ദുബായ് : മെയ് പതിനൊന്നിന് ദുബായ് അൽഖുസൈസ് ഗ്ലോബൽ ടാർഗറ്റ് ഗ്രൗണ്ടിൽ അരങ്ങേറുന്ന അറേബ്യൻ കപ്പ് ' 18 ചാമ്പ്യൻസ് ട്രോഫി യിൽ മുത്തമിടാൻ ടീംഎച്ച്എസ് കാഞ്ഞങ്ങാട് അൽഖുസൈസിന്റെ മൈതാനിയിലിറങ്ങും. ദുബായ്|ഷാർജ അജാനൂർപഞ്ചായത്ത് കെഎംസിസി കമ്മിറ്റിയാണ് അറേബ്യൻ കപ്പിന് ആതിഥേയമരുളുന്നത്.

ടീമിന്റെ സകല നിയന്ത്രണങ്ങളും ഏറ്റെടുത്ത് തന്റെ കളിക്കാരിലൂടെ മൈതാനത്ത്‌നടപ്പിൽ വരുത്താൻ കഴിവുള്ള , പഴയകടപ്പുറം എച്ച്എസ് സ്ട്രൈക്കേർസിന്റെപ്രതിരോധ നിരയിലെ കാവൽ ഭടനും കൂടിയായ അബ്ദുല്ല സിപി എന്ന ഫുട്ബോൾതന്ത്രജ്ഞനാണ് കളിക്കാർക്ക് ഗ്രൗണ്ടിന് പുറത്തിരുന്ന് ഊർജ്ജവും ആവേശവുംപകർന്ന് നൽകുന്ന മാനേജറായി എത്തുന്നത്. ഫുട്ബോളിന്റെ സകല താളങ്ങളും ചടുലതന്ത്രങ്ങളും കളിക്കാരിലോതി കൊടുത്ത് മൈതാനത്ത് തന്റെ കളിക്കാരെ കൊണ്ട് അത്‌നടപ്പിൽ വരുത്തിക്കാൻ അഗ്രഗണ്യനായ ബിഎം അഷ്റഫ് കല്ലൂരാവി ടീം എച്ച്എസ്കാഞ്ഞങ്ങാടിന്റെ മുഖ്യ പരിശീലകനയും മൈതാനത്ത് എത്തും.നാട്ടിലെയുംമറുനാട്ടിലെയും അറിയപെട്ട കബഡി താരവും കൂടിയാണ് ബിഎം അഷ്റഫ് എന്ന അഷ്റഫ് കല്ലൂരാവി.

എച്ച്എസ് കാഞ്ഞങ്ങാടിന് വേണ്ടി മുന്നേറ്റ നിരയിലെ തീ പന്തമായി ക്യാപ്റ്റനുംടീമിന്റെ നെടും തൂണുമായ സാദിക്കും , ആശിഫും , ഇനാമും ബൂട്ടണിയുമ്പോൾപകരക്കാരനായി സിപി സാബിയും എത്തും. പ്രതിരോധ നിരയിൽ ഏതൃ കളിക്കാരന്റെ സകല ചടുലതന്ത്രങ്ങളെയും തളച്ചിടാൻ മഹാ മേരുവിനെ പോലെ സ്റ്റോപ്പർ ബാക്കായി സ്റ്റീഫനും ,ഇടത് വലത് പാർശ്വങ്ങളിലായി അനസും , ഇസ്ഹാഖും മൈതാനത്ത് ബൂട്ടണിയുമ്പോൾപകരക്കാരായി ആഫിസും , വിവേകും ഗ്രൗണ്ടിലിറങ്ങും . എച്ച്എസ് കാഞ്ഞങ്ങാടിന്റെ
ഗോൾ വലയം കാക്കാൻ കാന്തിക കരങ്ങളാൽ ഗോൾവലയം ലക്ഷ്യമാക്കി വരുന്ന പന്തുകളെതട്ടിയകറ്റുകയും കൈകുള്ളിലൊതുക്കുകയും ചെയ്യുന്ന മാന്ത്രിക താരം രാഹുൽഗോൾകീപ്പറായി മൈതാനത്തിറങ്ങും.

അറേബ്യൻ കപ്പ് ചാമ്പ്യൻസ് ട്രോഫിയിൽ മുത്തുമിടുക എന്നൊരു ലക്ഷ്യത്തോടെ മാത്രംഅൽഖുസൈസിന്റെ മൈതാനിയിലിറങ്ങുന്ന ടീം എച്ച്എസ് കാഞ്ഞങ്ങാട് എതിരാളികളിൽഭയപാടിന്റെ ഭീതിയുണർത്തും എന്നതിൽ ലവലേശം സംശയമില്ല