഫൈർ മജസ്റ്റിക്കിൽ വച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിറ്റാണ്ടുകളായി ബഹറിനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധം നിലനിൽക്കുമ്പോഴും ആദ്യമായിട്ടാണ് ഇരു രാജ്യങ്ങളിലെയും കലാകാരന്മാരെ ഉൾപ്പെടുത്തി ഒരു ഷോ സംഘടിപ്പിക്കുന്നത്.
ഡിസംബർ 17 ന് ഇസ ടൗൺ ഇന്ത്യൻ സ്‌കൂളിൽ വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന ചാരിറ്റി ഷോയിൽ അറബ് ലോകത്തെ പ്രശസ്ത ഗായിക ഹാല അൽ തുർകും ടീമും , ബഹറിനി ഗായകനായ ഇസ അമീരി ,മിറായ ,തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടി കാവ്യാ മാധവൻ, പ്രമുഖ ടെലിവിഷൻ ചാനലിലെ ഡാൻസ് ഷോയിലെ ജേതാക്കളായ പ്രണവ് ശശിധരൻ, ഫിദ അഷ്‌റഫ്, പ്രശസ്ത അവതാരകനായ രാജേഷ് കേശവ്, മാപ്പിളപ്പാട്ട് ഗായകനായ ഫിറോസ് നാദാപുരം എന്നിവർക്കൊപ്പം ഫ്രണ്ട്ഷിപ് സൊസൈറ്റിയിലെ അനുഗ്രഹീത കലാകാരന്മാരുടെ പ്രകടനങ്ങളും ഉണ്ട്.
ഈ ഷോയിൽ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ 60 ശതമാനം ഫ്രണ്ട്ഷിപ് സൊസൈറ്റിക്ക് നൽകും. ഇതോടനുബന്ധിച്ച് അറബ് ലോകത്തിലെയും ഇന്ത്യയുടെയും വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫുഡ് ഫെസ്റ്റിവൽ ഏറെ വ്യത്യസ്തമാകുമെന്ന് സംഘാടകർ അറിയിച്ചു. ടിക്കറ്റ് നിരക്കുകൾ VVIP ഫാമിലി (അഡ്‌മിറ്റ് 4 ) BD: 60 , VIP ഫാമിലി (അഡ്‌മിറ്റ് 4 ) BD: 30 , VVIP (അഡ്‌മിറ്റ് 1) BD: 20 , VIP (അഡ്‌മിറ്റ് 1) BD:10 , GOLD (അഡ്‌മിറ്റ് 1) BD:5 , SILVER (അഡ്‌മിറ്റ് 1) BD:2 .

വാർത്താസമ്മേളനത്തിൽ ഫ്രണ്ട്ഷിപ് സൊസൈറ്റി ഫോർ ദി ബ്ലൈന്റ് ഡയറക്ടർ ഹുസൈൻ ഹൈദർ അലി ഹുലൈബി , ഫ്രണ്ട്ഷിപ് സൊസൈറ്റി മീഡിയ പി. ആർ അസ്സം അലി അൽ അമീർ, ഫ്രണ്ട്ഷിപ് സൊസൈറ്റി മാനേജർ അലി ഹാജി , അറബ് ഇൻഡോ ഫെസ്റ്റ് പ്രോഗ്രാം ഡയറക്ടർ സേതുരാജ് കടക്കൽ, പ്രൊഡ്യൂസർ രവി കുമാർ കുളങ്ങര, ചീഫ് കോഡിനേറ്റർ ശ്രീനിവാസ് എച്ച്. വി സ്വാമി , ഷബീർ ഖാൻ പ്രഭാകരൻ എന്നിവർ പങ്കെടുത്തു. സ്റ്റാർ ക്രിയേഷന്റെ ബാനറിൽ ആലിയ പ്രോപ്പർട്ടീസ് ആണ് ഈ ചാരിറ്റി ഷോ നിർമ്മിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 36219358 , 33302236 , 38024303 , 38475277 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

