- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീരുമാനം എടുക്കാൻ ഖത്തറിന് 48മണിക്കൂർ കൂടി അനുവദിച്ച് അറബ് രാജ്യങ്ങൾ; പത്ത് ദിവസത്തെ കാലവധി ഇന്ന് അവസാനിക്കാനിരിക്കെ രക്ഷയായത് കുവൈറ്റ് അമീറിന്റെ ഇടപെടൽ
റിയാദ്: അറബ് രാജ്യങ്ങൾ മുന്നോട്ട് വെച്ച ഉപാധികൾ നടപ്പിലാക്കുന്നതിന് ഖത്തറിന് 48 മണിക്കൂർ സമയം കൂടി അനുവദിച്ചു. പത്ത് ദിവസത്തെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കുവൈറ്റ് ആമിറിന്റെ ഇടപെടലിൽ രണ്ട് ദിവസത്തെ സമയം കൂടി നീട്ടി നിൽകുകയാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. യുഎഇ, ഈജിപ്റ്റ്, സൗദി അറേബ്യ, ബഹറിൻ എന്നീ നാല് രാജ്യങ്ങളണ് ജൂൺ അഞ്ച് മുതൽ ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ആമിറിന്റെ ഇടപെടലോടെ 48 മണിക്കൂർ കൂടി നീട്ടി നൽകുന്നതിൽ എതിർപ്പില്ലെന്ന് ഈ രാഷ്ട്രങ്ങൾ വ്യക്തമാക്കി. ഖത്തറിന് നൽകിയ 10 ദിവസത്തെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. തീവ്രവാദഗ്രൂപ്പുകളെ സഹായിക്കുന്നു എന്നാരോപിച്ചു ജൂൺ അഞ്ചിനാണ് സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. പിന്നാലെയുണ്ടായ അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് ഉപരോധം പിൻവലിക്കാൻ പതിമൂന്ന് ഉപാധികളടങ്ങിയ പട്ടിക അറബ് രാജ്യങ്ങൾ ഖത്തറിന് കൈമാറിയിരുന്നു. തിങ്കളാഴ്ച ഈ രാജ്യങ്ങൾ പുറത്തിറക്കിയ ജോ
റിയാദ്: അറബ് രാജ്യങ്ങൾ മുന്നോട്ട് വെച്ച ഉപാധികൾ നടപ്പിലാക്കുന്നതിന് ഖത്തറിന് 48 മണിക്കൂർ സമയം കൂടി അനുവദിച്ചു. പത്ത് ദിവസത്തെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കുവൈറ്റ് ആമിറിന്റെ ഇടപെടലിൽ രണ്ട് ദിവസത്തെ സമയം കൂടി നീട്ടി നിൽകുകയാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
യുഎഇ, ഈജിപ്റ്റ്, സൗദി അറേബ്യ, ബഹറിൻ എന്നീ നാല് രാജ്യങ്ങളണ് ജൂൺ അഞ്ച് മുതൽ ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ആമിറിന്റെ ഇടപെടലോടെ 48 മണിക്കൂർ കൂടി നീട്ടി നൽകുന്നതിൽ എതിർപ്പില്ലെന്ന് ഈ രാഷ്ട്രങ്ങൾ വ്യക്തമാക്കി. ഖത്തറിന് നൽകിയ 10 ദിവസത്തെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.
തീവ്രവാദഗ്രൂപ്പുകളെ സഹായിക്കുന്നു എന്നാരോപിച്ചു ജൂൺ അഞ്ചിനാണ് സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. പിന്നാലെയുണ്ടായ അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് ഉപരോധം പിൻവലിക്കാൻ പതിമൂന്ന് ഉപാധികളടങ്ങിയ പട്ടിക അറബ് രാജ്യങ്ങൾ ഖത്തറിന് കൈമാറിയിരുന്നു.
തിങ്കളാഴ്ച ഈ രാജ്യങ്ങൾ പുറത്തിറക്കിയ ജോയിന്റ് സ്റ്റേറ്റ്‌മെന്റ് പ്രകാരം തങ്ങളുടെ ഡിമാൻഡിനോട് ഖത്തർ ഇന്ന് തന്നെ പ്രതികരിക്കുമെന്ന് കരുതുന്നതായി വ്യക്തമാക്കി. നീട്ടി നൽകിയ കാലാവധി ചൊവ്വാഴ്ച രാത്രിയൊ ബുധനഴ്ച രാവിലെയൊ അവസാനിക്കാം. അടുത്ത നീക്കം എന്തെന്ന് ചർച്ച ചെയ്യാൻ ഈ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ബുധനാഴ്ച ഒത്തു കൂടും.
അൽ ജസീറ ചാനൽ അടച്ചു പൂട്ടുക, ഖത്തറിലെ തുർക്കി സൈനികരെ പിൻവലിക്കുക, ഇറാനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. എന്നാൽ പ്രായോഗികമല്ലാത്ത നിർദേശങ്ങൾ തള്ളിയ ഖത്തർ വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധമാണെന്നും അറിയിച്ചിരുന്നു. തുടർന്ന് ഉപാധികൾ നടപ്പിലാക്കിയാൽ മാത്രമേ ചർച്ചക്ക് തയാറുള്ളൂവെന്ന നിലപാടാണ് സൗദി അടക്കമുള്ള രാജ്യങ്ങൾ സ്വീകരിച്ചത്.