ദുബായ്: മെയ് പതിനൊന്നിന്റെ സായംസന്ധ്യയിൽ ദുബായിൽ, ദുബായ്-ഷാർജ അജാനൂർ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി ആതിഥേയമരുളി, ദുബായ് അൽഖുസൈസ് അമിറ്റി സ്‌കൂളിന് എതിർവശത്തുള്ള ഗ്ലോബൽ ടാർഗറ്റ് ഗ്രൗണ്ടിൽ അരങ്ങേറിയ അറേബ്യൻ കപ്പ് '18 സോക്കർ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രടനത്തിനുള്ള പ്രശസ്തിപത്രം, സോക്കർ ടൂർണമെന്റിൽ മാറ്റുരയ്ച്ച ടീം മെട്രോ എഫ്സിയുടെ താരം മുജീബ് മെട്രോക്ക് ലഭിച്ചു. പ്രശസ്തിപത്രവും ഉപഹാരവും മുജീബ് മെട്രോക്ക് അജാനൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സനമാണിക്കോത്ത് കൈമാറി.