ധ്യവയസ്‌കയായ സ്ത്രീയെ അമ്മയപോലെ കരുതി കൈയിൽ ചുംബിച്ച അറബി വെട്ടിലായി. ദുബായിലെ റാസൽഖൈമയിലാണ് സ്‌നേഹപ്രകടനം നടത്തിയ അറബ് യുവാവിന് കോടതി കയറേണ്ടി വന്നിരിക്കുന്നത്.

അമ്മയെപ്പോലെ കരുതിയാണ് അറബി സ്ത്രീയെ ചുംബിച്ചതെങ്കിലും സ്ത്രീയുടെ ഭർത്താവ് കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ ഭാര്യയോട് അറബി അപമര്യാദയായി പെരുമാറിയെന്നാണ് പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് ജീവനക്കാരനായ അറബി സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി മധ്യവയസ്‌ക്കയെ ചുംബിച്ചത്.

ദുരുദ്ദേശത്തോടെയല്ല താൻ സ്ത്രീയെ ചുംബിച്ചതെന്ന് യുവാവ് കോടതിയിലും ആവർത്തിച്ചു . ഒട്ടേറെ അതിഥികളും ജീവനക്കാരും നോക്കി നിൽക്കെയാണ് താൻ ചുംബിച്ചെതെന്നും ഒരിക്കലും ദുരുദ്ദേശപരമായിരുന്നില്ല തന്റെ ചുംബനമെന്നും യുവാവ് പറഞ്ഞു. അതേ സമയം യുവാവിന്റെ പെരുമാറ്റം അസഹനീയമായിരുന്നെന്നും തങ്ങളെ അപമാനിക്കുന്ന തരത്തിലായിരുന്നെന്നും സ്ത്രീയുടെ ഭർത്താവ് പറഞ്ഞു .

സ്ത്രീയുടെ ഭർത്താവ് വിദേശിയാണെന്നും അതിനാൽ തന്നെ ചുംബനത്തെ അദ്ദേഹം തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും അറബി പറയുന്നു. കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്.