- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന്റെ പിശുക്ക് അമിതം;ഷവർമ്മ വാങ്ങിത്തന്നില്ലെന്നാരോപിച്ച് വിവാഹ മോചനക്കേസ് ഫയൽ ചെയ്ത് ഈജിപ്ഷ്യൻ യുവതി; സാന്റ് വിച്ച് വാങ്ങി നൽകാനാവശ്യപ്പെട്ട് തന്റെ സമ്പാദ്യം ഭാര്യ ചൂഷണം ചെയ്യുകയാണെന്ന് ഭർത്താവ്; ഷവർമ്മ തകർത്ത ഒരു ദാമ്പത്യ ബന്ധം ഇങ്ങനെ
കെയ്‌റോ:ഭർത്താവിന്റെ പിശുക്ക് അസഹനീയമാണെന്നും തനിക്ക് ഷവർമ്മ വാങ്ങിത്തന്നില്ലെന്നുള്ള പരാതിയിൽ വിവാഹ മോചനക്കേസ് ഫയൽ ചെയ്ത് ഈജിപ്ഷ്യൻ യുവതി. വിവാഹം കഴിഞ്ഞ് 40 ദിവസത്തിനുള്ളിലാണ് ഷവർമ്മയുടെ പേരിലുള്ള പരാതിയെത്തുന്നത്. കെയ്‌റോയിലെ യുവതിയാണ് ഭർത്താവിന്റെ പിശുക്കിനെതിരെ കോടതി കയറിയത്. 'വീട്ടുകാർ പറഞ്ഞുറപ്പിച്ചുള്ള വിവാഹമായിരുന്നു തങ്ങളുടേത്. വിവാഹത്തിന് രണ്ടാമസം മുമ്പുള്ള പരിചയം മാത്രമേ എനിക്ക് അയാളുമായിട്ടുള്ളൂ. മാത്രമല്ല വിവാഹ ശേഷം മാത്രമാണ് ഭർത്താവ് ഇത്രമാത്രം പിശുക്കനാണെന്ന് ഞാൻ അറിയുന്നത് അതിനാൽ വിവാഹ മോചനം വേണം' വിവാഹശേഷം ഭർത്താവ് തന്നെ എവിടെയും കൊണ്ടുപോവാത്തതിനാൽ പുറത്ത് പോവണമെന്ന് ഭർത്താവിനോട് ഇവർ ആവശ്യപ്പെട്ടു, അങ്ങനെ ആദ്യമായി ഒരുമിച്ച് പുറത്ത് പോയപ്പോഴാണ് ഭാര്യ ഷവർമ്മ വേണമെന്ന ആഗ്രഹം പറഞ്ഞത്.ഷവർമ്മ വാങ്ങിത്തരില്ല ജ്യൂസ് വാങ്ങിത്തരാം എന്ന് പറയുകയായിരുന്നു, ഇതോടെയാണ് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി വിവാഹമോചനത്തിന് ഭാര്യ കേസ് ഫയൽചെയ്തത്. പുറത്ത് പോവുന്നത് പണച്ചിലവുള്ളതിനാൽ പുറത്ത് പോകു
കെയ്‌റോ:ഭർത്താവിന്റെ പിശുക്ക് അസഹനീയമാണെന്നും തനിക്ക് ഷവർമ്മ വാങ്ങിത്തന്നില്ലെന്നുള്ള പരാതിയിൽ വിവാഹ മോചനക്കേസ് ഫയൽ ചെയ്ത് ഈജിപ്ഷ്യൻ യുവതി. വിവാഹം കഴിഞ്ഞ് 40 ദിവസത്തിനുള്ളിലാണ് ഷവർമ്മയുടെ പേരിലുള്ള പരാതിയെത്തുന്നത്.
കെയ്‌റോയിലെ യുവതിയാണ് ഭർത്താവിന്റെ പിശുക്കിനെതിരെ കോടതി കയറിയത്. 'വീട്ടുകാർ പറഞ്ഞുറപ്പിച്ചുള്ള വിവാഹമായിരുന്നു തങ്ങളുടേത്. വിവാഹത്തിന് രണ്ടാമസം മുമ്പുള്ള പരിചയം മാത്രമേ എനിക്ക് അയാളുമായിട്ടുള്ളൂ. മാത്രമല്ല വിവാഹ ശേഷം മാത്രമാണ് ഭർത്താവ് ഇത്രമാത്രം പിശുക്കനാണെന്ന് ഞാൻ അറിയുന്നത് അതിനാൽ വിവാഹ മോചനം വേണം'
വിവാഹശേഷം ഭർത്താവ് തന്നെ എവിടെയും കൊണ്ടുപോവാത്തതിനാൽ പുറത്ത് പോവണമെന്ന് ഭർത്താവിനോട് ഇവർ ആവശ്യപ്പെട്ടു, അങ്ങനെ ആദ്യമായി ഒരുമിച്ച് പുറത്ത് പോയപ്പോഴാണ് ഭാര്യ ഷവർമ്മ വേണമെന്ന ആഗ്രഹം പറഞ്ഞത്.ഷവർമ്മ വാങ്ങിത്തരില്ല ജ്യൂസ് വാങ്ങിത്തരാം എന്ന് പറയുകയായിരുന്നു, ഇതോടെയാണ് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി വിവാഹമോചനത്തിന് ഭാര്യ കേസ് ഫയൽചെയ്തത്.
പുറത്ത് പോവുന്നത് പണച്ചിലവുള്ളതിനാൽ പുറത്ത് പോകുന്നത് താൻ വെറുക്കുന്നുവെന്ന് വിവാഹ ശേഷമുള്ള ആദ്യ ആഴ്‌ച്ചയിൽ തന്നെ ഭർത്താവ് തന്നോട് പറഞ്ഞിരുന്നെന്നും യുവതി താൻ സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്. അതേ സമയം സാന്റ് വ്വിച്ച് വാങ്ങി നൽകാനാവശ്യപ്പെട്ട് തന്റെ സമ്പാദ്യം ഭാര്യ ചൂഷണം ചെയ്യുകയാണെന്ന് ഭർത്താവും പറഞ്ഞു.